സെക്സ് ​ഗുളികകൾ കഴിച്ചിട്ടില്ല, എന്ത് പരിശോധനയ്ക്കും തയ്യാർ; വിഷ്ണുകാന്ത്

സെക്സ് ​ഗുളികകൾ കഴിച്ചിട്ടില്ല, എന്ത് പരിശോധനയ്ക്കും തയ്യാർ; വിഷ്ണുകാന്ത്
Jun 5, 2023 02:28 PM | By Susmitha Surendran

തമിഴ് ടെലിവിഷൻ രം​ഗത്ത് കഴിഞ്ഞ കുറച്ച് നാളുകളായി തുടർന്ന് കൊണ്ടിരിക്കുന്ന പ്രശ്നമാണ് സീരിയൽ താരങ്ങളായ വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ. 'സിപ്പിക്കുൾ മുത്ത്' എന്ന സീരിയലിൽ ഒരുമിച്ച് അഭിനയിച്ച സംയുക്തയും വിഷ്ണുകാന്തും പ്രേക്ഷകർ‌ക്ക് പ്രിയപ്പെട്ടവരായിരുന്നു. ഇവർ ജീവിതത്തിൽ ഒരുമിച്ചപ്പോൾ ആരാധകരും സന്തോഷിച്ചു. എന്നാൽ വെറും പതിനഞ്ച് ദിവസം മാത്രമാണ് ഈ വിവാഹ ബന്ധം നിലനിന്നത്.

സംയുക്ത വിഷ്ണുകാന്തുമായുള്ള ബന്ധം വേണ്ടെന്ന് വെച്ച് വീട്ടിലേക്ക് തിരിച്ചു പോയി. പിന്നാലെ നൽകിയ അഭിമുഖത്തിൽ സംയുക്തക്കെതിരെ വിഷ്ണുകാന്ത് സംസാരിച്ചു. നടിയുടെ കുടുംബത്തിന്റെ ഇടപെടലാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും സംയുക്തയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നെന്നും വിഷ്ണുകാന്ത് ആരോപിച്ചു. 

പിന്നാലെ വിഷ്ണുകാന്തിനെതിരെ സംയുക്തയും രം​ഗത്ത് വന്നു. വിഷ്ണുകാന്ത് തന്നെ ലൈം​ഗികമായി പീഡിപ്പിച്ചു, ലൈം​ഗിക വേഴ്ചയ്ക്ക് നിർബന്ധിച്ചു, ബെഡ്റൂമിൽ ക്യാമറ വെക്കാമെന്ന് പറഞ്ഞു, പോൺ ചിത്രങ്ങൾ കാണാൻ നിർബന്ധിച്ചു തുടങ്ങിയ ആരോപണങ്ങളാണ് സംയുക്ത ഉന്നയിച്ചത്. 

ഇതോടെ പ്രശ്നം ​ഗൗരവമായി. രണ്ട് പേരെയും അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ട് കുറച്ച് സഹപ്രവർത്തകർ രം​ഗത്ത് വന്നു. തനിക്കെതിരെ വന്ന ആരോപണങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് വിഷ്ണുകാന്തിപ്പോൾ. താൻ സെക്സിന് അടിപ്പെട്ട വ്യക്തിയല്ലെന്നും സംയുക്തയുടെ വാദങ്ങൾ തെറ്റാണെന്നും വിഷ്ണുകാന്ത് പറയുന്നു.

എന്നെപറ്റി വളരെ മോശമായി കുടംബത്തോടെയിരുന്ന് സംസാരിക്കുകയാണ്. ബെഡ് റൂമിൽ ക്യാമറ വെക്കണമെന്ന് ഞാൻ പറഞ്ഞെന്ന് പറയുന്നു. അത് കേട്ടപ്പോൾ എനിക്ക് വല്ലാതെ തോന്നി. ആരാണ് അങ്ങനെയൊക്കെ വിചാരിക്കുക. കുടുബമായിരുന്നു എങ്ങനെയാണ് ഇങ്ങനെ സംസാരിക്കാൻ പറ്റുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. സെക്സ് ​ഗുളികകൾ കഴിക്കുന്നുണ്ടെന്നാണ് അവളുടെ അച്ഛൻ പറഞ്ഞത്.

ഞാൻ പരിശോധനയ്ക്ക് തയ്യാറാണ്. ഞാനവ ഉപയോ​ഗിക്കുന്നുണ്ടെന്ന് തെളിഞ്ഞാൽ നിങ്ങൾ എന്ത് പറഞ്ഞാലും അനുസരിക്കാം. എന്തിനാണിങ്ങനെ കള്ളം പറയുന്നത്. മറ്റൊരു ബന്ധം അവൾക്കുണ്ടായിരുന്നെന്ന് വ്യക്തമാണ്. ഞാൻ പുറത്ത് വിട്ട ശബ്ദരേഖയിൽ നിന്ന് മനസ്സിലാക്കാം. ഭർത്താവിനോട് വഴക്കിട്ടാൽ അത് പീഡനമാണെന്നാണ് സംയുക്ത പറയുന്നത്. കരഞ്ഞ് പറഞ്ഞാൽ എല്ലാം സത്യമാകുമോ. എന്നെ എന്റെ വഴിക്ക് വിട്. ഈ നിലയിൽ എത്താൻ എത്ര കഷ്ടപ്പെട്ടെന്ന് തനിക്ക് മാത്രമേ അറിയൂയെന്നും വിഷ്ണുകാന്ത് പറഞ്ഞു. 



Vishnu Kanthi has now responded to the allegations leveled against him.

Next TV

Related Stories
യെജമാൻ രജനികാന്തിന്റെ ജന്മദിനത്തിൽ 12 ന് വീണ്ടും വരുന്നു

Dec 10, 2025 12:39 PM

യെജമാൻ രജനികാന്തിന്റെ ജന്മദിനത്തിൽ 12 ന് വീണ്ടും വരുന്നു

രജനികാത്ത ചിത്രം യെജമാൻ , റീ റീലിസ് ,...

Read More >>
'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ;  ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

Dec 4, 2025 04:10 PM

'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ; ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

വൈറലായി നടി പ്രിയ പി വാരിയർ ,'കമ്മിറ്റ്' ഗാനത്തിന് രണ്ട് മില്യൺ വ്യൂവേഴ്സ്...

Read More >>
Top Stories










News Roundup