'മാതാപിതാക്കളുടെ വിവാഹ വീഡിയോ കാണുന്ന കുട്ടി' -വൈറൽ വീഡിയോ കാണാം

'മാതാപിതാക്കളുടെ വിവാഹ വീഡിയോ കാണുന്ന കുട്ടി' -വൈറൽ വീഡിയോ കാണാം
Jun 6, 2023 09:36 PM | By Vyshnavy Rajan

(www.moviemax.in) വിവാഹം ആഘോഷപൂര്‍വ്വം നടത്തുന്നത് ഇന്ന് വലിയൊരു പതിവാണ്. ഏറെ ആര്‍ഭാടത്തോടയും അല്ലാതെയും നടക്കുന്ന വിവാഹങ്ങളില്‍ ഫോട്ടോഗ്രഫിയെ പോലെ തന്നെ വീഡിയോഗ്രഫിയും പ്രധാനമാണ്.

എന്നാല്‍ വിവാഹം കഴിഞ്ഞ കുറച്ച് നാള്‍ കഴിയുമ്പോഴേക്കും വിവാഹ ചിത്രങ്ങളോ വീഡിയോകളോ പിന്നെ ആരാലും ശ്രദ്ധിക്കപ്പെടാതെ ഹാഡ് ഡിസ്കുകളിലോ, ലാപ്പ് ടോപ്പുകളിലോ കിടക്കും. അങ്ങനെ അശ്രദ്ധമായി ലാപ്പ് ടോപ്പില്‍ കിടന്ന അച്ഛന്‍റെയും അമ്മയുടെയും വിവാഹ വീഡിയോ കണ്ട മകന്‍റെ വാക്കുകള്‍ ഇന്ന് ഇന്‍സ്റ്റാഗ്രാമില്‍ വൈറലാണ്.

മാനസി അഗർവാൾ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് മാനസി ഇങ്ങനെ എഴുതി,'എന്‍റെ കാതുകളിൽ സംഗീതമായിരുന്നപ്പോള്‍ കാഴ്ചയിലും ഞങ്ങള്‍ ഒരുപോലെ. നിങ്ങളുടെ വിവാഹ വീഡിയോ കണ്ടപ്പോള്‍ നിങ്ങളുടെ കുട്ടികള്‍ എന്താണ് പറഞ്ഞത്? ' ഒരു ആണ്‍കുട്ടി ലാപ്പ് ടോപ്പില്‍ വിവാഹ വീഡിയോ കാണുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.

റേസ് 2 എന്ന സിനിമയിലെ സംഗീതത്തിനൊപ്പിച്ച് ഒരു നൃത്ത സംഘത്തോടൊപ്പം മനോഹരമായി നൃത്തം ചെയ്യുന്ന യുവാവിന്‍റെയും യുവതിയുടെയും വീഡിയോയിരുന്നു കുട്ടി കണ്ടുകൊണ്ടിരുന്നത്. അവന്‍റെ അച്ഛന്‍റെയും അമ്മയുടെയും വിവാഹാഘോഷത്തിന്‍റെ വീഡിയോയായിരുന്നു അത്. വീഡിയോ കാണുന്നതിനിടെ വളരെ ആത്മാര്‍ത്ഥമായി കുട്ടി പറയുന്നു

'നിങ്ങള്‍ ഇപ്പോഴും അതു പോലെ തന്നെയാണ് കാണുന്നതെന്ന്.' ഈ സമയം കുട്ടിയുടെ അമ്മ, ആരാണ് ഞാനോ അച്ഛനോയെന്ന് ചോദിക്കുന്നു. അപ്പോള്‍ കുട്ടി രണ്ട് പേരുമെന്ന് മറുപടി നല്‍കുന്നു.

വീഡിയോ ഇതിനകം 1,95,366 പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. വീഡിയോ കണ്ട ഒരാള്‍, 'ഞാൻ സിൻഡ്രെല്ലയെപ്പോലെയാണെന്ന് എന്‍റെ മകൻ പ്രശംസിച്ചു, പക്ഷേ എന്‍റെ മകൾ ‘നീ എന്നെ വിട്ടു’ എന്ന് പറഞ്ഞ് ഒരുപാട് കരഞ്ഞു.' എന്ന് കുറിച്ചു.

"നിങ്ങൾ എന്ത് ഹിന്ദി സീരിയൽ വിവാഹമാണ് നടത്തിയത്. ?" എന്ന് ചോദിച്ച് മറ്റൊരാള്‍ കളിയാക്കി. 'വിവാഹത്തിന് ക്ഷണിക്കാത്തതിനാല്‍ എന്‍റെ മകന്‍ അസ്വസ്ഥനായിരുന്നു. എന്തുകൊണ്ടാണ് ഞാന്‍ ഈ ഷാസി ഷോ ചെയ്യാന്‍ തെരഞ്ഞെടുത്തതെന്നും എന്തിനാണ് ഞാന്‍ അമിതമായി വസ്ത്രം ധരിച്ചതെന്നും അവന്‍ ചോദിച്ചു' എന്ന് മറ്റൊരു ഉപഭോക്താവ് എഴുതി.

'Kutti watching parents' wedding video' -Viral video can be seen

Next TV

Related Stories
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories










News Roundup