'ഞാന്‍ പത്താം ക്ലാസ് പാസ്സാകില്ലെന്ന് വീട്ടില്‍ ബെറ്റ് വരെ ഉണ്ടായിരുന്നു'; സൂരജ് സണ്‍ പങ്കുവെച്ച വീഡിയോ വൈറൽ

'ഞാന്‍ പത്താം ക്ലാസ് പാസ്സാകില്ലെന്ന് വീട്ടില്‍ ബെറ്റ് വരെ ഉണ്ടായിരുന്നു';  സൂരജ് സണ്‍ പങ്കുവെച്ച വീഡിയോ വൈറൽ
May 27, 2023 10:18 AM | By Susmitha Surendran

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് സൂരജ് സണ്‍. പാടാത്ത പൈങ്കിളി എന്ന സീരിയല്‍ നേടിക്കൊടുത്ത പ്രശസ്തിയാണ് നടന്റെ മുന്നോട്ടുള്ള കരിയറിന് തന്നെ ഗുണമായത്. നിലവില്‍ സീരിയലില്‍ നിന്ന് മാറി സിനിമയില്‍ ചുവടുറപ്പിച്ചിരിക്കുകയാണ് താരം.

ഇടയില്‍ ആല്‍ബങ്ങളും ചെയ്ത് വരുന്നു. ഇപ്പോഴിതാ, എസ് എസ് എൽ സി പരീക്ഷയിൽ മാർക്ക് കുറഞ്ഞവരെയും തോറ്റവരെയും എല്ലാം ആശ്വസിപ്പിക്കുകയാണ് താരം. താനും അവരിൽ ഒരാളാണ്, അതുകൊണ്ട് അവരെ ആശ്വസിപ്പിക്കേണ്ട കടമ തനിക്കുണ്ടെന്നാണ് സൂരജ് പറയുന്നത്.


'പത്താം ക്ലാസ് പാസ്സായില്ലെങ്കില്‍ ലൈസൻസ് കിട്ടില്ലെന്ന്‌ അന്നത്തെ കാലത്ത് പറയും. അതുകൊണ്ട് ലൈസൻസിന് വേണ്ടി അടുത്തിരുന്ന കൂട്ടുകാരന്റെ കാല് പിടിച്ചും കോപ്പിയടിച്ചുമാണ് ഞാൻ പാസായത്. എസ് എസ് എൽ സി ഞാൻ പാസ്സാകില്ലെന്ന് പറഞ്ഞ് വീട്ടിൽ ബെറ്റ് വരെ ഉണ്ടായിരുന്നു. അതൊക്കെ പക്ഷേ എങ്ങനെയോ കഴിഞ്ഞു പോയി' എന്നാണ് ആ കാലത്തെ കുറിച്ച് സൂരജ് ഓർമിക്കുന്നത്.

മാർക്ക്‌ കുറഞ്ഞതിന്റെ പേരിൽ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നടൻ പറയുന്നുണ്ട്. 'നമുക്കൊരു ഫൈനൽ സ്റ്റേജ് ഉണ്ട്. മാർക്ക് കുറഞ്ഞതിന്റെ പേരിൽ അവിടെ എത്താതിരിക്കില്ല. അവിടെ ചിലപ്പോൾ ഇപ്പോൾ മാർക്ക് കുറഞ്ഞവനോ തോറ്റുപോയാവനോ ആയിരിക്കും ഒന്നാമത് എത്തുന്നത്.

https://www.instagram.com/soorajsun_official/?utm_source=ig_embed&ig_rid=b2eaefa0-05fa-4116-8e4e-27df7bc1c54d

പഠിക്കുന്നത് മാത്രം പോരാ ഈ ലോകത്ത്'. അതുകൊണ്ട് മാർക്ക്‌ കുറഞ്ഞതിന്റെ പേരിൽ ആരും കുഞ്ഞുങ്ങളെ വഴക്ക് പറയരുതെന്നും താരം കൂട്ടിച്ചേർക്കുന്നു. 

Now, the actor is consoling all those who scored less and failed in the SSLC exam.

Next TV

Related Stories
അമ്മയിൽ നിന്നും അകറ്റി സുധിയെ രേണു മതം മാറ്റി?, സംസ്കാരം പള്ളിയിൽ നടത്തിയതിന് പിന്നിൽ?; രേണു സുധി പറയുന്നു!

May 11, 2025 11:15 AM

അമ്മയിൽ നിന്നും അകറ്റി സുധിയെ രേണു മതം മാറ്റി?, സംസ്കാരം പള്ളിയിൽ നടത്തിയതിന് പിന്നിൽ?; രേണു സുധി പറയുന്നു!

രണ്ടാം വിവാഹത്തിന് ശേഷം ക്രിസ്തുമതം സ്വീകരിച്ച കൊല്ലം സുധി, പള്ളിയിലെ ശവസംസ്കാരത്തിന് പിന്നിലെ...

Read More >>
Top Stories