പ്രണയിച്ച് തോറ്റുപോയ ആളാണ് ഞാന്‍, എനിക്കൊരാളെ കണ്‍വിന്‍സ് ചെയ്യാന്‍ പറ്റില്ല; ഷിയാസ് കരീം

പ്രണയിച്ച് തോറ്റുപോയ ആളാണ് ഞാന്‍, എനിക്കൊരാളെ കണ്‍വിന്‍സ് ചെയ്യാന്‍ പറ്റില്ല; ഷിയാസ് കരീം
May 26, 2023 11:10 AM | By Susmitha Surendran

ബിഗ്‌ ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആദ്യ സീസണില്‍ ഫൈനലിസ്റ്റുകളായവരില്‍ മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത ഒരാളായിരുന്നു ഷിയാസ് കരീം. ബിഗ് ബോസ് ഹൗസിലേക്ക് വന്നപ്പോൾ മുതൽ തന്റേതായ ഇടം കണ്ടെത്താൻ താരം ശ്രമിച്ചിരുന്നു.

ഷോയിൽ അടുത്ത സുഹൃത്തുക്കളായിരുന്നു പേളിയും ശ്രീനിഷും ഷിയാസും. എവിടെ ചെന്നാലും ഇവരെക്കുറിച്ച് തന്നോട് ചോദിക്കാറുണ്ടെന്നും ഷിയാസ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. 'എണ്‍പത്തിയാറ് ദിവസം തികച്ച ശേഷമാണ് താൻ ബിഗ് ബോസില്‍ നിന്നും ഞാൻ ഇറങ്ങിയത്.


പേളിയും ശ്രീനിയും കല്യാണം കഴിക്കാനുള്ള പ്ലാനായിരുന്നു ഇറങ്ങിയപ്പോള്‍. സെറ്റിലാവണം എന്ന പ്ലാനിലായിരുന്നു രണ്ടുപേരും. അവരുടെ വീട്ടില്‍ പോയി ആദ്യം സംസാരിച്ചത് ഞാനാണ്. മാണിയങ്കിള്‍ എന്നെ കാണണമെന്ന് പറഞ്ഞു. ആളുകള്‍ പലതും പറയുന്നുണ്ടല്ലോ, നിനക്കറിയാലോ എന്താണെന്ന് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ശ്രീനി അടിപൊളിയാണെന്ന് താൻ അദ്ദേഹത്തോട് പറഞ്ഞിരുന്നതായും ഷിയാസ് വ്യക്തമാക്കി.

കൊച്ചിന്റെ ബര്‍ത്ത് ഡേയ്ക്ക് അവര്‍ തന്നെ വിളിച്ചിരുന്നു. പോവാന്‍ പറ്റിയില്ല. വീടുവെച്ചപ്പോള്‍ അവരെ വിളിച്ചിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ വരാമെന്നായിരുന്നു അവര്‍ പറഞ്ഞത്. വിവാഹത്തെ കുറിച്ചും ഷിയാസ് കരീം മനസ് തുറന്നു. മാട്രിമോണിയലിലൊന്നും ഞാന്‍ പരസ്യം കൊടുത്തിട്ടില്ല. പെണ്ണുകാണല്‍ പരിപാടിക്കൊന്നും ഞാന്‍ പോയിട്ടേയില്ല.


കൂടെ പഠിച്ചവരുടെയെല്ലാം കല്യാണം കഴിഞ്ഞു. ഓരോ വര്‍ഷവും ഓരോ പ്രശ്‍നമുണ്ടാക്കുന്നതു കൊണ്ട് ചര്‍ച്ച മാറിപ്പോവും എന്നും ഷിയാസ് വ്യക്തമാക്കി. ജീവിതത്തില്‍ പ്രണയങ്ങളുണ്ടായിട്ടുണ്ട്.

പ്രണയിച്ച് തോറ്റുപോയ ആളാണ് ഞാന്‍. എനിക്കൊരാളെ കണ്‍വിന്‍സ് ചെയ്യാന്‍ പറ്റില്ല. എന്റെ പ്രൊഫഷനോ, ക്യാരക്ടറോ എല്ലാം എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റണമെന്നില്ലെന്നുമായിരുന്നു വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷിയാസ് കരീമിന്റെ പ്രതികരണം.

I'm a loser in love, I can't convince someone; Shias Karim

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories