ഫേസ്ആപ്പ് സാധാരണക്കാരിലും സെലിബ്രിറ്റീസുകള്‍ക്കിടയിലും ഒരുസമയത്ത് വളരെ അധികം തരംഗം സൃഷ്ട്ടിച്ചിരുന്നു.ഇപ്പോഴിതാ ഫേസ്ആപ്പിന്റെ മറ്റൊരു എഫക്റ്റ് വൈറല്‍ ആയിരിക്കുകയാണ്. കുട്ടിയുടെതെന്നപോലെ മുഖം എഡിറ്റ് ചെയ്‌ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയാണ് താരങ്ങള്‍.
മലയാളിക്ക് എന്നും ഇഷ്ട്ടമുള്ള അവതാരികയും നടിയുമാണ് പേര്‍ളി മാണി. ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന പരിപാടിയിലൂടെ സീരിയല്‍ താരം ശ്രീനിഷ് അരവിന്ദനെ പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു. അടുത്തിടെ പേര്‍ളി ഗര്‍ഭിണിയാണെന്ന വാര്‍ത്ത പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
പേര്‍ളി തന്നെയാണ് ഈ തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ തന്‍റെ ആരാധകരോട് അറിയിച്ചത്. ഇപ്പോഴിതാ താരം തന്‍റെ മുഖം ഫേസ്ആപ്പിലൂടെ എഡിറ്റ് ചെയ്ത കുട്ടിഫോട്ടോയാണ് പങ്കുവച്ചിട്ടുള്ളത്. ഫണ്ണി ആപ്പുകള്‍ എനിക്കിഷ്ട്ടമാണെന്ന അടികുറിപ്പോടെയാണ് ചിത്രം ഷെയര്‍ ചെയ്തത്
Pearly Mani is a Malayalee's favorite presenter and actress