നയൻതാരയെ പൊതുവേദിയിൽ പരസ്യമായി അപമാനിച്ച് മുതിർന്ന നടൻ; സ്ത്രീവിരുദ്ധതയുടെ റോൾ മോഡലായി അദ്ദേഹം മാറിയെന്ന് നടി

നയൻതാരയെ പൊതുവേദിയിൽ പരസ്യമായി അപമാനിച്ച് മുതിർന്ന നടൻ; സ്ത്രീവിരുദ്ധതയുടെ റോൾ മോഡലായി അദ്ദേഹം മാറിയെന്ന് നടി
Jun 9, 2023 11:11 AM | By Nourin Minara KM

(moviemax.in)തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ നടിയാണ് നയന്‍താര. മലയാള സിനിമയിലൂടെ കരിയർ ആരംഭിച്ച നയൻ‌താര ഇന്ന് തെന്നിന്ത്യയും കടന്ന് ബോളിവുഡിലും ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് ആരാധകർ വിളിക്കുന്ന നടി കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ കരിയറിൽ ഉണ്ടാക്കിയെടുത്തിട്ടുള്ള നേട്ടങ്ങൾ ചെറുതൊന്നുമല്ല. അഭിനയിച്ച ഭാഷകളിലെല്ലാം ഹിറ്റുകൾ സ്വന്തമാക്കിയ നയന്‍താര തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയാണ്.

നിരവധി ശക്തമായ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട് നയൻതാര. വേഷങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലടക്കം കയ്യടി നേടാറുണ്ട് നടി. അതേസമയം കരിയറില്‍ ഒരുപാട് കയറ്റിറക്കങ്ങള്‍ കണേണ്ടി വന്നിട്ടുണ്ട് നയന്‍താരയ്ക്ക്. ഗ്ലാമറസ് വേഷങ്ങളുടെ പേരില്‍ നടി ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നു. പല വിവാദങ്ങളും നയൻതാരയുടെ പേരിലുണ്ടായി. ഒരിക്കൽ തമിഴകത്തെ ഒരു മുതിർന്ന നടൻ പൊതുവേദിയിൽ വച്ച് നയൻതാരയെ അപമാനിച്ചത് വലിയ വാർത്തയായിരുന്നു.


2019ൽ നയൻതാരയുടെ കൊലയുതിർ കാലം എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിംഗ് ചടങ്ങിലായിരുന്നു സംഭവം. നയൻതാരയുടെ പങ്കാളി വിഘ്‌നേശ് ശിവനാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച മുതിർന്ന നടൻ രാധ രവിയാണ് വേദിയിൽ നടിയെ കുറിച്ച് മോശമായി സംസാരിച്ചത്. നയൻ‌താര ചടങ്ങിന് എത്തിയിരുന്നില്ല. നടിയുടെ അസാന്നിധ്യത്തിൽ നടത്തിയ പരാമർശം വലിയ വിവാദമായി മാറി.

'തമിഴിൽ പ്രേതമായും അതേ സമയം തന്നെ തെലുങ്കിൽ സീതയായും നയൻതാര അഭിനയിക്കും. എന്റെ കാലത്തൊക്കെ കെ.ആർ വിജയയെ പോലുള്ള നടിമാരായിരുന്നു സീതയുടെ വേഷം ചെയ്തിരുന്നത്. ഇന്ന് ആർക്കുവേണമെങ്കിലും സീതയുടെ വേഷം ചെയ്യാം. കണ്ടാൽ തൊഴുത് നിൽക്കാൻ തോന്നുന്നവർക്കും സീതയാവാം. കണ്ടാൽ വിളിക്കാൻ തോന്നുവർക്കും സീതയാകാം..', എന്നായിരുന്നു നടന്റെ അധിക്ഷേപകരമായ പരാമർശം.

രാധാ രവി തനിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ നയൻ‌താര തന്നെ രംഗത്തെത്തുകയുണ്ടായി. ഇത്തരമൊരു പ്രസ്താവന നടത്താൻ താൻ നിർബന്ധിതയാവുകയാണെന്ന് പറഞ്ഞ് വാർത്താക്കുറിപ്പ് ഇറക്കുകയായിരുന്നു നയൻതാര. നടികർ സംഘം എന്നാണ് ഇത്തരം കേസുകൾക്കായി ഒരു ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കാൻ പോകുന്നതെന്നും രാധ രവിക്കെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു നയൻതാരയുടെ പ്രസ്താവന.


