മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് അക്കരെയാണെന്റെ മാനസം 2. ഏഷ്യാനെറ്റ് പ്ലസിൽ ആയിരുന്നു ഈ സൂപ്പർ ഹിറ്റ് പരമ്പര സംപ്രെക്ഷണം ചെയ്തത്. യഥാർത്ഥത്തിൽ ഇത് ഒരു മലയാളം പരമ്പര ആയിരുന്നില്ല.
ഒരു ഹിന്ദി പരമ്പര ആയിരുന്നു ഇത്. ഡബ്ബിങ് ചെയ്തുകൊണ്ടാണ് ഈ പരമ്പര കേരളത്തിൽ റിലീസിന് എത്തിയത്.എന്നിട്ടുപോലും മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന് മാത്രമല്ല മലയാളം പരമ്പരകൾക്ക് ഉണ്ടാകുന്ന അത്രയും തന്നെ ഫാൻ ബേസ് ഈ സീരിയലിനും ഉണ്ടായിരുന്നു.
ഹിനാ ഖാൻ ആണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ധാരാളം ആരാധകരാണ് ഇവർക്ക് ഹിന്ദി സീരിയൽ മേഖലയിൽ ഉള്ളത്. കേരളത്തിലും ഈ പരമ്പരയുടെ വൻ വിജയത്തോടെ ഇവർക്ക് കേരളത്തിലും ധാരാളം ആരാധകരും. എന്തായാലും ഇപ്പോൾ ഇവർ ഉംറ നിർവഹിച്ചു ഇനി ആത്മീയ പാതയിലൂടെ സഞ്ചരിക്കുവാനുള്ള പദ്ധതിയിലാണ് എന്ന് തോന്നുകയാണ്.
കുടുംബത്തോടൊപ്പം ആണ് ഇവർ ഉംറ നിർവഹിച്ചത്. ഇതിൻറെ ചിത്രങ്ങൾ ഇവർ തന്നെയാണ് സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചത്. എന്തായാലും സീരിയൽ മേഖല ഉപേക്ഷിക്കരുത് എന്ന അപേക്ഷയാണ് ഇപ്പോൾ മലയാളികൾ ഇവരുടെ മുന്നിൽ വയ്ക്കുന്നത്.
The favorite star of the Malayali serial audience is also on the path of spirituality