ഒട്ടും സഹിക്കാനാവാതെ വരുമ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകും, വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി സംവിധായകന്‍

 ഒട്ടും സഹിക്കാനാവാതെ വരുമ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകും, വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി സംവിധായകന്‍
Mar 22, 2023 11:00 AM | By Susmitha Surendran

പ്രേക്ഷകർക്ക് സുപരിചിതനായ സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ . ഇപ്പോഴിതാ താന്‍ വിവാഹബന്ധം വേര്‍പ്പെടുത്താനുണ്ടായ കാരണം വെളിപ്പെടുത്തിയിരിക്കുകായാണ് രാം ഗോപാല്‍ വര്‍മ്മ രംഗത്ത്.

ഭാര്യ തന്നെ തല്ലുകയും മതിലില്‍ ചേര്‍ത്ത് നിര്‍ത്തി ഇടിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് രാം ഗോപാല്‍ വര്‍മ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഇരുവര്‍ക്കും ഒരു മകളുണ്ട്. സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ.


രത്നയും ഞാനും തമ്മില്‍ എപ്പോഴും വഴക്കുണ്ടാകുമായിരുന്നു. അരിശം പൂണ്ട് ഭാര്യ രത്‌ന പലതവണ അലറിവിളിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യാറുണ്ടായിരുന്നു. എത്ര അലറി വിളിച്ചാലും ഞാന്‍ മൗനം പാലിക്കും. കഴിയുന്നിടത്തോളം കേള്‍ക്കാത്ത ഭാവത്തിലാണ് നില്‍ക്കുക. ഒട്ടും സഹിക്കാനാവാതെ വരുമ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകും.

ഒരു ദിവസം ഇത്തരത്തില്‍ വഴക്കിട്ട് ഇറങ്ങിപ്പോയ ഞാന്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വീട്ടില്‍ തിരികെ എത്തിയത്. ഉടന്‍ രത്ന എന്നെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തു. എന്നാല്‍ പതിവുപോലെ മൗനം പാലിച്ച് നിന്നത് കണ്ടപ്പോള്‍ രത്‌നയ്ക്ക് ദേഷ്യം അടക്കാന്‍ കഴിഞ്ഞില്ല.

അവര്‍ എന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് ചോദ്യം ചെയ്യുകയും തല്ലുകയും ചുമരില്‍ ചേര്‍ത്ത് നിര്‍ത്തി അടിക്കുകയും ചെയ്തു. തന്നെ ഭാര്യ അടിക്കുന്നത് തന്റെ അച്ഛന്‍ വരെ കണ്ടിട്ടുണ്ടെന്നും രാം ഗോപാല്‍ വര്‍മ കൂട്ടിച്ചേര്‍ത്തു.

The director revealed the reason for the divorce

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
Top Stories