'സർജറി വേണം, ഇന്റേണൽ ഇൻഫെക്ഷനാണ്; ബിഗ്‌ ബോസ് ഹൗസിൽ തിരിച്ചെത്തി അഖിൽ മാരാർ

'സർജറി വേണം, ഇന്റേണൽ ഇൻഫെക്ഷനാണ്;  ബിഗ്‌ ബോസ് ഹൗസിൽ തിരിച്ചെത്തി അഖിൽ മാരാർ
May 26, 2023 07:58 PM | By Susmitha Surendran

ബിഗ് ബോസ് മലയാളം സീസൺ 5ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് അഖിൽ മാരാർ. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചില ശാരീരിക ബുദ്ധിമുട്ടുകൾ താരത്തെ അലട്ടുന്നുണ്ട്.  ഇന്നലത്തെ എപ്പിസോഡിൽ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അഖില്‍ മാരാരെ ബിഗ് ബോസ് വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

രാവിലെ മുതൽ രണ്ടു തവണ ബിഗ് ബോസ് മെഡിക്കൽ സംഘം അഖിലിനെ പരിശോധിച്ച ശേഷമാണ് കൂടുതൽ ചെക്കപ്പുകൾക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ രാവിലെ വന്ന പ്രൊമോ വീഡിയോയിൽ അഖിലിനെ കാണാതായതും ആരോഗ്യ പ്രശ്നങ്ങളാണെന്ന റിപ്പോർട്ട് പുറത്തു വന്നതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് കാരണമായി. 


നേരത്തെ വൈൽഡ് കാർഡ് എൻട്രിയായി ഷോയിൽ എത്തിയ ഹനാനും മറ്റൊരു മത്സരാർത്ഥിയായ ലെച്ചുവും ആരോഗ്യ പ്രശ്നങ്ങൾ കാരണം പുറത്തു പോയിരുന്നു. അഖിലിനും അതുപോലെ പുറത്തുപോകേണ്ട സ്ഥിതി വരുമോയെന്ന ആശങ്കയിലായിരുന്നു പ്രേക്ഷകർ. എന്നാൽ അഖിലിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും ഷോയിൽനിന്ന് പുറത്തായിട്ടില്ലെന്നും വ്യക്തമാക്കി ഭാര്യ ലക്ഷ്മിയും അഖിൽ മാരാരിന്റെ ഫേസ്‌ബുക്ക് ടീമും എത്തിയിരുന്നു.

ഇപ്പോഴിതാ, പരിശോധനകൾ പൂർത്തിയാക്കി അഖിൽ മാരാർ ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പുതിയ പ്രൊമോയിൽ അഖിൽ മാരാരെ കാണിക്കുന്നുണ്ട്. ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ അഖിൽ കൺഫെഷൻ റൂം വഴിയാണ് ഹൗസിനുള്ളിലേക്ക് പ്രവേശിച്ചത്. കൺഫെഷൻ റൂമിൽ വെച്ച് അഖിൽ മാരാർ ബിഗ് ബോസിനോട് സംസാരിച്ചു.

'നല്ല കെയറിങ് ആയിരുന്നു, നല്ല ട്രീറ്റ്മെന്റ് ലഭിച്ചു. ഒരുപാട് സന്തോഷമുണ്ട്. കൂടുതൽ സജീവമായി ഞാൻ മത്സരിക്കാൻ ഉണ്ടാവും. കുറച്ചു നാളത്തേക്ക് ഫുഡ് കൺട്രോൾ ചെയ്യാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട്. സർജറി ആണ് പറഞ്ഞിരിക്കുന്നത്. പക്ഷെ രണ്ട് മാസം കഴിഞ്ഞു ചെയ്‌താൽ മതി. അതുവരെ ഭക്ഷണം നിയന്ത്രിക്കാൻ പറഞ്ഞിട്ടുണ്ട്. ബിഗ്‌ ബോസ് നൽകിയ കെയറിൽ ഞാൻ ഹാപ്പിയാണ്. എനിക്ക് മുന്നോട്ട് പോകാൻ അത് മതി,' എന്നാണ് അഖിൽ മാരാർ പറഞ്ഞത്.

തുടർന്ന് വീടിനുള്ളിലേക്ക് പ്രവേശിച്ച അഖിലിനെ സഹമത്സാർത്ഥികൾ കെട്ടിപിടിച്ചും കയ്യടിച്ചുമാണ് സ്വീകരിച്ചത്. ബിഗ് ബോസ് ഹൗസിലെ അഖിലിന്റെ ഉറ്റ സുഹൃത്തുക്കളായ വിഷ്ണുവും ഷിജുവുമാണ് ആദ്യം ഓടിയെത്തി അഖിലിനെ കെട്ടിപ്പിടിച്ചത്. പിന്നീട് സഹമത്സരാർത്ഥികളെ എല്ലാം ഒന്നിച്ചിരുത്തി അഖിൽ അസുഖവിവരവും ഡോക്ടർ പറഞ്ഞതിനെ കുറിച്ചും വിശദീകരിച്ചു. 

'എന്റെ വയറ്റിൽ കാര്യമായ ചില ഇന്റേണൽ ഇൻഫെക്ഷൻസ് ഉണ്ട്. ഒരു സർജറി ആണ് പറഞ്ഞിരിക്കുന്നത്. ഇങ്ങനെ ഒരു സാഹചര്യത്തിൽ നിൽക്കുന്നത് കൊണ്ട് ഒരു രണ്ടു മാസം കഴിഞ്ഞു ചെയ്യാം എന്നാണ് പറഞ്ഞിരിക്കുന്നത്' 'ഒരു പത്തു പതിമൂന്ന് ഇഞ്ചക്ഷൻ എടുത്തു. അല്ലെങ്കിൽ മെഡിസിൻ തരാം എന്നാണ് പറഞ്ഞത്.

എനിക്ക് വേറെ ഒന്നും കഴിക്കാൻ പറ്റില്ല. അതുകൊണ്ട് എനിക്ക് കുറച്ചു പ്രത്യേക ഭക്ഷണമോ ഫ്രൂട്സോ വരും. അതിൽ ആർക്കും പരാതി തോന്നരുത്', എന്നാണ് അഖിൽ പറഞ്ഞത്. 

Now Akhil Marar is back in the Bigg Boss house after completing the tests.

Next TV

Related Stories
അമ്മയിൽ നിന്നും അകറ്റി സുധിയെ രേണു മതം മാറ്റി?, സംസ്കാരം പള്ളിയിൽ നടത്തിയതിന് പിന്നിൽ?; രേണു സുധി പറയുന്നു!

May 11, 2025 11:15 AM

അമ്മയിൽ നിന്നും അകറ്റി സുധിയെ രേണു മതം മാറ്റി?, സംസ്കാരം പള്ളിയിൽ നടത്തിയതിന് പിന്നിൽ?; രേണു സുധി പറയുന്നു!

രണ്ടാം വിവാഹത്തിന് ശേഷം ക്രിസ്തുമതം സ്വീകരിച്ച കൊല്ലം സുധി, പള്ളിയിലെ ശവസംസ്കാരത്തിന് പിന്നിലെ...

Read More >>
Top Stories










News Roundup