നടനും കോമഡി താരവുമായ കൊല്ലം സുധിയുടെ അകാല വിയോഗത്തിന്റെ വാർത്ത കേട്ടാണ് ഇന്ന് കേരളക്കര ഉണർന്നത്. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടം നടന്നയുടൻ സുധിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രിതാരത്തെ സഹപ്രവർത്തകനെ അവസാനമായി ഒരു നോക്ക് കാണാൻ ആശുപത്രിയിലും നടന്റെ വീട്ടിലുമായി നിരവധി പേരാണ് എത്തിച്ചേരുന്നത്.
സുധിയെ കാണാൻ മകൻ ആശുപത്രിയിൽ എത്തിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഓരോ മലയാളിയുടെയും കണ്ണിനെ ഈറനണിയിച്ചിരിക്കുന്നത്.
ആശുപത്രിയിൽ എത്തിയാണ് രാഹുൽ അച്ഛനെ കണ്ടത്. അച്ഛനെ കണ്ട് പൊട്ടിക്കരഞ്ഞ രാഹുലിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ചുറ്റും നിന്നവരുടെ കണ്ണുകൾ നിറഞ്ഞു.
The footage of his son coming to the hospital to see Sudhi is now getting attention.