പ്രണയത്തിനെന്ത് പ്രായം...റോഡിലെ വാഹനങ്ങളില്‍ നിന്നും ഭാര്യയെ സുരക്ഷിതനാക്കുന്ന ഭര്‍ത്താവ്! വീഡിയോ വൈറൽ

പ്രണയത്തിനെന്ത് പ്രായം...റോഡിലെ വാഹനങ്ങളില്‍ നിന്നും ഭാര്യയെ സുരക്ഷിതനാക്കുന്ന ഭര്‍ത്താവ്! വീഡിയോ വൈറൽ
2023-03-20T12:02:00 | By Nourin Minara KM

പ്രണയത്തിന് പ്രായമില്ലെന്ന് തെളിയിച്ച് വീണ്ടും ഒരു വൈറല്‍ വീഡിയോ. സ്നേഹപ്രകടത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. റോഡിന് ഒരു വശത്ത് കൂടി നടന്നുവരുന്ന മധ്യവയസ് പിന്നിട്ട ഒരു പുരുഷനും സ്ത്രീയും. ഇടയ്ക്ക് റോഡ് സൈഡില്‍ ഒരു കാറ് കിടക്കുന്നത് കണ്ട്, സ്ത്രീയുടെ കൈ പിടിച്ച് ഇടതുവശത്ത് നടന്നിരുന്നയാള്‍ വലത് വശത്തേക്ക് വരികയും അവരുടെ ഇടത് കൈ പിടിച്ച് റോഡിലെ തിരക്കില്‍ നിന്നും അവരെ സുരക്ഷിതയാക്കി പോകുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.

ജെനിഫർ റഹ്‌മാൻ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍നിന്നും പങ്കവയ്ക്കപ്പെട്ട വീഡിയോ മനുഷ്യന്‍റെ കരുണയുടെയും സ്നേഹത്തിന്‍റെയും കരുതലിന്‍റെയും പ്രകടനമായി മാറി. 'അയാള്‍ അവരെ സുരക്ഷിതമായ വശത്തേക്ക് നയിച്ച രീതി' എന്ന് വീഡിയോ പങ്കിട്ടു കൊണ്ട് ജെനിഫർ റഹ്‌മാൻ കുറിച്ചു. ആറ് ദിവസം കൊണ്ട് പത്ത് ലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. വീഡിയോയിലെ പ്രായമായ ദമ്പതികൾ കാഴ്ചക്കാരെ ആകര്‍ഷിച്ചു.


"എനിക്ക് വേണ്ടത് അത്രയേയുള്ളൂ" എന്നാണ് ഒരാള്‍ കുറിച്ചത്. ചിലര്‍ തമാശ പറഞ്ഞു. 'അവസാനം ഞാന്‍ കൊറിയന്‍ സിനിമയുടെ റീല്‍ കണ്ടെത്തി. '90 കളെ പ്രണയം. എവര്‍ഗ്രീന്‍' മറ്റൊരാള്‍ കുറിച്ചു. മറ്റ് ചിലര്‍ വീഡിയോയിലെ ദമ്പതിമാരെ തിരിച്ചറിഞ്ഞു. , “ഞാൻ എപ്പോഴും അവരെ കാണാറുണ്ട്.

ഞങ്ങളുടെ ഓഫീസിനടുത്താണ് അവർ താമസിക്കുന്നത്. അമ്മാവൻ അവരെ വളരെയധികം ശ്രദ്ധിക്കുന്നു. അദ്ദേഹം അവരെ എപ്പോഴും വൈകുന്നേരം നടക്കാൻ കൊണ്ടുപോകുന്നു. ഷോപ്പിംഗിന്, അദ്ദേഹം അവര്‍ക്കായി ഫ്രൂട്ട് ചോക്ലേറ്റുകൾ വാങ്ങുന്നു." മറ്റ് ചിലര്‍ ഈ കാഴ്ചകള്‍ പുതിയ തലമുറയില്‍ കാണാനില്ലെന്ന് ആശങ്കപ്പെട്ടു. കരുതലും സ്നേഹവും അറിയണമെങ്കില്‍ പഴയ തലമുറയെ കാണണമെന്നും അഭിപ്രായങ്ങളുയര്‍ന്നു.

Content Highlight: Husband protects his wife from the vehicles on the road

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup