ഓടുന്ന സ്‍കൂട്ടറില്‍ ലിപ്പ് ലോക്കിട്ട് ചുംബിച്ച് യുവാക്കള്‍; പക്ഷേ ക്യാമറ ചതിച്ചു!

ഓടുന്ന സ്‍കൂട്ടറില്‍ ലിപ്പ് ലോക്കിട്ട് ചുംബിച്ച് യുവാക്കള്‍; പക്ഷേ ക്യാമറ ചതിച്ചു!
Jun 1, 2023 10:52 PM | By Athira V

ദിവസേന നമ്മുടെ റോഡുകളിൽ സാക്ഷ്യം വഹിക്കുന്ന കാര്യങ്ങൾ അവിശ്വസനീയമാണ്. ഓടുന്ന സ്‍കൂട്ടറില്‍ ഇരുന്ന് യുവാക്കള്‍ ചുംബിക്കുന്ന വീഡിയോ ആണ് ഇത്തരത്തില്‍ ഇപ്പോള്‍ വൈറലാകുന്നത്. യുപിയിൽ നിന്നാണ് ഓടിക്കൊണ്ടിരിക്കുന്ന ഹോണ്ട ആക്ടിവയിൽ ഇരുന്ന് ആൺകുട്ടികൾ പരസ്‍പരം ചുംബിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ ഇരുചക്രവാഹനത്തിലെത്തിയ ആൺകുട്ടികൾ പരസ്പരം ചുംബിക്കുന്നതായാണ് കാണിക്കുന്നത്. ഉത്തർപ്രദേശിലെ രാംപൂരിൽ നിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മൂന്നുപേര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സ്‍കൂട്ടറില്‍ പിന്നിലിരുന്ന രമ്ടു പേരാണ് ലിപ്പ് ലോക്ക് ചുംബനം നടത്തിയത്. ഇത് പിന്നാലെ വന്ന വാഹനത്തിലെ ചിലര്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. പല തരത്തിലുള്ള നിയമലംഘനങ്ങളാണ് ഇവിടെ നടന്നത്. ഒന്നാമതായി, ട്രിപ്പിൾ റൈഡിംഗ് അല്ലെങ്കിൽ 'ട്രിപ്പിൾ' നിയമവിരുദ്ധമാണ്.

രണ്ടാമതായി, അവരാരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. അവസാനം, പിന്നിലെ ആൺകുട്ടികൾ പരസ്പരം ചുംബിക്കുന്നത് കാണാം. ഈ വീഡിയോ വൈറലായതോടെ നെറ്റിസൺസ് രോഷാകുലരായി എന്ന് പറയേണ്ടതില്ലല്ലോ. ഒടുവില്‍ ഈ വീഡിയോ യുപി പൊലീസിന്‍റെ കൈകളിലും എത്തി.

അവർ നടപടിയിലേക്ക് നീങ്ങി. ഈ ആൺകുട്ടികളെ കണ്ടെത്താനും നിയമപ്രകാരം കൈകാര്യം ചെയ്യാനും പോലീസ് തിരച്ചിൽ ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. മൂവരും റോഡിലൂടെ സ്‍കൂട്ടി ഓടിക്കുന്നതും 'രാംപൂർ വികാസ് പ്രധികരൻ' എന്ന ബോർഡിന് കീഴിലൂടെ കടന്നുപോകുന്നതും വീഡിയോ ക്ലിപ്പ് കാണിക്കുന്നു.

