കഴിഞ്ഞ ദിവസമാണ് 'ദി കേരള സ്റ്റോറി' ചിത്രത്തിനെതിരെ നടന്‍ കമല്‍ഹാസന്‍ രംഗത്ത് വന്നത്. "ഞാൻ പറഞ്ഞതാണ്, ഞാൻ പ്രൊപ്പഗണ്ട സിനിമകൾക്ക് എതിരാണെന്ന്.

ലോഗോയുടെ അടിയിൽ 'ട്രൂ സ്റ്റോറി' എന്ന് എഴുതിയാൽ മാത്രം പോരാ. അത് ശരിക്കും സത്യമായിരിക്കണം. പക്ഷെ ഇത് സത്യമല്ല." - ദി കേരള സ്റ്റോറി വിവാദത്തോട് പ്രതികരിച്ചുകൊണ്ട് കമൽഹാസൻ ഇന്ത്യാ ടുഡേയോട് പറഞ്ഞു.
ഇപ്പോഴിതാ കമല്‍ഹാസന്‍റെ പ്രതികരണത്തിന് മറുപടിയുമായി ചിത്രത്തിന്‍റെ സംവിധായകനായ സുദീപ്തോ സെന്‍ രംഗത്ത് എത്തിയിരിക്കുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന സുദീപ്തോ സെന്‍ അവിടെ നിന്നാണ് കമലിന്‍റെ പ്രസ്താവനയോട് പ്രതികരിച്ചത് എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്.
“ഞാൻ ഇത്തരം പ്രസ്താവനകളോട് പ്രതികരിക്കാറില്ല. മുന്‍പ് ഞാൻ വിശദീകരിക്കാനും ശ്രമിച്ചിരുന്നു. എന്നാൽ ഞാൻ അത് ചെയ്യുന്നില്ല, കാരണം ഇതിനെ പ്രൊപ്പഗണ്ട സിനിമ എന്ന് വിളിച്ച ആളുകൾ അത് കണ്ടതിന് ശേഷം ഇത് നല്ലതാണെന്ന് പറഞ്ഞിട്ടുണ്ട്. കാണാത്തവർ അതിനെ വിമർശിക്കുന്നു.
അത് പോലെ തന്നെ പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും റിലീസ് ചെയ്തില്ല. ഇക്കൂട്ടർ സിനിമ കാണാത്തതിനാൽ ഇത് പ്രൊപ്പഗണ്ടയാണ് എന്ന് അവർ കരുതുന്നു. നമ്മുടെ രാജ്യത്ത് വളരെ മണ്ടൻ സ്റ്റീരിയോടൈപ്പുകൾ ഉണ്ട്... ജീവിതം കറുപ്പോ വെളുപ്പോ ആയിരിക്കണം, അതിനിടയില്‍ ഗ്രേ കളറില്‍ ചില ഭാഗങ്ങള്‍ ഉണ്ടെന്ന് അവര്‍ക്ക് അറിയില്ല" -സുദീപ്തോ സെന്‍ പറഞ്ഞു.
'ബിജെപിക്ക് സിനിമ ഇഷ്ടമാണെങ്കിൽ അത് അവരുടെ സിനിമയാണെന്ന് അർത്ഥമില്ല. ബിജെപി മാത്രമല്ല, കോൺഗ്രസും മറ്റേതൊരു രാഷ്ട്രീയ പാർട്ടിയും. അന്താരാഷ്ട്ര തലത്തിൽ 37 രാജ്യങ്ങളിൽ ആളുകൾ ഇത് ഇഷ്ടപ്പെടുന്നു.
വിമർശനനമുള്ളവര്‍ പോലും എന്നെ വിളിച്ച് ചർച്ച ചെയ്യുന്നുണ്ട്. അതിൽ എനിക്ക് ഖേദമില്ല. അത് കണ്ട് അഭിപ്രായം പറയാതെ പ്രൊപ്പഗണ്ട സിനിമ എന്ന് പറഞ്ഞ് ഒരാൾ പ്രചരണം നടത്തുകയാണ്. ഇത്തരം പ്രസ്താവനകള്‍ കാപട്യമാണ്. ഞാൻ അവരോട് ഒന്നും വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല" --സുദീപ്തോ സെന്‍ പറഞ്ഞു.
The director of 'The Kerala Story' responded to Kamal Haasan who accused him of being a propaganda film