തമിഴ് നടന്‍ അജിത്തിന്റെ പിതാവ് പി. സുബ്രഹ്മണ്യന്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് രാവിലെയായിരുന്നു മരണം . പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ച് കാലങ്ങളായി ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അജിത്ത് കുടുംബത്തിന്റെ നഷ്ടത്തില്‍ പങ്കുചേര്‍ന്ന് നിരവധി ആരാധകരാണ് എത്തുന്നത്. സിനിമാപ്രവര്‍ത്തകരും അജിത്തിന്റെ ആരാധകരുമടക്കം ഒട്ടേറെപേര് പി. സുബ്രഹ്മണ്യത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.
പാലക്കാട് സ്വദേശിയാണ് പി. സുബ്രഹ്മണ്യന്‍. മോഹിനിയാണ് ഭാര്യ.കൊല്‍ക്കത്ത സ്വദേശിയാണ് മോഹിനി. അനൂപ് കുമാര്‍ അനില്കുമാര്‍ എന്നിവരാണ് മറ്റുമക്കള്‍.
മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളായിരുന്ന ശാലിനി മരുമകളാണ്.
Tamil actor Ajith's father P. Subramanian passed away