---
title: "എല്ലാം നേരിടും. പോരാടും,  ശക്തമായി തിരിച്ചുവരും; ശ്രീലങ്കയോട് 'ബൈ' പറഞ്ഞ് റോബിൻ കേരളത്തിലേക്ക്"
english_title: "Saying 'bye' to Sri Lanka, Robin goes to Kerala"
publisher: "moviemax.in"
canonical_url: "https://moviemax.in/news/105289/saying-bye-to-sri-lanka-robin-goes-to-kerala"
published_at: "2023-03-26T10:16:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641fce43b90cb_robin.jpg"
keywords: []
---

# എല്ലാം നേരിടും. പോരാടും,  ശക്തമായി തിരിച്ചുവരും; ശ്രീലങ്കയോട് 'ബൈ' പറഞ്ഞ് റോബിൻ കേരളത്തിലേക്ക്

> **Lead Summary:** മലയാളം ബി​ഗ് ബോസ് സീസൺ നാലിലൂടെ ശ്രദ്ധേയനായ ആളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സമീപകാലത്ത് വൻ വിമർശനങ്ങൾ നേരിടുന്ന റോബിൻ, അടുത്തിടെ ശ്രീലങ്കയിലേക്ക് പോയിരുന്നു. ഇപ്പോഴിതാ ഏതാനും ദിവസത്തെ ശ്രീലങ്കൻ സന്ദർശനത്തിന് ശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് റോബിൻ.

## Article Content

മലയാളം ബി​ഗ് ബോസ് സീസൺ നാലിലൂടെ ശ്രദ്ധേയനായ ആളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സമീപകാലത്ത് വൻ വിമർശനങ്ങൾ നേരിടുന്ന റോബിൻ, അടുത്തിടെ ശ്രീലങ്കയിലേക്ക് പോയിരുന്നു. ഇപ്പോഴിതാ ഏതാനും ദിവസത്തെ ശ്രീലങ്കൻ സന്ദർശനത്തിന് ശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് റോബിൻ.

റോബിൻ തന്നെയാണ് കൊച്ചിയിൽ തിരിച്ചെത്തിയ വിവരം അറിയിച്ചിരിക്കുന്നത്. ഒപ്പം ​ഗയ്ഡിനും റോബിൻ നന്ദി പറയുന്നു. 'ലോകം മുഴുവൻ നിങ്ങൾക്ക് എതിരാണെന്ന് ചിലപ്പോൾ നിങ്ങൾക്ക് തോന്നും, എല്ലാം നേരിടും. പോരാടും.

**[https://www.instagram.com/reel/CqM7DjdjoXR/?utm_source=ig_embed&ig_rid=dc32903c-f5db-4866-bc5e-141ecd5a2a72](https://www.instagram.com/reel/CqM7DjdjoXR/?utm_source=ig_embed&ig_rid=dc32903c-f5db-4866-bc5e-141ecd5a2a72)
**

ശക്തമായി തിരിച്ചുവരും. ഒരിക്കലും കൈവിടില്ല', എന്നാണ് ഒരു വീഡിയോ പങ്കുവെച്ച് റോബിൻ കുറിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് കമന്റ് ചെയ്യുന്നത്. സ്വന്തം ആരാധകരെ തന്നെ ഹേറ്റേഴ്സ് ആക്കിയ ആളാണ് റോബിൻ എന്നാണ് ചിലർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/105289/saying-bye-to-sri-lanka-robin-goes-to-kerala)