മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരകുടുംബമാണ് പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും. ഈ ലോക്ക് ഡൗൺ കാലത്ത് മല്ലിക സുകുമാരൻ ഒറ്റക്ക് തിരുവനന്തപുരത്താണ്. ഇന്ദ്രജിത്തും കുടുംബവും പൃഥ്വിരാജും കുടുംബവും കൊച്ചിയിലാണ്.
ഇപ്പോളിതാ ഇളയമകൻ പ്രഥ്വിയെക്കുറിച്ച് തുറന്നുപറയുകയാണ്.പല ആഡംബര വാഹനങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്.പ്രിത്വിയുടെ വാഹന കമ്പത്തെ കുറിച്ചു മല്ലിക ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്.
മല്ലികയുടെ വാക്കുകൾ ഇങ്ങനെ പ്രിത്വിരാജിന്റെ വലിയ ക്രേസാണ് വാഹനവും വാച്ചുകളും ഷൂസുകളും ഒക്കെ.ഷർട്ട് വേണമെങ്കിൽ എന്റെ പഴയ ഏതെങ്കിലും സാരി വെട്ടി ഉടുപ്പാക്കി സുപ്രിയയുടെ കൈയിൽ കൊടുത്താൽ അവൻ ഇട്ടോളും.
നല്ല വാച്ചുകൾ,നല്ല പട്ടികുഞ്ഞുങ്ങൾ,നല്ല ഷൂസുകൾ ഒക്കെ കണ്ടാൽ അതിലൊരു ചെറിയ ഭ്രാന്ത് അവനുണ്ട്. ആഡംബര വാഹനങ്ങളുടെ കളക്ഷന് ഒപ്പം നല്ല വളർത്തുനായ്ക്കളെയും പ്രിത്വി മൈന്റൈൻ ചെയ്യാറുണ്ട്.
സോറോ എന്ന തന്റെ പ്രീമിയം പെറ്റ് ഡോഗിനൊപ്പമുള്ള ചിത്രങ്ങൾ പ്രിത്വി അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു.
If I need a shirt, I can sew my old sari and shirt