---
title: "സെക്സ് ചെയ്യാതെ പുരുഷനുമായി അടുക്കാൻ പറ്റില്ല; രേഖയുടെ വാക്കുകൾ വിവാദമായപ്പോൾ  "
english_title: "You can't get close to a man without sex; When Rekha's words were controversial"
publisher: "moviemax.in"
canonical_url: "https://moviemax.in/news/109255/you-cant-get-close-to-a-man-without-sex-when-rekhas-words-were-controversial"
published_at: "2023-04-16T19:09:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643bfaee37fa0_regha.jpg"
keywords: []
---

# സെക്സ് ചെയ്യാതെ പുരുഷനുമായി അടുക്കാൻ പറ്റില്ല; രേഖയുടെ വാക്കുകൾ വിവാദമായപ്പോൾ  

> **Lead Summary:** ബോളിവുഡിൽ ബഹുമാന്യ സ്ഥാനമുള്ള നടിയാണ് രേഖ. ജീവിതത്തിന്റെ ഭൂരിഭാ​ഗവും സിനിമയ്ക്ക് വേണ്ടി സമർപ്പിച്ച രേഖയ്ക്ക് പറയാൻ സിനിമ ലോകത്തിന്റെ വലിയൊരു ചരിത്രം തന്നെയുണ്ട്. സിനിമകളേക്കാൾ നാടകീയമായാണ് പലപ്പോഴും രേഖയുടെ ജീവിതവും മുന്നോട്ട് പോയത്. 

## Article Content

ബോളിവുഡിൽ ബഹുമാന്യ സ്ഥാനമുള്ള നടിയാണ് രേഖ. ജീവിതത്തിന്റെ ഭൂരിഭാ​ഗവും സിനിമയ്ക്ക് വേണ്ടി സമർപ്പിച്ച രേഖയ്ക്ക് പറയാൻ സിനിമ ലോകത്തിന്റെ വലിയൊരു ചരിത്രം തന്നെയുണ്ട്. സിനിമകളേക്കാൾ നാടകീയമായാണ് പലപ്പോഴും രേഖയുടെ ജീവിതവും മുന്നോട്ട് പോയത്. 

68 കാരിയായ രേഖ ഇന്നും സിം​ഗിളാണ്. ഭർത്താവിന്റെ അകാലത്തിലെ മരണ ശേഷം മറ്റൊരു വിവാഹത്തിന് രേഖ തയ്യാറായില്ല. ആത്മഹത്യ ചെയ്യുകയായിരുന്നു രേഖയുടെ ഭർത്താവ്. അന്ന് രേഖയ്ക്കെതിരെ വ്യാപക അധിക്ഷേപവും ഉണ്ടായി. എന്നാൽ ഇതിനൊന്നും ചെവി കൊടുക്കാതെ രേഖ തന്റെ വ്യക്തി ജീവിതം തിരിച്ചു പിടിക്കാൻ ശ്രമിച്ചു. ​ഗോസിപ്പുകളും വിവാ​ദങ്ങളും രേഖയെ തേടി നിരന്തരം വന്നു. കരിയറിൽ ഒരു ഘട്ടമെത്തിയപ്പോൾ അവസരങ്ങളും കുറഞ്ഞു. 

എങ്കിലും മായ്ച്ച് കളയാൻ പറ്റാത്ത ചില അടയാളപ്പെടുത്തലുകളുണ്ടാക്കാൻ നടിയെന്ന നിലയിൽ രേഖയ്ക്ക് ഹിന്ദി സിനിമാ രം​ഗത്ത് സാധിച്ചു. കാലത്തിന് മുമ്പേ സഞ്ചരിച്ച സ്ത്രീയായാണ് രേഖയെ ആരാധകർ വിശേഷിപ്പിക്കുന്നത്. വിധവയായെന്ന് പറഞ്ഞ് ജീവിതത്തിലെ നിറങ്ങളില്ലാതാക്കാൻ രേഖ തയ്യാറായില്ല. വർ‌ണാഭമായിത്തന്നെ രേഖ തന്റെ ജീവിതം ജീവിച്ചു.

നടിയുടെ ആശയങ്ങളും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുമൊന്നും യാഥാസ്ഥിതിക വാദവുമായി പൊരുത്തപ്പെടുന്നവയായിരുന്നില്ല. അതിനാൽ തന്നെ ചില കുറ്റപ്പെടുത്തലുകളും രേഖയ്ക്ക് വന്നു. മുമ്പൊരിക്കൽ സ്ത്രീ പുരുഷ ബന്ധത്തെക്കുറിച്ച് രേഖ നടത്തിയ പരാമർശം വിവാദമായിരുന്നു. രേഖയെക്കുറിച്ചുള്ള പുസ്തകത്തിലാണ് നടി മുമ്പ് നടത്തിയ പരാമർശം സൂചിപ്പിച്ചത്. 

ഒരു പുരുഷനെ സ്ത്രീക്ക് അടുത്തറിയണമെങ്കിൽ അവനുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടണമെന്നായിരുന്നു രേഖയുടെ വാദം. സെക്സ് ചെയ്യാതെ ഒരു പരുഷനുമായി അടുക്കാൻ പറ്റില്ലെന്നും രേഖ പറഞ്ഞു. ഇത് അന്ന് വലിയ തോതിൽ വിവാദമായി. നടി അരാജകത്വ വാദം പറയുന്നെന്ന് വരെ ആരോപണം വന്നു.

വിവാഹത്തിന് മുമ്പേ സ്ത്രീയും പുരുഷനും ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നതിൽ തെറ്റില്ലെന്ന രേഖയുടെ പ്രസ്താവനയും വിവാദമായിരുന്നു. സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം സ്വാഭാവികമാണ്. പെൺകുട്ടികൾ ഹണിമൂണിന് മുമ്പ് സെക്സ് ചെയ്യരുതെന്ന് പറയുന്ന സ്ത്രീകൾ ഹിപ്പൊക്രറ്റുകളാണെന്നും രേഖ തുറന്നടിച്ചു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/109255/you-cant-get-close-to-a-man-without-sex-when-rekhas-words-were-controversial)