നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസ്; സീരിയർ നടൻ ജാസ്മീർഖാനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ രംഗത്ത്

നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസ്; സീരിയർ നടൻ ജാസ്മീർഖാനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ രംഗത്ത്
Oct 4, 2021 09:49 PM | By Truevision Admin

തിരുവനന്തപുരം : യുവതിയുടെ വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രതികളിലൊരാളായ സീരിയർ നടൻ ജാസ്മീർഖാനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ രംഗത്തെത്തി. വിവാഹത്തിന് ലഭിച്ച സ്വർണാഭരണങ്ങളുൾപ്പെടെ ഇയാൾ വിറ്റ് തുലച്ചെന്നും സ്ത്രീ വിഷയത്തിൽ നടന് അമിത താൽപ്പര്യമായിരുന്നെും ഭാര്യ ആരോപിച്ചു.വീട്ടമ്മയുടെ വ്യാജ നഗ്നഫോട്ടോ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച്‌ ദാമ്പത്യജീവിതം തകർത്ത്‌ യുവതിയെ സ്വന്തമാക്കാൻ ഡോക്ടറുടെ ശ്രമത്തിന് കൂട്ടുനിന്നതിനാണ് കേസിൽ സീരിയൽ നടൻ പിടിയിലായതെന്ന് പൊലീസ് പറയുന്നു.


കേസിൽ ഡോക്‌ടറും സിരീയൽ നടനുമുൾപ്പെടെ മൂന്ന്‌ പേർ അറസ്റ്റിലായിട്ടുണ്ട്. തിരുവനന്തപുരം ഡെന്റൽ കോളേജിലെ അസി. പ്രൊഫസർ വർക്കല അയിരൂർ സദാശിവം വീട്ടിൽ സുബു (43), സീരിയൽ നടനായ കരകുളം തുമ്പോട് സീനത്ത് മൻസിലിൽ ജാസ്മീർഖാൻ (36), ഇവരുടെ സുഹൃത്തും മൊബൈൽഫോൺ കടയുടമയുമായ ആനാട് പഴകുറ്റി കൊല്ലംകാവ് കാളികോണം വീട്ടിൽ ശ്രീജിത്ത് (30) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.വ്യാജചിത്രങ്ങൾ പ്രചരിപ്പിച്ച്‌ ദാമ്പത്യജീവിതം തകർത്ത്‌ യുവതിയെ സ്വന്തമാക്കാനായിരുന്നു ഡോക്ടറുടെ പദ്ധതിയെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇതിനായി സുഹൃത്തായ ജാസ്മീർഖാനുമായി ചേർന്ന് മൊബൈൽ കട നടത്തുന്ന ശ്രീജിത്തിൽനിന്നും വ്യാജ സിം കാർഡ് സംഘടിപ്പിച്ചായിരുന്നു അധിക്ഷേപം. യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി.


മറ്റു ബന്ധങ്ങളുണ്ടെന്ന വ്യാജകത്തുകൾ ഭർത്താവിനും കുടുംബാംഗങ്ങൾക്കും അയച്ചു. ഇതിനെത്തുടർന്നാണ്‌ വർക്കല സ്വദേശിനിയായ യുവതി പരാതി നൽകിയത്‌. പരാതി ലഭിച്ച്‌ രണ്ട്‌ ദിവസത്തിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്തു‌‌. എസിപി പ്രതാപചന്ദ്രൻ നായർ, ഫോർട്ട് ഇൻസ്‌പെക്ടർ രാകേഷ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്തത്‌. ഐടി ആക്ട്‌, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പരാതി നൽകാനും ഒപ്പമെത്തി വീട്ടമ്മയുടെ ബന്ധു കൂടിയായ ഡോ. സുബു പരാതി നൽകാൻ പോയ ഇടങ്ങളിലെല്ലാം സഹായിയായി ഒപ്പമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

Content Highlight: Police say serial actor has been arrested in a case of spreading fake nude photos of a housewife, breaking up a marriage and conspiring with a doctor to get her

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
വിദേശത്തെ റെയിൽവേ ട്രാക്കിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ നൃത്തം; 'എവിടെപ്പോയാലും ഈ ഷോ ഓഫ് വേണോ' എന്ന് സോഷ്യൽ മീഡിയ

May 31, 2026 03:29 PM

വിദേശത്തെ റെയിൽവേ ട്രാക്കിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ നൃത്തം; 'എവിടെപ്പോയാലും ഈ ഷോ ഓഫ് വേണോ' എന്ന് സോഷ്യൽ മീഡിയ

വിദേശത്തെ റെയിൽവേ ട്രാക്കിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ നൃത്തം; 'എവിടെപ്പോയാലും ഈ ഷോ ഓഫ് വേണോ' എന്ന് സോഷ്യൽ...

Read More >>
Top Stories










News Roundup






GCC News