'രാധാ രവിയെയും അദ്ദേഹത്തെപ്പോലുള്ള സ്ത്രീവിരുദ്ധരെയും ആദ്യം തന്നെ ഒരുകാര്യം ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങൾക്കും ജന്മം തന്നത് ഒരു സ്ത്രീയാണ്. സ്ത്രീകളെപ്പറ്റി മോശം പരാമർശങ്ങൾ നടത്തുന്നതും ലൈംഗികാധിക്ഷേപങ്ങൾ നടത്തുന്നതും ഇത്തരത്തിലുള്ള വളർച്ച മുരടിച്ച പുരുഷന്മാർക്ക് പൗരുഷം കൈവന്ന പോലെയാണ്. ഇത്തരത്തിൽ പൗരുഷമുള്ള പുരുഷന്മാരുടെ വീട്ടിലുള്ള സ്ത്രീകളോടാണ് എനിക്ക് സഹതാപം തോന്നുന്നത്', 'ഒരു സീനിയർ താരമെന്ന നിലയിൽ ഈ തലമുറയിലുള്ളവർക്ക് മാതൃകയാക്കേണ്ട ആളാണ് രാധാ രവി. പക്ഷേ സ്ത്രീവിരുദ്ധതയുടെ റോൾ മോഡലായാണ് അദ്ദേഹം മാറിയത്. രാധാ രവിയെ പോലുള്ള താരങ്ങൾ അപ്രസക്തരാവുകയും പണിയില്ലാതാവുകയും ചെയ്യുമ്പോൾ വെള്ളിവെളിച്ചത്തിൽ എത്തിപ്പെടാൻ ഇത്തരത്തിലുള്ള വിലകുറഞ്ഞ കുപ്രചരണങ്ങളെ ആശ്രയിക്കും', നയൻതാര വാർത്താക്കുറിപ്പിൽ പറഞ്ഞു.

രാധാ രവി ഒരു സ്ത്രീവിരോധിയാണെന്നും അദ്ദേഹത്തിന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കേട്ട് കയ്യടിച്ചവരെ ഓർത്ത് പുച്ഛം തോന്നുന്നുവെന്നും നയൻതാര പറഞ്ഞു. എന്ത് മോശം പ്രതികരണങ്ങൾ ഉണ്ടായാലും അധിക്ഷേപങ്ങൾ ഉണ്ടായാലും തന്റെ ആരാധകർക്ക് ആനന്ദം നൽകുക എന്ന ഉദ്ദേശം മാത്രം മുന്നിൽ കണ്ട് താനിനിയും സീതയായും പ്രേതമായും ദേവതയായും സുഹൃത്തായും ഭാര്യയായും കാമുകിയായും വേഷമിടുമെന്നും നയൻതാര വ്യക്തമാക്കി. വിഘ്‌നേശ് ശിവനും നടനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തുകയുണ്ടായി.

Veteran actor publicly insulted Nayanthara in public

Next TV

Related Stories
ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

Nov 18, 2025 06:26 PM

ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

ഹനുമാനെക്കുറിച്ചുള്ള പരാമർശം, എസ്.എസ്. രാജമൗലി, രാഷ്ട്രീയ വാനരസേന,...

Read More >>
ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

Nov 15, 2025 04:55 PM

ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

ദുൽഖർ സൽമാൻ,കാന്ത, ബോക്സ് ഓഫീസിൽ മികച്ച തുടക്കം,ആഗോള ഗ്രോസ് 10.5 കോടി...

Read More >>
“നാണമില്ലേ?” — പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ; ധർമേന്ദ്രയെ കാണാനെത്തിയവരോട് കടുത്ത പ്രതികരണം!

Nov 13, 2025 02:27 PM

“നാണമില്ലേ?” — പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ; ധർമേന്ദ്രയെ കാണാനെത്തിയവരോട് കടുത്ത പ്രതികരണം!

നടൻ ധർമേന്ദ്രയുടെ ആരോഗ്യനിലയെ കുറിച്ച് ചിത്രീകരണം, ഓൺലൈൻ മീഡിയ, സണ്ണി...

Read More >>
Top Stories










News Roundup






GCC News