റാംപൂരിലെ സിവിൽ ലൈൻസ് ഏരിയയിൽ വച്ചാണ് സംഭവം ഉണ്ടായതെന്നും മൂവരെയും അറസ്റ്റ് ചെയ്യാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവം നടന്ന ദിവസം അറിയില്ലെന്നും എന്നാൽ ഇവർക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. ഈ വർഷം ജനുവരിയിൽ ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചിൽ ഓടിക്കൊണ്ടിരുന്ന സ്‍കൂട്ടിയിൽ ഇരുന്ന് ദമ്പതികൾ കെട്ടിപ്പിടിക്കുന്ന വീഡിയോ വൈറലായിരുന്നു. അശ്ലീലം പ്രചരിപ്പിച്ചതിനും മോട്ടോർ വെഹിക്കിൾ ആക്‌ട് പ്രകാരവും ഈ ദമ്പതികൾക്കെതിരെ നടപടിയെടുക്കുമെന്ന് അന്ന് പൊലീസ് പറഞ്ഞിരുന്നു.

Young people kissing on a running scooter; But the camera cheated!

Next TV

Related Stories
#viral | നായയ്ക്ക് ബേബി ഷവർ; ചടങ്ങുകൾ ആഘോഷമാക്കിയ വീഡിയോ വൈറൽ

Oct 1, 2023 03:03 PM

#viral | നായയ്ക്ക് ബേബി ഷവർ; ചടങ്ങുകൾ ആഘോഷമാക്കിയ വീഡിയോ വൈറൽ

റോസിയെ ഒരുക്കുകയും കാലുകളിൽ വളകൾ ഇടുകയും മധുര പലഹാരങ്ങൾ നൽകുകയും...

Read More >>
#Juntakahashi | മോഡലിന്റെ വസ്ത്രത്തിനകത്ത് ജീവനുള്ള ചിത്രശലഭം; അഭിനന്ദനവും വിമർശനവുമായി നെറ്റിസൺസ്

Oct 1, 2023 01:47 PM

#Juntakahashi | മോഡലിന്റെ വസ്ത്രത്തിനകത്ത് ജീവനുള്ള ചിത്രശലഭം; അഭിനന്ദനവും വിമർശനവുമായി നെറ്റിസൺസ്

ജീവനുള്ള ചിത്രശലഭങ്ങളുള്ള വസ്ത്രവുമായി പാരിസ് ഫാഷൻ വീക്ക് 2024 -ൽ ഒരു മോഡൽ...

Read More >>
#viral |ഗൃഹപാഠത്തിന്‍റെ സമ്മര്‍ദ്ദം സഹിക്കാനാകാതെ കുറിപ്പെഴുതി വച്ച് 11 കാരന്‍ വീട് വിട്ടു

Sep 26, 2023 03:33 PM

#viral |ഗൃഹപാഠത്തിന്‍റെ സമ്മര്‍ദ്ദം സഹിക്കാനാകാതെ കുറിപ്പെഴുതി വച്ച് 11 കാരന്‍ വീട് വിട്ടു

" ഒരാള്‍ സാമൂഹിക മാധ്യമത്തില്‍ അഭിപ്രായപ്പെട്ടു. "കുട്ടികൾക്ക് ഇപ്പോൾ ഗൃഹപാഠം മാത്രമേയുള്ളൂ, ഒരിടത്തും അവരെ കാണാനില്ല." മറ്റൊരാള്‍...

Read More >>
#viral | വിമാനത്തില്‍ 13 മണിക്കൂര്‍ നായയുടെ അടുത്ത് ഇരിക്കേണ്ടി വന്ന ദമ്പതികള്‍ക്ക് ഒന്നേകാൽ ലക്ഷം രൂപ നഷ്ടപരിഹാരം

Sep 26, 2023 03:08 PM

#viral | വിമാനത്തില്‍ 13 മണിക്കൂര്‍ നായയുടെ അടുത്ത് ഇരിക്കേണ്ടി വന്ന ദമ്പതികള്‍ക്ക് ഒന്നേകാൽ ലക്ഷം രൂപ നഷ്ടപരിഹാരം

ഇക്കോണമി ഭാഗത്തിന്‍റെ പിൻഭാഗത്ത് സീറ്റുകൾ ഉണ്ടെന്ന് ജീവനക്കാർ അറിയിച്ചെങ്കിലും ദമ്പതികൾ അങ്ങോട്ട് മാറാൻ...

Read More >>
Top Stories