സിനിമാ ലോകത്ത് പ്രണയ വാര്‍ത്തകള്‍ക്കും പ്രണയ തകര്‍ച്ചകള്‍ക്കുമൊന്നും ഒരു പഞ്ഞവുമില്ല. ആരാധകരുടെ പ്രിയപ്പെട്ട പല ജോഡിയും ഒരുമിക്കുന്നതിനും പിരിയുന്നതിനും കാലം സാക്ഷ്യം വഹിച്ചിട്ടുണ്ട്.തെന്നിന്ത്യന്‍ സിനിമയിലെ ഹിറ്റ് ജോഡികളിലൊന്നായിരുന്നു സിദ്ധാര്‍ത്ഥും ശ്രുതി ഹാസനും ഒരിക്കല്‍. ഇരുവരും തമ്മില്‍ പിന്നീട് പിരിയുകയായിരുന്നു.എന്നാല്‍ സിദ്ധാര്‍ത്ഥും ശ്രുതിയും പിരിയാനുള്ള കാരണം സൂപ്പര്‍ താരം സൂര്യയാണെന്നായിരുന്നു ചില റിപ്പോര്‍ട്ടുകള്‍.സംവിധായകന്‍ ശങ്കറിന്റെ സഹായിയായിട്ടായിരുന്നു സിദ്ധാര്‍ത്ഥ് കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ശങ്കറിന്റെ തന്നെ ബോയ്‌സ് എന്ന ചിത്രത്തിലൂടെ സിദ്ധാര്‍ത്ഥ് അരങ്ങേറി.
തുടര്‍ന്നാണ് സിദ്ധാര്‍ത്ഥ് ശ്രുതി ഹാസനുമായി പ്രണയത്തിലാകുന്നത്. ഇരുവരും ഒരുമിച്ച് തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് പ്രണയത്തിലാകുന്നത്. സിദ്ധാര്‍ത്ഥും ശ്രുതിയും ലിവിംഗ് ടുഗദറിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹൈദരാബാദിലായിരുന്നു ഇരുവരും ഒരുമിച്ച് കഴിഞ്ഞിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അങ്ങനെയിരിക്കെ ശ്രുതി ഹാസന്‍ തമിഴിലേക്കും എത്തുകയായിരുന്നു. സൂര്യ നായകനായ ഏഴാം അറിവിലൂടെയാണ് ശ്രുതി തമിഴിലെത്തുന്നത്. ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ സൂര്യയും ശ്രുതിഹാസനും തമ്മില്‍ അടുപ്പത്തിലാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. ഈ അടുപ്പം സിദ്ധാര്‍ത്ഥിനും ശ്രുതിയ്ക്കും ഇടയില്‍ പ്രശ്‌നം സൃഷ്ടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സൂര്യയുമായുള്ള അടുപ്പത്തിന്റെ പേരില്‍ സിദ്ധാര്‍ത്ഥും ശ്രുതിയും തമ്മില്‍ വഴക്കായി. ഇതോടെ സിദ്ധാര്‍ത്ഥിനൊപ്പം ഇനി മുന്നോട്ട് പോകാനാകില്ലെന്ന് ബോധ്യപ്പെട്ട ശ്രുതി ഹാസന്‍ ആ ബന്ധം അവസാനിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശ്രുതിയുമായുള്ള പ്രണയ ബന്ധം തകര്‍ന്ന ശേഷമാണ് സിദ്ധാര്‍ത്ഥ് സമാന്തയുമായി പ്രണയത്തിലാകുന്നത്. എന്നാല്‍ ആ പ്രണയവും അധികനാള്‍ നീണ്ടു നിന്നില്ല. ഇപ്പോഴിതാ സിദ്ധാര്‍ത്ഥും വീണ്ടും പ്രണയത്തിലായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നടി അതിഥി റാവു ഹയാദ്രിയാണ് സിദ്ധാര്‍ത്ഥിന്റെ മനസില്‍ ഇടം നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സിദ്ധാര്‍ത്ഥും അതിഥിയും ഒരുമിച്ചുള്ള യാത്രകളുടേയും മറ്റും ചിത്രങ്ങളും ഒരുമിച്ചുള്ള ഡാന്‍സ് വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
ഇരുവരും ഉടനെ വിവാഹം കഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ശ്രുതി ഹാസനും ജീവിതത്തില്‍ മുന്നോട്ട് പോവുകയാണ്. താരം ഇപ്പോള്‍ പ്രണയത്തിലാണ്. ഡൂഡില്‍ കലാകാരനായ ശാന്തനുവാണ് ശ്രുതിയുടെ കാമുകന്‍. ഇരുവരും ഇപ്പോള്‍ ഒരുമിച്ചാണ് താമസിക്കുന്നതും. ഒരിടയ്ക്ക് സിനിമയില്‍ നിന്നും ഇടവേളയെടുത്ത ശ്രുതി ഹാസന്‍ ശക്തമായി തന്നെ തിരികെ വരികയും ചെയ്തിരുന്നു. വാള്‍ട്ടര്‍ വീരയ്യയിലാണ് ശ്രുതി ഹാസന്‍ ഒടുവിലായി അഭിനയിച്ചത്. പ്രഭാസ് നായകനായ സലാര്‍ ആണ് ശ്രുതിയുടെ ഏറ്റവും പുതിയ സിനിമ. പിന്നാലെ ദ ഐ എന്ന ഇംഗ്ലീഷ് ചിത്രവും ശ്രുതിയുടേതായി അണിയറയിലുണ്ട്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലം നിറഞ്ഞു നില്‍ക്കുന്ന നടനാണ് സിദ്ധാര്‍ത്ഥ്. ഇന്ത്യന്‍ 2 ആണ് സിദ്ധാര്‍ത്ഥിന്റെ പുതിയ സിനിമ.
Surya is the reason behind Shruti and Siddharth's breakup; Siddharth is in love with Samantha