ചെന്നൈ: എന്നും വിവാദങ്ങള്‍ ഉണ്ടാക്കുന്ന നടിയാണ് വനിത വിജയകുമാര്‍. വനിതയുടെ വാര്‍ത്തകള്‍ എന്നും കോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കാറുണ്ട്. തമിഴ് ബിഗ് ബോസിലും തന്‍റെ കഴിവ് തെളിയിച്ച താരത്തിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ ഇതാ അന്താരാഷ്ട്ര ഭക്ഷണ ശൃംഖലയായ കെ.എഫ്.സിക്കെതിരെയാണ് നടി രംഗത്ത് എത്തിയത്. ഹൈദരാബാദ് രാജീവ്ഗാന്ധി വിമാനത്താവളത്തിലെ കെഎഫ്‌സിയിൽ ഭക്ഷണം കഴിക്കാൻ പോയ തനിക്ക് ലഭിച്ച ചിക്കന്‍ വളരെ ഗുണനിലവാരം കുറഞ്ഞതാണ് എന്നാണ് നടി പരാതി പറയുന്നത്.
വിമാനതാവളത്തിലെ ഈ കെഎഫ്സി ഔട്ട്ലെറ്റിലെ ഉപയോക്താക്കളോടുള്ള പെരുമാറ്റവും മോശമാണെന്ന് ചൂണ്ടിക്കാട്ടിയ വനിതാ ട്വീറ്റിൽ, തനിക്ക് നൽകിയ ചിക്കൻ കഷ്ണം വളരെ ചെറുതാണെന്നും, ഇത്രയും ചെറിയ കോഴിയെ ലോകം കണ്ടിട്ടുണ്ടോ എന്നും. ഇത് കോഴിയാണോ കക്കായാണോ എന്നും വനിത ട്വീറ്റില്‍ ചോദിക്കുന്നുണ്ട്. തനിക്ക് ലഭിച്ച ചിക്കന്‍റെ ഫോട്ടോകളും വനിത ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്. വനിതയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെ ട്വീറ്റ് മറുപടിയുമായി കെ.എഫ്.സി രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരം ഒരു അനുഭവം ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി കെഎഫ്‌സി ട്വിറ്ററിൽ കുറിച്ചു.
നടന്‍ വിജയകുമാറിന്‍റെ മകളാണ് വനിത. ബാല താരമായി കരിയര്‍ ആരംഭിച്ച ഇവര്‍ ഒരു കാലത്ത് നായികയായി അഭിനയിച്ചിട്ടുണ്ട്. ആദ്യകാലത്ത് വിജയിയുടെ ജോഡിയായി പോലും വനിത അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ബിഗ് ബോസ് സീസണ്‍ 3യിലെ പ്രകടനമാണ് ഇവരെ പ്രശസ്തയാക്കിയത്. 2020 മൂന്നാമതും വിവാഹം കഴിച്ച് വനിത വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.പീറ്റർ പോളിനെയാണ് വനിത വിവാഹം കഴിച്ചത്. എന്നാല്‍ അധികം വൈകാതെ വനിത ഭർത്താവ് പീറ്റർ പോളിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടുവെന്ന തരത്തില്‍ വിവാഹത്തിന് പിന്നാലെ വാർത്തകൾ വന്നു.
വനിതയുടെ നാൽപതാം പിറന്നാൾ ആഘോഷത്തിനു വേണ്ടി താരകുടുംബം ഗോവയിൽ എത്തിയിരുന്നു എന്നാൽ, പിറന്നാൾ ആഘോഷം വൻ അടിയിൽ കലാശിച്ചതായും വനിതയ്ക്കും പീറ്റർ പോളിനുമിടയിൽ പ്രശ്‍നങ്ങൾ ആരംഭിച്ചെന്നും വാർത്തകൾ വന്നു. മദ്യപിച്ച നിയന്ത്രണം വിട്ടെത്തിയ പീറ്റർ പോളിനെ വനിത വിജയകുമാർ കരണത്തടിച്ച് വീട്ടിൽ നിന്ന് പുറത്താക്കിയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ പീറ്റർ പോൾ മദ്യത്തിനും പുകവലിക്കും അടിമയാണെന്നും വീട്ടിൽ നിന്നും പുറത്താക്കിയെന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം സ്വയം ഇറങ്ങിപ്പോയതാണെന്നും വനിത പറഞ്ഞിരുന്നു. തുടര്‍ന്ന് താനും പീറ്ററും തമ്മില്‍ ഇനി ബന്ധമില്ലെന്നും വനിത പറഞ്ഞിരുന്നു.
Is it a chicken or a crow? The birthday celebration culminated in Ft. Actress Vanitha Vijayakumar against KFC