---
title: "കാര്‍ത്തുമ്പിയായി സ്വാതി ചിത്രങ്ങള്‍ വൈറല്‍ "
english_title: " Swathi is in the getup of the character of Shobhana in Thenmavin Kombathil, one of the evergreen films in Malayalam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1251/swathi-is-in-the-getup-of-the-character-of-shobhana-in-thenmavin-kombathil-one-of-the-evergreen-films-in-malayalam"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f7085510d9fb_swathi 3.jpg"
keywords: []
---

# കാര്‍ത്തുമ്പിയായി സ്വാതി ചിത്രങ്ങള്‍ വൈറല്‍ 

> **Lead Summary:** മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സീരിയല്‍ താരമാണ് സ്വാതി നിത്യാനന്ദ്. ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്യ്ത ടാലന്റ് ഷോയിലൂടെയാണ് സ്വാതി അഭിനയ രംഗത്തേക്ക് വരുന്നത് . പിന്നീട് ചെമ്പട്ട് എന്ന സീരിയലിലെ ദേവികയായി വേഷമിട്ടു . ജോയ്‌സിയുടെ ജനപ്രിയ നോവലിന്റെ സീരിയല്‍ ആവിഷ്‌ക്കാരമായ ഭ്രമണത്തിലെ കഥാപാത്രമാണ് സ്വാതിയെ ജനപ്രിയ താരമാക്കി മാറ്റിയത്. അടുത്തിടെയായിരുന്നു താരം വിവാഹിതയായത്. സ്വാതി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ട് .

## Article Content

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സീരിയല്‍ താരമാണ് സ്വാതി നിത്യാനന്ദ്. ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്യ്ത ടാലന്റ് ഷോയിലൂടെയാണ് സ്വാതി അഭിനയ രംഗത്തേക്ക് വരുന്നത് . പിന്നീട് ചെമ്പട്ട് എന്ന സീരിയലിലെ ദേവികയായി വേഷമിട്ടു . ജോയ്‌സിയുടെ ജനപ്രിയ നോവലിന്റെ സീരിയല്‍ ആവിഷ്‌ക്കാരമായ ഭ്രമണത്തിലെ കഥാപാത്രമാണ് സ്വാതിയെ ജനപ്രിയ താരമാക്കി മാറ്റിയത്. അടുത്തിടെയായിരുന്നു താരം വിവാഹിതയായത്. സ്വാതി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ട് .

കഴിഞ്ഞദിവസം സ്വാതി പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയ ഇരുകയ്യുംനീട്ടി ഏറ്റെടുത്തിരിക്കുന്നത്. കാര്‍ത്തുമ്പി എന്ന അടിക്കുറിപ്പോടെയാണ് സ്വാതി പുതിയ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. മലയാളത്തിലെ എവര്‍ഗ്രീന്‍ ചിത്രങ്ങളിലൊന്നായ തേന്മാവിന്‍ കൊമ്പത്തിലെ ശോഭനയുടെ കഥാപാത്രത്തിന്‍റെ ഗെറ്റപ്പിലാണ് സ്വാതി ചിത്രത്തില്‍ ഉള്ളത് . മാനം തെളിഞ്ഞേ നിന്നാല്‍ എന്ന പാട്ട് കോര്‍ത്തിണക്കിയ ഒരു വീഡിയോയും സ്വാതി പങ്കുവച്ചിട്ടുണ്ട്. ഗാനരംഗത്തില്‍ ശോഭന അണിഞ്ഞ തരത്തിലുള്ള വസ്ത്രവും, ആഭരണങ്ങളും അണിഞ്ഞാണ് സ്വാതി ചിത്രത്തിലും വീഡിയോയിലും എത്തിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1251/swathi-is-in-the-getup-of-the-character-of-shobhana-in-thenmavin-kombathil-one-of-the-evergreen-films-in-malayalam)