ഒച്ച കേട്ട് മച്ചില്‍ കേറി നോക്കി, ഞെട്ടി യുവാവ്, സ്ത്രീ വീടിന്റെ മച്ചിൽ ഒളിച്ചു കഴിഞ്ഞത് മൂന്ന് ദിവസം!

ഒച്ച കേട്ട് മച്ചില്‍ കേറി നോക്കി, ഞെട്ടി യുവാവ്, സ്ത്രീ വീടിന്റെ മച്ചിൽ ഒളിച്ചു കഴിഞ്ഞത് മൂന്ന് ദിവസം!
Mar 25, 2023 01:48 PM | By Susmitha Surendran

നമ്മുടെ വീട്ടിൽ നമ്മളറിയാതെ മൂന്ന് ദിവസം ഒരാൾ താമസിച്ചാൽ എന്താവും അവസ്ഥ? ആ വിവരം അറിയുന്ന മാത്രയിൽ തന്നെ നാം പേടിച്ച് പോകും അല്ലേ? വാഷിം​ഗ്‍ടണിലെ ​ഗ്രീൻ ലേക്കിലാണ് ഡേവിസ് വാൽമാൻ എന്ന യുവാവിന്റെ വീട്. ഡേവിസിന്റെ വീടിന്റെ മച്ചിൽ അതുപോലെ മൂന്ന് ദിവസം തികച്ചും അപരിചിതയായ ഒരു സ്ത്രീ ഡേവിസ് പോലും അറിയാതെ കഴിഞ്ഞു.

ഒരു ദിവസം വീടിന്റെ മച്ചിന്റെ മുകളിൽ നിന്നും എന്തോ ശബ്ദം കേട്ടാണ് ഡേവിസ് അങ്ങോട്ട് ചെന്ന് നോക്കിയത്. മച്ചിന്റെ വാതിൽ അകത്ത് നിന്നും അടച്ചിട്ടിരിക്കുകയാണ് എന്നും ഡേവിസ് കണ്ടെത്തി. വാതിലിൽ മുട്ടിയ ഡേവിസിനോട് ഒരു സ്ത്രീ ശബ്ദം തിരികെ ചോദിച്ചത് 'ഇത് ജിമ്മിയാണോ' എന്നാണ്. പിന്നീട് മച്ചിന്റെ വാതിൽ തുറന്ന് കറുത്ത തലമുടിയുള്ള ഒരു സ്ത്രീ പുറത്തേക്ക് വന്നു എന്ന് ഡേവിസ് പറയുന്നു.

'നിങ്ങളേതാണ്? എങ്ങനെയാണ് എന്റെ വീട്ടിനകത്ത് കയറിയത്' എന്ന് ഡേവിസ് സ്ത്രീയോട് ചോദിച്ചു. എന്നാൽ, സ്ത്രീ ശ്രമിച്ചത് അത് അവരുടെ വീടാണ് എന്ന് സ്ഥാപിക്കാനാണത്രെ. 'ഇത് എന്റെ വീടാണ്. ഞാനിവിടെയാണ് കഴിയുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഞാൻ ഇവിടെ കഴിയുന്നുണ്ട്.

ജിമ്മി എന്നോട് പറഞ്ഞിരുന്നു എനിക്ക് ഇവിടെ കഴിയാമെന്ന്' എന്നും സ്ത്രീ ഡേവിസിനോട് പറഞ്ഞത്രെ. മച്ചിൽ നിന്നും ശബ്ദം കേട്ട ഉടനെ തന്നെ ഡേവിസ് പൊലീസിനെ വിളിച്ചിരുന്നു. അതിനാൽ തന്നെ പൊലീസ് വരുന്നത് വരെ എന്തെങ്കിലും പറഞ്ഞ് സ്ത്രീയെ അവിടെ തന്നെ നിർത്താൻ അയാൾ ശ്രമിച്ച് കൊണ്ടിരുന്നു.

എന്നാൽ, പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് സ്ത്രീ അവിടെ നിന്നും രക്ഷപ്പെട്ടത്രെ. പൊലീസ് പറഞ്ഞത് ഡേവിസ് വിളിച്ച് അഞ്ച് മിനിറ്റ് ആയപ്പോൾ തന്നെ തങ്ങൾ പുറപ്പെട്ടിരുന്നു എന്നാണ്. ഏതായാലും എങ്ങനെ സ്ത്രീ വീടിനകത്ത് കയറി എന്നോ മച്ചിലെത്തി മൂന്ന് ദിവസം താമസിച്ചു എന്നോ അറിയില്ല.

After hearing the noise, the young man looked in the attic, shocked, the woman had been hiding in the attic of the house for three days!

Next TV

Related Stories
'ന്തിനാ പേടിക്കുന്നേ..? എല്ലാം ശരിയാകും'; ഇടിമിന്നലും മഴയും, പാപ്പാനെ പൊതിഞ്ഞ് പിടിച്ച് ആനകൾ; വീഡിയോ വൈറല്‍

May 11, 2025 12:08 PM

'ന്തിനാ പേടിക്കുന്നേ..? എല്ലാം ശരിയാകും'; ഇടിമിന്നലും മഴയും, പാപ്പാനെ പൊതിഞ്ഞ് പിടിച്ച് ആനകൾ; വീഡിയോ വൈറല്‍

ഇടിമിന്നലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണം നൽകുന്ന ആനകളുടെ വീഡിയോ...

Read More >>
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories