---
title: "ഇഷ്ട്ട വാഹനം സംഭാവന നല്‍കി ജോണ്‍ എബ്രഹാം "
english_title: " It is reported that John Abraham has donated to his beloved Maruti Gypsy Animal Welfare Organization."
publisher: "moviemax.in"
canonical_url: "https://moviemax.in/news/1208/it-is-reported-that-john-abraham-has-donated-to-his-beloved-maruti-gypsy-animal-welfare-organization"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://moviemax.in/image-uploads/5f5c7d942f44b_john abraham.jpg"
keywords: []
---

# ഇഷ്ട്ട വാഹനം സംഭാവന നല്‍കി ജോണ്‍ എബ്രഹാം 

> **Lead Summary:** ഏറെ പ്രിയം തോന്നുന്ന വാഹനങ്ങള്‍ സ്വന്തമാക്കാന്‍ താരങ്ങള്‍ക്ക് എന്നും പ്രിയം തന്നെയാണ് .മലയാള നടന്മാരും ഇഷ്ട്ട വാഹങ്ങള്‍ സ്വന്തമാകുന്ന വാര്‍ത്തകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിക്കല്‍ ഉണ്ട് . ഇപ്പോളിതാ ബോളിവുഡ് നടനായ ജോൺ എബ്രഹാം തന്റെ പ്രിയപ്പെട്ട മാരുതി ജിപ്‍സി മൃഗസംരക്ഷണ സംഘടനയ്ക്ക് സംഭാവന ചെയ്യ്ത വാര്‍ത്തകള്‍ ആണ് പുറത്തു വരുന്നത് .

## Article Content

ഏറെ പ്രിയം തോന്നുന്ന വാഹനങ്ങള്‍ സ്വന്തമാക്കാന്‍ താരങ്ങള്‍ക്ക് എന്നും പ്രിയം തന്നെയാണ് .മലയാള നടന്മാരും ഇഷ്ട്ട വാഹങ്ങള്‍ സ്വന്തമാകുന്ന വാര്‍ത്തകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിക്കല്‍ ഉണ്ട് . ഇപ്പോളിതാ ബോളിവുഡ് നടനായ ജോൺ എബ്രഹാം തന്റെ പ്രിയപ്പെട്ട മാരുതി ജിപ്‍സി മൃഗസംരക്ഷണ സംഘടനയ്ക്ക് സംഭാവന ചെയ്യ്ത വാര്‍ത്തകള്‍ ആണ് പുറത്തു വരുന്നത് .

മൃഗസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അനിമൽ മാറ്റർ റ്റു മി എന്ന സംഘടനയ്ക്കാണ് ജോൺ എബ്രഹാം തന്റെ പ്രിയപ്പെട്ട ജിപ്സി സംഭാവനയായി നല്‍കിയത് . എ‌എം‌ടി‌എം-ന്റെ ഫേസ്ബുക്ക് പേജിൽ ജിപ്സി കൈമാറുന്ന ജോൺ എബ്രഹാമിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വർഷമായി ജോൺ എബ്രഹാം എ‌എം‌ടി‌എം-നെ അകമഴിഞ്ഞ് സഹായിക്കുകയും ശക്തമായ പിന്തുണ നൽകുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പിന്തുണയ്ക്ക് ഞങ്ങൾ എല്ലായ്‌പ്പോഴും കൃതജ്ഞതയുള്ളവരാണ് വരും വർഷങ്ങളിലും മൃഗസംരക്ഷണത്തിനായി ഞങ്ങൾ അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നാണ് എ‌എം‌ടി‌എം ഫേസ്ബുക്കിൽ കുറിച്ചത് .

സംഘടനയുടെ കീഴിലെ മഹാരാഷ്ട്രയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ രക്ഷാപ്രവർത്തനത്തിനും മുംബൈ മുതൽ കോലാഡ് വരെ മെഡിക്കൽ ലോജിസ്റ്റിക്‌സിനും ആയി ജോൺ എബ്രഹാം സമ്മാനിച്ച ജിപ്സി ഉപയോഗിക്കാന്‍ ആണ് സംഘടനയുടെ തീരുമാനം ..എന്തായാലും ഇതിനോടകം തന്നെ സംഭവം വൈറല്‍ ആയി കഴിഞ്ഞു .

### Related Links & Sources
- [Original Story Source](https://moviemax.in/news/1208/it-is-reported-that-john-abraham-has-donated-to-his-beloved-maruti-gypsy-animal-welfare-organization)