ഞാന്‍ ചെയ്തത് കള്ളത്തരം, ക്യാപ്റ്റന്‍സി വേണ്ട; പൊട്ടിക്കരഞ്ഞ് ശോഭ

ഞാന്‍ ചെയ്തത് കള്ളത്തരം, ക്യാപ്റ്റന്‍സി വേണ്ട; പൊട്ടിക്കരഞ്ഞ് ശോഭ
May 27, 2023 03:27 PM | By Susmitha Surendran

ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ പുതിയ ക്യാപ്റ്റനാണ് ശോഭ വിശ്വനാഥ്. സെറീനയേയും അനിയന്‍ മിഥുനേയും പരാജയപ്പെടുത്തിയാണ് ശോഭ ക്യാപ്റ്റനാകുന്നത്. എന്നാല്‍ തനിക്ക് ക്യാപ്റ്റന്‍സി വേണ്ടെന്നാണ് ശോഭയുടെ നിലപാട്. താന്‍ ടാസ്‌കില്‍ വിജയിച്ചത് കള്ളത്തരം കാണിച്ചെന്നാണ് ശോഭ തുറന്ന് പറഞ്ഞത്. 

ഇന്നലെ രാത്രി മുതല്‍ ശോഭയുടെ വിജയത്തെ ഒളിഞ്ഞും തെളിഞ്ഞും ചോദ്യം ചെയ്ത് പലരുമെത്തിയിരുന്നു. അനു ജോസഫായിരുന്നു ഈ സംശയം ആദ്യം ഉന്നയിച്ചത്. ഇന്ന് രാവിലെ റിനോഷുമായി സംസാരിക്കുമ്പോഴാണ് ശോഭ തന്റെ തെറ്റ് തുറന്ന് പറഞ്ഞത്. നാടകീയ സംഭവങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. 


ഇന്നലെ മുതല്‍ക്കു തന്നെ തനിക്ക് ബിഗ് ബോസുമായി സംസാരിക്കണമെന്ന് ശോഭ പറയുന്നുണ്ട്. എന്നാല്‍ ബിഗ് ബോസ് പ്രതികരിച്ചിട്ടില്ല. ഇന്ന് രാവിലേയും ശോഭ അസ്വസ്ഥയായിരുന്നു. ഇതോടെയാണ് റിനോഷ് ശോഭയുടെ അടുത്തെത്തുന്നതും എന്താണ് പ്രശ്‌നമെന്ന് ചോദിക്കുന്നതും.

എനിക്ക് ബിഗ് ബോസിനോട് മാത്രം പറഞ്ഞാല്‍ മതി. ഇന്നലെ മുതല്‍ എന്നെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കാന്‍ പറയുന്നുണ്ട്. ഇതുവരെ വിളിച്ചിട്ടില്ലെന്ന് ശോഭ റിനോഷിനോട് പറഞ്ഞു. താനിപ്പോള്‍ ബിഗ് ബോസിനോട് പറഞ്ഞാലും നാളെ ലാലേട്ടന്‍ വരുമ്പോള്‍ ചോദിക്കും. അപ്പോള്‍ എല്ലാവരുടേയും മുന്നില്‍ വച്ച് പറയേണ്ടി വരും. അതിലും നല്ലത് ഇപ്പോള്‍ പറയുന്നതായിരിക്കും എന്ന് റിനോഷ് ശോഭയോട് പറഞ്ഞു. പിന്നാലെയാണ് ശോഭ മനസ് തുറക്കുന്നത്. 


ഞാന്‍ ഈ ക്യാപ്റ്റന്‍സി സ്വീകരിക്കുന്നില്ല. എനിക്ക് അതിനുള്ള യോഗ്യതയില്ല. കണ്ണുകെട്ടുന്ന സമയത്ത് എനിക്ക് ഒന്നും കാണുന്നുണ്ടായിരുന്നില്ല. എന്നാല്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ ചെറിയൊരു വെളിച്ചം കിട്ടി. അത് ഉപയോഗിച്ചാണ് ടാസ്‌ക് ചെയ്തത്. മനപ്പൂര്‍വ്വം ചെയ്തതല്ല, പക്ഷെ വീണു കിട്ടിയ അവസരം ഉപയോഗിക്കുകയായിരുന്നു. ഞാന്‍ ചെയ്തത് കള്ളത്തരമാണ് എന്നായിരുന്നു ശോഭയുടെ തുറന്നു പറച്ചില്‍. 

എനിക്ക് ജയിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ഇമ്യൂണിറ്റി വേണം എന്നായിരുന്നു. ഞാന്‍ ചെയ്തത് തെറ്റാണ്. അവിടെ കണ്ണുകാണാതെ കളിച്ചവരുണ്ട്. അവരാണ് അര്‍ഹതയുള്ളവര്‍. ഇക്കാര്യം പറയാന്‍ വേണ്ടിയാണ് ബിഗ് ബോസിനോട് സംസാരിക്കണമെന്ന് പറഞ്ഞതെന്നും ശോഭ പറഞ്ഞു.


പിന്നാലെ റിനോഷ് ശോഭയെ ആശ്വസിപ്പിച്ചു. ഇത് ലാല്‍ സാര്‍ വരുമ്പോള്‍ ചോദിക്കും. അതിലും നല്ലത് ഇപ്പോള്‍ തന്നെ എല്ലാവരോടും പറയുന്നതാണ്. ക്ഷമിക്കാനുള്ള മനസുള്ളവരാണ് എല്ലാവരുമെന്ന് റിനോഷ് പറഞ്ഞു. 

നമുക്കിടയില്‍ നടന്നത് നമുക്കിടയില്‍ തന്നെ പരിഹരിക്കാം എന്നും റിനോഷ് പറഞ്ഞു. എന്നാല്‍ ശോഭ അതിന് തയ്യാറായില്ല. ഇന്നലെ രാത്രി മുതല്‍ ശോഭ ഒന്നും കഴിച്ചിട്ടില്ല. രാവിലെ റിനോഷും അഖില്‍ മാരാരുമൊക്കെ ശോഭയെ ആശ്വസിപ്പിക്കാനെത്തിയിരുന്നു. പിന്നീട്, നടന്നത് തുറന്ന് പറഞ്ഞ ശോഭ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ മാരാര്‍ ശോഭയ്ക്ക് നാരങ്ങാവെള്ളം നല്‍കിയാണ് ശോഭയുടെ നിരാഹാരം അവസാനിപ്പിക്കുന്നത്.


What I did was fake, no captaincy; Shobha burst into tears

Next TV

Related Stories
അമ്മയിൽ നിന്നും അകറ്റി സുധിയെ രേണു മതം മാറ്റി?, സംസ്കാരം പള്ളിയിൽ നടത്തിയതിന് പിന്നിൽ?; രേണു സുധി പറയുന്നു!

May 11, 2025 11:15 AM

അമ്മയിൽ നിന്നും അകറ്റി സുധിയെ രേണു മതം മാറ്റി?, സംസ്കാരം പള്ളിയിൽ നടത്തിയതിന് പിന്നിൽ?; രേണു സുധി പറയുന്നു!

രണ്ടാം വിവാഹത്തിന് ശേഷം ക്രിസ്തുമതം സ്വീകരിച്ച കൊല്ലം സുധി, പള്ളിയിലെ ശവസംസ്കാരത്തിന് പിന്നിലെ...

Read More >>
Top Stories