എനിക്കറിയില്ല എന്താണ് സംഭവിച്ചതെന്ന്, കണ്ണ് നിറഞ്ഞ് സാഗര്‍: വീഡിയോ

എനിക്കറിയില്ല എന്താണ് സംഭവിച്ചതെന്ന്, കണ്ണ് നിറഞ്ഞ് സാഗര്‍: വീഡിയോ
May 29, 2023 02:32 PM | By Susmitha Surendran

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഏറ്റവും അവസാനം നടന്ന എവിക്ഷന്‍ ഇന്നലെ ആയിരുന്നു. ഈ സീസണിലെ ഏറ്റവും കാഠിന്യമേറിയ നോമിനേഷന്‍ ലിസ്റ്റില്‍ നിന്നും സാഗര്‍ സൂര്യയാണ് പുറത്തായത്. എവിക്റ്റ് ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് തൊട്ടുപിന്നാലെ മോഹന്‍ലാലിന്‍റെ ചോദ്യത്തോട് സാഗര്‍ പ്രതികരിച്ചത്.

ഇന്ന് ബിഗ് ബോസിന് വേദിയാകുന്ന മുംബൈയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ താരപരിവേഷത്തോടെയാണ് സാഗര്‍ വന്നിറങ്ങിയത്. യുട്യൂബേഴ്സും ആരാധകരും സാഗറിനെ കാത്ത് നിന്നിരുന്നു. കൈയടികളോടെയാണ് സാഗറിനെ ആരാധകര്‍ വരവേറ്റത്. ഇത് കണ്ട് ഒരുവേള കണ്ണ് നിറയുന്ന സാഗറിനെയും ആരാധകര്‍ കണ്ടു.

എവിക്ഷന്‍ തന്നെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നെന്നാണ് അവിടെയും സാഗര്‍ പറഞ്ഞത്. "ഭയങ്കര സന്തോഷമുണ്ട്. പക്ഷേ ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഔട്ട് ആവുമെന്ന്. ബിഗ് ബോസ് എന്ന ഷോയെയും ഏഷ്യാനെറ്റിനെയും ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ ഇപ്പോഴും ഗെയിം എന്ന രീതിയില്‍ അവിടെ വേണ്ട രീതിയില്‍ കളിക്കുന്നില്ല.

ഞാന്‍ വന്നതിന് വലിയൊരു ലക്ഷ്യം ഉണ്ടായിരുന്നു. എന്‍റെ അമ്മയ്ക്ക് വലിയ ഇഷ്ടമായിരുന്നു ഈ ഷോ. അതുപോലെ എന്‍റെ പ്രൊഡക്ഷന്‍ കമ്പനി. ആ രീതിയില്‍ 50-ാം ദിവസം ഞാന്‍ കപ്പ് അടിച്ചിട്ടുണ്ടായിരുന്നു. ഗെയിം ഞാന്‍ അടിപൊളിയായി കളിച്ച് വരികയായിരുന്നു. എവിക്ഷന്‍ ഞാന്‍ സ്വപ്‍നത്തില്‍ പോലും വിചാരിച്ചില്ല.

https://youtu.be/WACvM421mow

അവിടെയുള്ള മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ എനിക്ക് കൊടുത്ത ഒരു മൂല്യമുണ്ട്. ഇപ്പോഴും അവിടെ നില്‍ക്കേണ്ട ഒരാളായാണ് തോന്നുന്നത്. അവിടെ സേഫ് ഗെയിം കളിക്കുന്ന ആളുകളുണ്ട്. അങ്ങനെ കളിച്ചാല്‍ 1000 ദിവസമോ 2000 ദിവസമോ അവിടെ നില്‍ക്കാം", സാഗര്‍ പറഞ്ഞു.

"പക്ഷേ പോകപ്പോകെ ഒരുപാട് വെറുപ്പ് സമ്പാദിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതായി പുറത്തിറങ്ങിയതെന്ന് എനിക്കിപ്പോള്‍ തോന്നുന്നു. കാരണം എനിക്കറിയില്ല ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന്. എന്‍റെ ശരികളിലൂടെയാണ് ഞാന്‍ ഓരോ ഗെയിമും കളിച്ചത്. ആ ശരികള്‍ ഒരുപക്ഷേ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടാവില്ല.

പക്ഷേ സേഫ് ആയ ഒരു ഗെയിം കളിക്കാന്‍ എനിക്ക് ഒട്ടും താല്‍പര്യം ഇല്ലായിരുന്നു. എനിക്കറിയില്ല എന്താണ് സംഭവിച്ചതെന്ന്. എന്നെ കണ്ടപ്പോള്‍ കുറച്ചുപേര്‍ കൈയടിച്ചു. സ്നേഹം കൊണ്ടാണ് കണ്ണ് നിറഞ്ഞത്. ഈ ഷോ കണ്ട് എന്‍റേതായ ഒരു പഠനം നടത്തിയിട്ടുണ്ടായിരുന്നു.

ഈ ഘട്ടത്തില്‍ അവിടെനിന്ന് പോന്നതില്‍ ഒരു വിഷമമുണ്ട്. എന്‍റെ കുറച്ച് കഴിവ് കാണിക്കാനുണ്ടായിരുന്നു. അതിന് അവസരം ലഭിച്ചില്ല. സെറീനയുമായി വൈകാരികമായി ഒരു കണക്ഷന്‍ ഉണ്ട്. പക്ഷേ പലരും അതിനെ വേറെ രീതിയിലാണ് ചിത്രീകരിച്ചത്. അത് സ്ട്രാറ്റജി ആയിരുന്നു എന്നൊക്കെ കമന്‍റുകള്‍ കണ്ടു. അത്തരം ഒരു സ്ട്രാറ്റജിയുടെ ആവശ്യം എനിക്കില്ല", മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സാഗര്‍ പറഞ്ഞു.

I Don't Know What Happened, Teary-eyed Sagar: Video

Next TV

Related Stories
അമ്മയിൽ നിന്നും അകറ്റി സുധിയെ രേണു മതം മാറ്റി?, സംസ്കാരം പള്ളിയിൽ നടത്തിയതിന് പിന്നിൽ?; രേണു സുധി പറയുന്നു!

May 11, 2025 11:15 AM

അമ്മയിൽ നിന്നും അകറ്റി സുധിയെ രേണു മതം മാറ്റി?, സംസ്കാരം പള്ളിയിൽ നടത്തിയതിന് പിന്നിൽ?; രേണു സുധി പറയുന്നു!

രണ്ടാം വിവാഹത്തിന് ശേഷം ക്രിസ്തുമതം സ്വീകരിച്ച കൊല്ലം സുധി, പള്ളിയിലെ ശവസംസ്കാരത്തിന് പിന്നിലെ...

Read More >>
Top Stories