ചുംബിക്കാന്‍ ഏറ്റവും മോശം നടി മല്ലിക ഷെരാവത്ത്; ഇമ്രാന്റെ വാക്കുകള്‍

ചുംബിക്കാന്‍ ഏറ്റവും മോശം നടി മല്ലിക ഷെരാവത്ത്;  ഇമ്രാന്റെ വാക്കുകള്‍
Mar 25, 2023 09:45 PM | By Susmitha Surendran

ബോളിവുഡ് സിനിമയില്‍ നിന്നും നിരന്തരം ചുംബനരംഗങ്ങളില്‍ അഭിനയിച്ചിട്ടാണ് നടന്‍ ഇമ്രാന്‍ ഹാഷ്മി ഏറെ ജനപ്രിയനാവുന്നത്. ഇമ്രാന്റെ ഒട്ടുമിക്ക സിനിമകളിലും ലിപ്‌ലോക് അടക്കം ചുംബനങ്ങളുണ്ടെന്നതിനാല്‍ അദ്ദേഹത്തിനങ്ങനൊരു പേരും കിട്ടി. 2004 ല്‍ പുറത്തിറങ്ങി ഹിറ്റായി മാറിയ മര്‍ഡര്‍ എന്ന ചിത്രത്തില്‍ നടി മല്ലിക ഷെരാവത്തിനൊപ്പം ഇന്റിമേറ്റ് രംഗംത്തില്‍ നടന്‍ അഭിനയിച്ചിരുന്നു. അതിന് ശേഷം ഒറ്റ ദിവസം കൊണ്ടാണ് അതൊരു സെന്‍സേഷനായി മാറിയത്.

ചുംബനരംഗം അവതരിപ്പിച്ച് തന്നെ ഒരു വലിയ ആരാധകവൃന്ദം നേടിയതിന് പുറമേ, ഇമ്രാന് ഒരു 'സീരിയല്‍ ചുംബനക്കാരന്‍' എന്ന പദവിയും ലഭിച്ചു. എന്തായാലും മര്‍ഡറിലെ പ്രകടനം മല്ലികയ്ക്കും ഇമ്രാനും വലിയ സ്വീകാര്യത നേടി കൊടുക്കുകയും ഇരുവരും ഓണ്‍സ്‌ക്രീനിലെ മികച്ച താരജോഡികളായി വിലയിരുത്തപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ താരങ്ങള്‍ക്കിടയില്‍ ചില പ്രശ്‌നങ്ങള്‍ പിന്നീട് ഉയര്‍ന്ന് വന്നിരുന്നു. 


ചുംബനത്തിന്റെ കാര്യത്തില്‍ മല്ലിക ഷെരവാത്ത് വളരെ മോശമാണെന്ന് ഒരിക്കല്‍ ഇമ്രാന്‍ വെളിപ്പെടുത്തിയത് വലിയ രീതിയിലാണ് ചര്‍ച്ചയായത്. ആദ്യം വിവാദപരമായ പരാമര്‍ശം നടത്തിയെങ്കിലും പിന്നീട് ഇമ്രാന്‍ അതില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ഒരിക്കല്‍ കോഫി വിത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ പങ്കെടുക്കുമ്പോഴാണ് നടന്‍ മനസ് തുറന്നത്. സിനിമയില്‍ നിന്നും ഏറ്റവും മികച്ചതും മോശവുമായ ചുംബനരംഗങ്ങള്‍ ഏത് നടിമാരുടെ കൂടെയായിരുന്നു എന്നാണ് അവതാരകനായ കരണ്‍ ചോദിച്ചത്. 

ഏറ്റവും മോശമായ ചുംബനം മര്‍ഡര്‍ എന്ന ചിത്രത്തില്‍ മല്ലിക ഷെരാവത്തുമായിട്ടാണ്. ഏറ്റവും നല്ലത് മര്‍ഡര്‍ 2 എന്ന ചിത്രത്തില്‍ ജാക്വലിന്‍ ഫെര്‍ണാണ്ടസുമായിട്ടാണെന്നും ഇമ്രാന്‍ പറഞ്ഞു. ഇതാണ് പിന്നീട് വലിയ തോതില്‍ വിമര്‍ശനമായി മാറിയത്. മാത്രമല്ല മല്ലികയുടെ ബെഡ് റൂമില്‍ കാണാന്‍ സാധ്യതയുള്ള ഒരു കാര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് 'ഹോളിവുഡില്‍ എങ്ങനെ വിജയിക്കാം എന്നതിന്റെ ഗൈഡ്,' ആയിരിക്കും അവളുടെ കൈയ്യിലുണ്ടാവുക എന്നാണ് നടന്‍ പറഞ്ഞത്. 

ഇമ്രാന്റെ ഇത്തരം തുറന്ന് പറച്ചിലുകള്‍ മല്ലികയുമായിട്ടുള്ള സൗഹൃദത്തിന് വിള്ളല്‍ വീഴ്ത്തി. ഇരുവര്‍ക്കുമിടയില്‍ വഴക്കിനുള്ള കാരണമായി ഇത് മാറുകയായിരുന്നു. പിന്നീട് ഇമ്രാന്‍ പറഞ്ഞതിന് സമാനമായൊരു ഉത്തരവുമായി വന്ന് മല്ലിക തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് മര്‍ഡര്‍ എന്ന സിനിമയില്‍ ഇമ്രാനെ ചുംബിച്ചതിനെക്കാളും വളരെ മനോഹരമായിരുന്നു ഹിസ് എന്ന ചിത്രത്തില്‍ സഹതാരവുമായിട്ടുള്ള ചുംബനവുമെന്ന് മല്ലിക പറഞ്ഞത്.

പക്ഷേ പ്രശ്‌നം അവിടം കൊണ്ടും അവസാനിച്ചില്ല. ഒരു സിനിമയുടെ പ്രൊമോഷന് എത്തിയ ഇമ്രാന്‍ മല്ലികയെ വെറുക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഏത് നടിയുടെ കൂടെയാണ് അഭിനയിക്കാന്‍ ഇഷ്ടമെന്ന ചോദ്യത്തിന്, മല്ലിക ഒഴികെയുള്ള എല്ലാ നടിമാരുടെ കൂടെയും ആവാമെന്നാണ് നടന്‍ പറഞ്ഞത്.

ഇതിന് പിന്നിലെ കാരണം 'അവള്‍ ഉച്ചത്തില്‍ സംസാരിക്കുന്നതിനാല്‍ ഞാന്‍ അവളെ വെറുക്കുന്നുണ്ടെന്നാണെന്നും,' ഇമ്രാന്‍ പറഞ്ഞു. മര്‍ഡര്‍ സിനിമയ്ക്ക് ശേഷം ഇമ്രാനുമായി വഴക്ക് ഉണ്ടായത് വളരെ തമാശ നിറഞ്ഞ കാര്യമാണെന്ന് പിന്നീട് മല്ലിക പറഞ്ഞിരുന്നു. സിനിമയ്ക്ക് ശേഷം ഞങ്ങള്‍ സംസാരിച്ചിരുന്നില്ല. ഇപ്പോള്‍ നോക്കുമ്പോള്‍ വളരെ ബാലിശമാണെന്ന് തോന്നി പോകും. 

സിനിമയ്ക്ക് ശേഷമുണ്ടായ പ്രൊമോഷന്‍ സമയത്തോ മറ്റോ ആണ് ഞങ്ങള്‍ക്കിടയില്‍ ചില തെറ്റിദ്ധരാണകള്‍ ഉണ്ടായത്. എന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണവും ബാലിശമായി പോയി. അവനുമായിട്ടുള്ള ബന്ധം തന്നെ എനിക്ക് നഷ്ടപ്പെട്ടിരുന്നു. ഇത് ശരിക്കും വേദന നിറഞ്ഞൊരു കാര്യമാണ്. ഇമ്രാന്‍ ശരിക്കും നല്ല സൗഹൃദം നിറഞ്ഞൊരു വ്യക്തിയാണെന്നും മല്ലിക പറഞ്ഞു. 

Mallika Sherawat is the worst actress to kiss; Imran's words

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
Top Stories