---
title: "ഈ സിനിമ നിങ്ങളെ ആക്രമിക്കുകയാണെന്ന് സ്വയം തോന്നിയാല്‍ നിങ്ങളൊരു തീവ്രവാദിയാണ്; കങ്കണ"
english_title: "Bollywood star Kangana Ranaut has reacted to the high controversy against the film The Kerala Story."
publisher: "moviemax.in"
canonical_url: "https://moviemax.in/news/113120/bollywood-star-kangana-ranaut-has-reacted-to-the-high-controversy-against-the-film-the-kerala-story"
published_at: "2023-05-07T11:58:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645745999b7e8_kankana.jpg"
keywords: []
---

# ഈ സിനിമ നിങ്ങളെ ആക്രമിക്കുകയാണെന്ന് സ്വയം തോന്നിയാല്‍ നിങ്ങളൊരു തീവ്രവാദിയാണ്; കങ്കണ

> **Lead Summary:** ദി കേരള സ്റ്റോറി എന്ന ചിത്രത്തിനെതിരെ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണൗത്ത്. ദി കേരള സ്റ്റോറിയ്ക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്നവര്‍ തീവ്രവാദികളാണെന്ന് കങ്കണ പറഞ്ഞു.

## Article Content

ദി കേരള സ്റ്റോറി എന്ന ചിത്രത്തിനെതിരെ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണൗത്ത്. ദി കേരള സ്റ്റോറിയ്ക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്നവര്‍ തീവ്രവാദികളാണെന്ന് കങ്കണ പറഞ്ഞു.

എബിപിയുടെ പൊതുപരിപാടിയ്ക്കിടെയായിരുന്നു താരത്തിന്റെ പ്രസ്താവന. സുദീപ്‌തോ സെന്നിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ അദാ ശര്‍മ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മെയ് 5 നു റിലീസിനെത്തിയ ചിത്രത്തില്‍ സത്യങ്ങളൊന്നും തന്നെയല്ല ദൃശ്യമാകുന്നതെന്ന് ചൂണ്ടികാട്ടി അനവധി പേര്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. ഇതിനു പിന്നാലെയാണ് ബോളിവുഡ് താരം കങ്കണ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്.

‘ ഇതുവരെ ചിത്രം കണ്ടിട്ടില്ല, പക്ഷെ സിനിമ ബഹിഷ്‌കരിക്കാന്‍ ഒരുപാട് പ്രതിഷേധങ്ങളുണ്ടായി. ഞാനിന്ന് വായിച്ചതാണ്, തെറ്റാണെങ്കില്‍ തിരുത്തുക. ഹൈക്കോടതി പോലും പറഞ്ഞിട്ടുണ്ട് ഈ ചിത്രത്തെ വിലക്കരുതെന്ന്. ഐഎസ്‌ഐഎസിനെ ഒഴിച്ച് ബാക്കി ആരെയും ചിത്രത്തില്‍ മോശമായി ചിത്രീകരിക്കുന്നില്ലെന്നാണ് എന്റെ നിഗമനം.

രാജ്യത്തിന്റെ നീതിപീഠം വിലക്കരുതെന്ന് പറയുന്നുണ്ടെങ്കില്‍ അതല്ലേ ശരി. ഐഎസ്‌ഐഎസ് ഒരു തീവ്രവാദ സംഘടനയാണ്. ഞാനല്ല അവരെ തീവ്രവാദികള്‍ എന്ന് വിളിച്ചത്. നമ്മുടെ രാജ്യം, ആഭ്യന്തര മന്ത്രാലയം, മറ്റു രാജ്യങ്ങളെല്ലാം അവരെ അങ്ങനെ വിളിച്ചിട്ടുണ്ട്. ഈ ചിത്രം തങ്ങളെ ആക്രമിക്കുന്നെന്ന് പറയുന്നവരോടാണ് എനിക്ക് പറയാനുള്ളത് . അങ്ങനെ തോന്നിയാല്‍ നിങ്ങളൊരു തീവ്രവാദിയാണ്.’

### Related Links & Sources
- [Original Story Source](https://moviemax.in/news/113120/bollywood-star-kangana-ranaut-has-reacted-to-the-high-controversy-against-the-film-the-kerala-story)