---
title: "'ട്രൂ സ്റ്റോറി' എന്ന് എഴുതിയാൽ മാത്രം പോരാ, അത് ശരിക്കും സത്യമായിരിക്കണം, പക്ഷെ ഇത് സത്യമല്ല; കമല്‍ഹാസന്‍"
english_title: "But now actor Kamal Haasan has come forward against the film 'The Kerala Story'."
publisher: "moviemax.in"
canonical_url: "https://moviemax.in/news/117590/but-now-actor-kamal-haasan-has-come-forward-against-the-film-the-kerala-story"
published_at: "2023-05-27T21:53:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64722f1a08a43_KAMALAHASAN.jpg"
keywords: []
---

# 'ട്രൂ സ്റ്റോറി' എന്ന് എഴുതിയാൽ മാത്രം പോരാ, അത് ശരിക്കും സത്യമായിരിക്കണം, പക്ഷെ ഇത് സത്യമല്ല; കമല്‍ഹാസന്‍

> **Lead Summary:** പ്രമേയം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് 'ദി കേരള സ്റ്റോറി'. കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ വൻ തോതിലുള്ള പ്രതിഷേധങ്ങളാണ് ഉയർന്നത്.

## Article Content

പ്രമേയം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് 'ദി കേരള സ്റ്റോറി'. കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ വൻ തോതിലുള്ള പ്രതിഷേധങ്ങളാണ് ഉയർന്നത്.

പല സംസ്ഥാനങ്ങളും സിനിമ നിരോധിക്കുകയും ചെയ്തിരുന്നു. വിവാദങ്ങൾക്കിടെ റിലീസ് ചെയ്ത് ചിത്രം ആദ്യ ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

> എന്നാല്‍ ഇപ്പോള്‍ 'ദി കേരള സ്റ്റോറി' ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടന്‍ കമല്‍ഹാസന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. "ഞാൻ പറഞ്ഞതാണ്, ഞാൻ പ്രൊപ്പഗണ്ട സിനിമകൾക്ക് എതിരാണെന്ന്.

> ലോഗോയുടെ അടിയിൽ 'ട്രൂ സ്റ്റോറി' എന്ന് എഴുതിയാൽ മാത്രം പോരാ. അത് ശരിക്കും സത്യമായിരിക്കണം. പക്ഷെ ഇത് സത്യമല്ല." - ദി കേരള സ്റ്റോറി വിവാദത്തോട് പ്രതികരിച്ചുകൊണ്ട് കമൽഹാസൻ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/117590/but-now-actor-kamal-haasan-has-come-forward-against-the-film-the-kerala-story)