അനധികൃത തോക്ക് ഉപയോഗിച്ച് പിറന്നാൾ കേക്ക് മുറിച്ചു; വീഡിയോ പങ്കുവച്ച 21-കാരന് കിട്ടിയത് മുട്ടൻപണി

അനധികൃത തോക്ക് ഉപയോഗിച്ച് പിറന്നാൾ കേക്ക് മുറിച്ചു; വീഡിയോ പങ്കുവച്ച 21-കാരന് കിട്ടിയത് മുട്ടൻപണി
Apr 1, 2023 10:22 PM | By Vyshnavy Rajan

നധികൃത തോക്ക് ഉപയോഗിച്ച് പിറന്നാൾ കേക്ക് മുറിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച 21-കാരൻ അറസ്റ്റിൽ. നെബ് സരായ് പ്രദേശത്ത് നിന്ന് അനികേത് എന്ന അനീഷിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

സംഗം വിഹാർ സ്വദേശിയാണ് ഇയാൾ. പശ്ചാത്തലത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ മെഴുകുതിരി ഊദി പിസ്റ്റൾകൊണ്ട് കേക്ക് മുറിക്കുന്ന വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഒരു യുവാവ് പിസ്റ്റൾ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത് ശ്രദ്ധയിൽപ്പെട്ടുവെന്നും പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ദില്ലി പൊലീസ് ട്വീറ്റ് ചെയ്തു.

ഇയാളിൽ നിന്ന് പിസ്റ്റളും രണ്ട് ലൈവ് റൗണ്ടുകളും പിടിച്ചെടുത്തതായും ട്വീറ്റിൽ പറയുന്നു. പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ചന്ദൻ ചൗധരിയും പറഞ്ഞു.

സംഗം വിഹാർ പ്രദേശത്ത് ആയുധവുമായി ഒരു കുറ്റവാളി കറങ്ങി നടക്കുന്നത് കണ്ടതായി വിവരം അറിയിച്ചതോടെയാണ് പൊലീസ് പരിശോധന നടത്തിയത്. തുടര്‍ന്ന് തോക്ക് സഹിതം ഇയാളെ പിടികൂടുകയായിരുന്നു.

കുറ്റവാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടാനും, സോഷ്യൽ മീഡിയയിൽ സ്വാധീനം നേടുന്നതിനും യുവ അനുയായികളെ ആകർഷിക്കാനുമാണ് വീഡിയോ ഷൂട്ട് ചെയ്തതെന്ന് പ്രതി പറഞ്ഞു.

Cut the birthday cake with an illegal gun; The 21-year-old who shared the video got a knee job

Next TV

Related Stories
ഓടുന്ന സ്‍കൂട്ടറില്‍ ലിപ്പ് ലോക്കിട്ട് ചുംബിച്ച് യുവാക്കള്‍; പക്ഷേ ക്യാമറ ചതിച്ചു!

Jun 1, 2023 10:52 PM

ഓടുന്ന സ്‍കൂട്ടറില്‍ ലിപ്പ് ലോക്കിട്ട് ചുംബിച്ച് യുവാക്കള്‍; പക്ഷേ ക്യാമറ ചതിച്ചു!

ഇരുചക്രവാഹനത്തിലെത്തിയ ആൺകുട്ടികൾ പരസ്പരം ചുംബിക്കുന്നതായാണ്...

Read More >>
ഗെയിം കളിക്കാൻ ഒരാളെ വേണം, ശമ്പളം 10 ലക്ഷം രൂപ; ഓഫറുമായി സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനി

Jun 1, 2023 03:16 PM

ഗെയിം കളിക്കാൻ ഒരാളെ വേണം, ശമ്പളം 10 ലക്ഷം രൂപ; ഓഫറുമായി സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനി

മറ്റേതൊരു കരിയറും പോലെ തന്നെ ഗെയിമിങ്ങും കരിയർ ആക്കി എടുക്കാം എന്നാണ് കമ്പനി...

Read More >>
കേരളത്തിലെ പെണ്‍കുട്ടികള്‍ അതിസുന്ദരികള്‍; പാതിരാത്രി ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത് സുപ്രീംകോടതി മുന്‍ ജഡ്ജി; കമെന്റുകളുമായി മലയാളികൾ

Jun 1, 2023 09:55 AM

കേരളത്തിലെ പെണ്‍കുട്ടികള്‍ അതിസുന്ദരികള്‍; പാതിരാത്രി ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത് സുപ്രീംകോടതി മുന്‍ ജഡ്ജി; കമെന്റുകളുമായി മലയാളികൾ

കേരളത്തിലെ പെണ്‍കുട്ടികള്‍ അതിസുന്ദരികള്‍; പാതിരാത്രി ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത് സുപ്രീംകോടതി മുന്‍ ജഡ്ജി; കമെന്റുകളുമായി...

Read More >>
അറേഞ്ച്ഡ് വിവാഹ ശേഷം തന്‍റെ ജീവിതം ഏങ്ങനെ മാറി; വൈറലായി ട്വീറ്റ്

May 31, 2023 10:05 PM

അറേഞ്ച്ഡ് വിവാഹ ശേഷം തന്‍റെ ജീവിതം ഏങ്ങനെ മാറി; വൈറലായി ട്വീറ്റ്

തന്‍റെ യാത്ര ജീവിതത്തെ ഏത്രയാഴത്തില്‍ സ്വീധിനിച്ചുവെന്ന് അവര്‍...

Read More >>
രണ്ട് പേര്‍ക്ക് മാത്രമിരിക്കാന്‍ കഴിയുന്ന തോണി, ചുറ്റിലും തിമിംഗലങ്ങൾ...! പിന്നീട് നടന്നത്, വീഡിയോ

May 31, 2023 05:02 PM

രണ്ട് പേര്‍ക്ക് മാത്രമിരിക്കാന്‍ കഴിയുന്ന തോണി, ചുറ്റിലും തിമിംഗലങ്ങൾ...! പിന്നീട് നടന്നത്, വീഡിയോ

തിമിംഗലങ്ങൾ ചെറിയ വള്ളത്തിന് ചുറ്റും നീന്തിത്തുടിക്കുന്നത് വീഡിയോയില്‍...

Read More >>
Top Stories