കോവിഡ് ലോക്ഡൗണില്‍ മൂന്ന് ബിരുദ വിദ്യാർത്ഥികൾ ചേർന്നൊരുക്കിയ ' കേറസ്' എന്ന ഷോർട്ട് ഫിലിം വൈറലാവുന്നു . ലോക്ഡൗണിനെതിരെ ഫെയ്സ്ബുക്ക് ലൈവ് ചെയ്ത ഒരു പെൺകുട്ടി അനുഭവിക്കേണ്ടി വന്ന സൈബർ അറ്റാക്കിന്റെ കഥയാണ് ചിത്രത്തില്‍. ലോക്ഡൗൺ 'നോട്ട്നിരോധനം' പോലെയാണോ എന്നാണ് കേറസ് ഷോര്‍ട്ട് ഫിലിം സംശയിക്കുന്നത്. മൂന്ന് കുട്ടികൾ മൂന്ന് സ്ഥലത്തിരുന്ന് സ്വയം ചിത്രീകരിചതാണ് കേറസ്.
ഛായാഗ്രാഹകനോ ലൊക്കേഷനോ ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത.ഒരു രൂപ പോലും ചിത്രത്തിന് ചെലവായിട്ടില്ല എന്നതും എടുത്തുപറയണ്ടേ മറ്റൊരുകാര്യമാണ്. ദേവാനന്ദ് ദേവയാണ് സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചത്. അരവിന്ദ് എം തിരക്കഥയെഴുതി. ദേവാനന്ദ്, അരവിന്ദ്, കാഞ്ചന കൃഷ്ണൻ എന്നിവർ അഭിനയിച്ചിരിക്കുന്നു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ രണ്ടാം വർഷ ജേർണലിസം ബിരുദ വിദ്യാർത്ഥികളാണ് ഇവര്‍
Three graduate students' short film 'Cares' goes viral at Kovid Lockdown