പ്രേത ഭവനം വിൽപ്പന്ക്ക്; വില അല്പം കൂടും ഒരു കോടി രൂപ !

പ്രേത ഭവനം വിൽപ്പന്ക്ക്; വില അല്പം കൂടും ഒരു കോടി രൂപ !
Mar 24, 2023 02:53 PM | By Susmitha Surendran

പ്രേത സിനിമകളും കഥകളുമൊക്കെ പേടിയാണെങ്കിലും അവ കാണാനും കേൾക്കാനുമൊക്കെ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ അധികം ആളുകളും. ഇത്തരത്തിൽ പ്രേത വിശേഷങ്ങളിൽ താൽപ്പര്യമുള്ളവരാണ് നിങ്ങളെങ്കിൽ ഇതാ ഒരു സുവർണാവസരം. 'പ്രേത ഭവനം' എന്നറിയപ്പെടുന്ന ഒരു വീട് വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് അതിന്‍റെ ഉടമസ്ഥൻ.

പക്ഷേ, ഇവിടെ അടുത്തെങ്ങുമല്ല അങ്ങ് അമേരിക്കയിൽ ആണന്ന് മാത്രം. ദൂരമൊരു പ്രശ്നമല്ല പ്രേത ഭവനത്തിൽ ഒരു ദിവസമെങ്കിലും കഴിഞ്ഞാൽ മതിയെന്നാണ് അഗ്രഹമെങ്കിൽ വേഗം പെട്ടി പായ്ക്ക് ചെയ്തു കൊള്ളൂ. അമേരിക്കൻ ‘ഹൌസ് ഓഫ് ടെറർസ്’ എന്നറിയപ്പെടുന്ന ഈ വീട് ഏകദേശം ഒരു കോടി രൂപയ്ക്കാണ് ഇപ്പോൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതെന്ന് ദ മിറർ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഇത് വാങ്ങാൻ ആരും ധൈര്യം കാണിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. ഈ വീടിന്‍റെ നിർമ്മാണ രീതിയാണ് പ്രേത ഭവനം എന്ന പേരിൽ ഇത് അറിയപ്പെടാൻ കാരണം. വീടിന്‍റെ മേൽക്കൂരയിൽ നിന്ന് തൂങ്ങികിടക്കുന്ന അസ്ഥികൂടങ്ങൾ മുതൽ ശവപ്പെട്ടി വരെ ഇന്‍റീരിയർ ഡെക്കറേഷന്‍റെ ഭാഗമായി വീടിനുള്ളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വീടിന് പുറത്തായി ഒരുക്കിയിരിക്കുന്ന പൂന്തോട്ടം പോലും ഒരു ശവപ്പറമ്പിനെ ഓർമിപ്പിക്കുന്നതാണ്. രണ്ടേക്കർ സ്ഥലത്താണ് ഈ വീട് വ്യാപിച്ച് കിടക്കുന്നത്. അടുക്കളയുടെ നിരവധി ഭാഗങ്ങൾ അലങ്കരിച്ചിരിക്കുന്നതാകട്ടെ തലയോട്ടികൾ കൊണ്ടും. ശൂന്യമായ ഒരു സ്കൂൾ ബസും ഒരു ശവശരീരത്തിൽ പരീക്ഷണം നടത്തുന്ന ഗവേഷകന്‍റെ ജീവസ്സുറ്റ പൂർണകായ പ്രതിമയും നമ്മളെ കൂടുതൽ ഭയചകിതരാക്കുന്നതാണ്.

ഹോളിവുഡ് ഹൊറർ ഐക്കണുകളായ മൈക്കൽ മിയേഴ്സിന്‍റെയും ജേസൺ വൂർഹീസിന്‍റെയും മുഖംമൂടികൾ ചുവരുകളിൽ ഒരു ഭംഗിക്കായി തൂക്കിയിട്ടുണ്ട്. വളരെ ആഡബരപൂർവ്വം പണിത വീടാണെങ്കിലും മൊത്തത്തിൽ വീട്ടിൽ നിന്ന് കിട്ടുന്നത് നെഗറ്റീവ് ഫീൽ ആണെന്നാണ് വീട് സന്ദർശിച്ചവർ പറയുന്നത്.

അതുകൊണ്ട് തന്നെ ഇതുവരെ ആരും ഈ വീട് വാങ്ങാൻ തയാറായിട്ടില്ല. മൂന്ന് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. അമേരിക്കയിലെ ബിഗ് കൺട്രി റിയൽ എസ്റ്റേറ്റ് ലിസ്‌റ്റിംഗിലാണ് ഈ വീടിന്‍റെ വിൽപ്പന പരസ്യം വന്നത്. ഫേസ് ബുക്കിൽ വീടിന് വലിയ സ്വീകാര്യത കിട്ടിയെങ്കിലും ആരും ഇത് ഇതുവരെ സ്വന്തമായി വാങ്ങിക്കാൻ തയാറായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

Haunted House For Sale; The price will be a little more than one crore rupees!

Next TV

Related Stories
'ന്തിനാ പേടിക്കുന്നേ..? എല്ലാം ശരിയാകും'; ഇടിമിന്നലും മഴയും, പാപ്പാനെ പൊതിഞ്ഞ് പിടിച്ച് ആനകൾ; വീഡിയോ വൈറല്‍

May 11, 2025 12:08 PM

'ന്തിനാ പേടിക്കുന്നേ..? എല്ലാം ശരിയാകും'; ഇടിമിന്നലും മഴയും, പാപ്പാനെ പൊതിഞ്ഞ് പിടിച്ച് ആനകൾ; വീഡിയോ വൈറല്‍

ഇടിമിന്നലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണം നൽകുന്ന ആനകളുടെ വീഡിയോ...

Read More >>
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories