logo

എന്ത് മെയ്യ് വഴക്കമാണിത് ,മീനാക്ഷിയുടെ നൃത്ത വീഡിയോ വൈറൽ

Published at May 22, 2021 10:05 AM എന്ത് മെയ്യ് വഴക്കമാണിത് ,മീനാക്ഷിയുടെ നൃത്ത വീഡിയോ വൈറൽ

മഞ്ജു വാര്യരെയും ദിലീപിനെയും ആരാധകര്‍ ഏറ്റെടുത്ത പോലെ മകള്‍ മീനാക്ഷിയും ആരാധക ശ്രദ്ധ പിടിച്ചു പറ്റിയതാണ്.സിനിമപ്രേമികൾക്ക് താരങ്ങളോട് ഉള്ള ആരാധന പോലെ തന്നെയാണ് അവരുടെ കുടുംബത്തോടും ഉള്ളത്. പ്രത്യേകിച്ചും തങ്ങളുടെ പ്രിയ താരങ്ങൾ ആണെങ്കിൽ പറയുകയും വേണ്ട. അത്തരത്തിൽ പ്രേക്ഷക പ്രീതി ഏറെ നേടിയെടുത്ത ഒരു താര പുത്രിയാണ് മീനാക്ഷി ദിലീപ്. ഒരു സിനിമയിൽ പോലും വേഷം ഇട്ടിട്ടില്ലെങ്കിലും മീനാക്ഷി ദിലീപ് പ്രേക്ഷർക്ക് ഏറെ പ്രിയങ്കരിയാണ്. മഞ്ജുവിന്റെയും ദിലീപിന്റെയും മകൾ ആയതുകൊണ്ടാകാം ആ ഇഷ്ടവും ആരാധകർക്ക് കൂടിയത്. ഒരാൾ ജനപ്രിയ നായകനും മറ്റേ വ്യക്തി ലേഡി സൂപ്പർ സ്റ്റാറും ആകുമ്പോൾ അവരുടെ കുടുംബത്തോടും ഒരു പ്രത്യേക ഇഷ്ടം ഉണ്ടാകുമല്ലോ. ജീവിതത്തിൽ രണ്ടുപേരും ഇരുവഴിക്ക് ആയെങ്കിലും തങ്ങളുടെ പ്രിയ താരങ്ങളുടെ മകളെ നെഞ്ചോട് ചേർക്കുകയാണ് മലയാളികൾ. അത് തന്നെയാണ് ഇപ്പോൾ മീനാക്ഷിയുടെ പുതിയവിശേഷത്തിനും ലഭിക്കുന്നത്.

ചുരുക്കം ചില സമയങ്ങളിൽ മാത്രമാണ് ക്യാമറയ്ക്ക് മുൻപിൽ മീനാക്ഷി എത്തുന്നത് എങ്കിലും, ആ സമയം അത്രയും എല്ലാവരുടെയും ശ്രദ്ധ തന്നിലേക്ക് മാത്രമായി നിർത്താൻ മീനാക്ഷിക്ക് സാധിക്കാറുണ്ട്. കുറച്ചുനാളുകൾക്ക് മുൻപ് തന്റെ പ്രിയ സുഹൃത്ത് ആയിഷയുടെ വിവാഹച്ചടങ്ങുകളിൽ ആണ് മീനാക്ഷി തിളങ്ങിയത്. വിവാഹം കഴിഞ്ഞു ഏകദേശം ഒരു മാസത്തോളം സോഷ്യൽ മീഡിയയിൽ മീനാക്ഷി തന്നെയായിരുന്നു താരം.


നിരവധി നൃത്തചുവടുകളോടുകൂടിയാണ് മീനാക്ഷി ആയിഷയുടെ വിവാഹ വേദിയിൽ എത്തിയത്. ആദ്യം നമിതയ്ക്കും കൂട്ടർക്കും ഒപ്പം നൃത്തം അവതരിപ്പിച്ച മീനാക്ഷി പിന്നീട് വധുവിനും സുഹൃത്തുകൾക്കും ഒപ്പവും നൃത്തം അവതരിപ്പിച്ചുകൊണ്ട് കൈയ്യടി നേടിയിരുന്നു. മീനാക്ഷി സ്റ്റേജിൽ നൃത്തം അവതരിപ്പിക്കുമ്പോൾ, കാണികളായി ചിരി തൂകി കൊണ്ട് കാവ്യയും ദിലീപും അവൾക്ക് ഒപ്പം തന്നെ ഉണ്ടായിരുന്നു.

മഞ്ജുവിനെപോലെ തന്നെയാണ് മീനാക്ഷി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ജൂനിയർ മഞ്ജു എന്നാണ് ആരാധകർ വിളിക്കുന്നത് . ആ ചിരി അതെ പോലെ തന്നെ ഉണ്ട് എന്നും ആരാധകർ അവകാശപെടുന്നു. അമ്മയുടെ ഫോട്ടോ കോപ്പിയാണ് ഈ മകളെന്ന് അഭിപ്രായവുമായി രംഗത്ത് എത്തുന്നത് ആയിരകണക്കിന് ആളുകളാണ്.


ഇപ്പോൾ വീണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുന്നത് മീനാക്ഷിയുടെ നൃത്തം ആണ്. ഇൻസ്റ്റയിലൂടെയാണ് മീനാക്ഷി പുതിയ നൃത്തച്ചുവടുകൾ പങ്ക് വച്ചിരിക്കുന്നത്. അമ്മയുടെ അതേ കഴിവാണ് നൃത്തത്തിൽ മീനാക്ഷിക്ക് കിട്ടിയത് എന്നാണ് ആരാധകർ കമന്റുകളിലൂടെ പറയുന്നത്. അമ്മയുടെ കിം കിം നൃത്തം പ്രേരണ നൽകിയതാണോ, എന്ത് മെയ്യ് വഴക്കമാണിതെന്നും ആരാധകർ അഭിപ്രായപെടുന്നുണ്ട്.

മീനാക്ഷിയുടെ പുതിയ വീഡിയോയ്ക്ക് കമന്റുകളുമായി നിരവധി ആളുകളാണ് എത്തുന്നത്. പ്രിയ കൂട്ടുകാരി നമിതയും കമന്റ് പങ്ക് വച്ചിട്ടുണ്ട്. മീനാക്ഷിക്ക് ഒപ്പം ആയിഷയുടെ ചടങ്ങിൽ മുഴുവനും നമിത ആയിരുന്നു ഒപ്പം ഉണ്ടായിരുന്നത്. ഇടയ്ക്ക് പ്രിയ കൂട്ടുകാരിയോട് കുശലം പറഞ്ഞും മറ്റും ഇരുവരും ക്യാമറ ശ്രദ്ധ നേടിയെടുത്തിരുന്നു. മീനൂട്ടിയേയും ആയിഷയേയും കുറിച്ച് പലപ്പോഴും നമിത പ്രമോദ് വാചാല ആയിട്ടുണ്ട്.

Meenakshi's dance video goes viral

Related Stories
മനിതേ മ​ഗാഹിതേ... വൈറൽ ​ഗാനത്തിന് തലയാട്ടി, കഹോനിൽ താളംപിടിച്ച് പൃഥ്വിരാജ് ;വീഡിയോ ശ്രദ്ധേയമാകുന്നു

Sep 23, 2021 11:53 AM

മനിതേ മ​ഗാഹിതേ... വൈറൽ ​ഗാനത്തിന് തലയാട്ടി, കഹോനിൽ താളംപിടിച്ച് പൃഥ്വിരാജ് ;വീഡിയോ ശ്രദ്ധേയമാകുന്നു

ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ പ്രീതി പിടിച്ചുപറ്റി അടുത്തകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ​ഗാനമാണ് സിംഹള ഭാഷയിലുള്ള മനികേ...

Read More >>
ആളെ മനസ്സിലായോ , തന്റെ പഴയകാല ചിത്രം പങ്കുവെച്ച്  താരം

Sep 23, 2021 11:12 AM

ആളെ മനസ്സിലായോ , തന്റെ പഴയകാല ചിത്രം പങ്കുവെച്ച് താരം

മീശയും താടിയുമില്ലാത്ത തീർത്തും വ്യത്യസ്തവും, തിരിച്ചറിയാൻ പറ്റാത്തതുമായ ഗെറ്റപ്പിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 'ഇങ്ങനേയും...

Read More >>
Trending Stories