സൗന്ദര്യമത്സരത്തില്‍ ഭാര്യ രണ്ടാം സ്ഥാനമായതോടെ 'വയലന്‍റ്' ആയി ഭര്‍ത്താവ്; വീഡിയോ വൈറലാകുന്നു

സൗന്ദര്യമത്സരത്തില്‍ ഭാര്യ രണ്ടാം സ്ഥാനമായതോടെ 'വയലന്‍റ്' ആയി ഭര്‍ത്താവ്; വീഡിയോ വൈറലാകുന്നു
May 31, 2023 12:25 PM | By Susmitha Surendran

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും രസകരവും വ്യത്യസ്തവുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. നമ്മെ ചിരിപ്പിക്കുന്നതോ, ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതോ, പുതിയ അറിവുകള്‍ പകരുന്നതോ ആയ ഉള്ളടക്കങ്ങളെല്ലാം ഇങ്ങനെയുള്ള വീഡിയോകളില്‍ കാണാം. എന്നാല്‍ തമാശയുള്ള- അതായത് ചിരിപ്പിക്കുന്ന കാഴ്ചകള്‍ക്ക് തന്നെ എപ്പോഴും ഒരു പടി മുൻതൂക്കം കൂടുതല്‍.

ഇപ്പോഴിതാ അത്തരത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു സൗന്ദര്യമത്സര വേദിയില്‍ നിന്ന് പകര്‍ത്തപ്പെട്ട വീഡിയോ. സംഭവം നടന്നിരിക്കുന്നത് ബ്രസീലിലാണ്. എല്‍ജിബിടിക്യൂ+ സൗന്ദര്യമത്സരമാണ് നടക്കുന്നത്. ഇതിന്‍റെ അവസാനഘട്ടമാണ്. വിജയികളെ പ്രഖ്യാപിക്കുന്ന രംഗം.

https://twitter.com/i/status/1662809530206412800

ഫൈനലില്‍ ആര് കിരീടം ചൂടുമെന്നറിയാതെ നില്‍ക്കുന്ന രണ്ട് മത്സരാര്‍ത്ഥികള്‍. ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു. കിരീടജേതാവായ മത്സരാര്‍ത്ഥിയുടെ പേരും പ്രഖ്യാപിച്ചു. തുടര്‍ന്ന് കിരീടധാരണത്തിലേക്ക് പോവുകയാണ്. എന്നാല്‍ ഇതിനിടെ തീര്‍ത്തും അപ്രതീക്ഷിതമായി മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ മത്സരാര്‍ത്ഥിയുടെ ഭര്‍ത്താവ് ബഹളം വച്ചുകൊണ്ട് വേദിയിലേക്ക് എത്തുകയാണ്.

ഭാര്യക്ക് ഒന്നാം സ്ഥാനം ലഭിക്കാതിരുന്നതിലുള്ള പ്രതിഷേധമാണ് ഇദ്ദേഹം പ്രകടിപ്പിക്കുന്നത്. വിജയിയുടെ തലയില്‍ നിന്ന് ബലമായി കിരീടം വലിച്ചെടുത്ത് തറയിലിടുകയും ചടങ്ങില്‍ നിന്ന് ഭാര്യയെ കൈപിടിച്ച് വലിച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയും എല്ലാവരെയും അസഭ്യം വിളിക്കുകയുമെല്ലാം ചെയ്യുകയാണ് ഇദ്ദേഹം.

വേദിയില്‍ നില്‍ക്കുന്ന, ഇദ്ദേഹത്തിന്‍റെ ഭാര്യയടക്കമുള്ളവര്‍ ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തി കണ്ട് ഞെട്ടിത്തരിച്ച് പോവുകയാണ്. എങ്കിലും പിന്നീട് സുരക്ഷാജീവനക്കാര്‍ ഇടപെട്ട് ഇദ്ദേഹത്തെ അവിടെ നിന്നും മാറ്റി. ഏതായാലും സംഭവത്തിന്‍റെ ദൃശ്യങ്ങളിപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

Husband became 'violent' after wife placed second in beauty pageant; The video goes viral

Next TV

Related Stories
#viral | നായയ്ക്ക് ബേബി ഷവർ; ചടങ്ങുകൾ ആഘോഷമാക്കിയ വീഡിയോ വൈറൽ

Oct 1, 2023 03:03 PM

#viral | നായയ്ക്ക് ബേബി ഷവർ; ചടങ്ങുകൾ ആഘോഷമാക്കിയ വീഡിയോ വൈറൽ

റോസിയെ ഒരുക്കുകയും കാലുകളിൽ വളകൾ ഇടുകയും മധുര പലഹാരങ്ങൾ നൽകുകയും...

Read More >>
#Juntakahashi | മോഡലിന്റെ വസ്ത്രത്തിനകത്ത് ജീവനുള്ള ചിത്രശലഭം; അഭിനന്ദനവും വിമർശനവുമായി നെറ്റിസൺസ്

Oct 1, 2023 01:47 PM

#Juntakahashi | മോഡലിന്റെ വസ്ത്രത്തിനകത്ത് ജീവനുള്ള ചിത്രശലഭം; അഭിനന്ദനവും വിമർശനവുമായി നെറ്റിസൺസ്

ജീവനുള്ള ചിത്രശലഭങ്ങളുള്ള വസ്ത്രവുമായി പാരിസ് ഫാഷൻ വീക്ക് 2024 -ൽ ഒരു മോഡൽ...

Read More >>
#viral |ഗൃഹപാഠത്തിന്‍റെ സമ്മര്‍ദ്ദം സഹിക്കാനാകാതെ കുറിപ്പെഴുതി വച്ച് 11 കാരന്‍ വീട് വിട്ടു

Sep 26, 2023 03:33 PM

#viral |ഗൃഹപാഠത്തിന്‍റെ സമ്മര്‍ദ്ദം സഹിക്കാനാകാതെ കുറിപ്പെഴുതി വച്ച് 11 കാരന്‍ വീട് വിട്ടു

" ഒരാള്‍ സാമൂഹിക മാധ്യമത്തില്‍ അഭിപ്രായപ്പെട്ടു. "കുട്ടികൾക്ക് ഇപ്പോൾ ഗൃഹപാഠം മാത്രമേയുള്ളൂ, ഒരിടത്തും അവരെ കാണാനില്ല." മറ്റൊരാള്‍...

Read More >>
#viral | വിമാനത്തില്‍ 13 മണിക്കൂര്‍ നായയുടെ അടുത്ത് ഇരിക്കേണ്ടി വന്ന ദമ്പതികള്‍ക്ക് ഒന്നേകാൽ ലക്ഷം രൂപ നഷ്ടപരിഹാരം

Sep 26, 2023 03:08 PM

#viral | വിമാനത്തില്‍ 13 മണിക്കൂര്‍ നായയുടെ അടുത്ത് ഇരിക്കേണ്ടി വന്ന ദമ്പതികള്‍ക്ക് ഒന്നേകാൽ ലക്ഷം രൂപ നഷ്ടപരിഹാരം

ഇക്കോണമി ഭാഗത്തിന്‍റെ പിൻഭാഗത്ത് സീറ്റുകൾ ഉണ്ടെന്ന് ജീവനക്കാർ അറിയിച്ചെങ്കിലും ദമ്പതികൾ അങ്ങോട്ട് മാറാൻ...

Read More >>
Top Stories