ദില്‍ഷയ്ക്കെതിരെ റോബിന്‍ സൈബര്‍ ആക്രമണത്തിന് നിര്‍ദേശം നല്‍കി- വെളിപ്പെടുത്തല്‍

ദില്‍ഷയ്ക്കെതിരെ റോബിന്‍ സൈബര്‍ ആക്രമണത്തിന് നിര്‍ദേശം നല്‍കി- വെളിപ്പെടുത്തല്‍
Mar 18, 2023 07:52 PM | By Vyshnavy Rajan

ബിഗ് ബോസ് സീസണ്‍ 4ലെ താരമായി ജനശ്രദ്ധ നേടിയ ആളാണ് ഡോ. റോബിന്‍. ആരതി പൊടിയുമായുള്ള വിവാഹ നിശ്ചയവും, സിനിമ പ്രഖ്യാപനങ്ങളും എല്ലാം താര പരിവേഷത്തിലാണ് റോബിനെ എത്തിച്ചത്. എന്നാല്‍ റോബിനെതിരെ വെളിപ്പെടുത്തലുകളാണ് അടുത്തകാലത്തായി വരുന്നത്.

ബിഗ്ബോസ് സീസണ്‍ 4 ല്‍ വിജയിയായ ദില്‍ഷയും, റോബിനും തമ്മിലുള്ള സൌഹൃദം ആ സീസണിലെ ഹൈലൈറ്റായിരുന്നു. എന്നാല്‍ ഈ സീസണിന് ശേഷം റോബിനും ദില്‍ഷയും തമ്മില്‍ വലിയ സൗഹൃദം ഉണ്ടായിരുന്നില്ല. അതിന് പിന്നില്‍ ചില ഗോസിപ്പുകളും ഉണ്ടായിരുന്നു.

ഇപ്പോഴിതാ ദില്‍ഷയും റോബിനും തമ്മിലുണ്ടായിരുന്ന സൗഹൃദത്തിന് സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തുകയാണ് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാട്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ശാലുവിന്‍റെ വെളിപ്പെടുത്തല്‍.


ദില്‍ഷയെ അണ്‍ഫോളോ ചെയ്യാന്‍ റോബിനോട് താന്‍ പറയുന്ന വീഡിയോയ്ക്ക് പിന്നിലെ സംഭവിച്ചത് എന്താണെന്ന് ശാലു അഭിമുഖത്തില്‍ തുറന്നു പറയുന്നുണ്ട്. ദില്‍ഷയുടെ ഫാന്‍സ് ഒരു സമയത്ത് എന്നെ അറ്റാക്ക് ചെയ്തിരുന്നു. സത്യത്തില്‍ ദില്‍ഷ ആരെന്ന് എനിക്ക് അറിയില്ലായിരുന്നു.

ആ വീഡിയോ പുറത്ത് വന്നതൊന്നും ഞാന്‍ അറിയാതെയാണ്. ഞങ്ങളെല്ലാവരും കൂടെ ഒരു രാത്രി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഈ സമയത്ത് ഇമ്മട്ടിയെ ഫോളോ ചെയ്തു. അപ്പോള്‍ ഇനി ദില്‍ഷയെ അണ്‍ഫോളോ ചെയ്താല്‍ മതി എനിക്ക് സമാധാനമാകും എന്ന് ഞാന്‍ റോബിനോട് പറഞ്ഞു.

ഞാന്‍ പറയുന്നത് മാത്രമാണ് വീഡിയോയായി പുറത്തുവന്നത്. അവന്‍ കണ്ടന്റിന് വേണ്ടി അത് ഇടുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ദില്‍ഷയെ അണ്‍ഫോളോ ചെയ്യാന്‍ ശാലു പേയാട് പറഞ്ഞു എന്നാണ് വാര്‍ത്ത വന്നത്. സത്യം അതല്ല. റോബിന്‍ രാവിലെ എഴുന്നേറ്റ ഉടനെ ദില്‍ഷയുടെ സ്റ്റോറി നോക്കും, ഫോട്ടോ നോക്കും. ഉടനെ പറയും അവളെ അറ്റാക്ക് ചെയ്യാന്‍.


ആ കൊച്ചിനെ സൈബര്‍ അറ്റാക്ക് ചെയ്യുന്നത് കണ്ട് മടുത്തിട്ടാണ് പറഞ്ഞതാണ് അവളെ അങ്ങ് അണ്‍ഫോളോ ചെയ്യൂ എന്ന് പറഞ്ഞത്. ഒരാളെ ഉപദ്രവിക്കുന്നതിന് ഒരു പരിധിയില്ലേ. ആ പരിധി വിട്ടു കഴിഞ്ഞു പോയത് കൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞതെന്ന് അഭിമുഖത്തില്‍ ശാലു പറയുന്നു.

ദില്‍ഷ റോബിനെ തേച്ചതാണോ അതോ റോബിന്‍ ദില്‍ഷയെ തേച്ചതാണോ എന്നും അഭിമുഖത്തില്‍ ശാലുവിനോട് അവതാരകന്‍ ചോദിക്കുന്നുണ്ട്. എന്‍റെ അനുഭവത്തില്‍ നിന്നും അത് മനസിലായില്ലേ എന്നാണ് ശാലു ഇതിന് മറുപടി നല്‍കുന്നത്. റോബിന്‍ തന്നെയാണ് ദില്‍ഷയെ തേച്ചത്. അവള്‍ക്ക് തേക്കേണ്ട കാര്യമില്ലല്ലോ. വെടക്കാക്കി തനിക്കാക്കുകയാണ് അവന്‍റെ ശീലമെന്നും ശാലു പറയുന്നു.

Robin ordered cyber attack against Dilsha- Disclosure

Next TV

Related Stories
അമ്മയിൽ നിന്നും അകറ്റി സുധിയെ രേണു മതം മാറ്റി?, സംസ്കാരം പള്ളിയിൽ നടത്തിയതിന് പിന്നിൽ?; രേണു സുധി പറയുന്നു!

May 11, 2025 11:15 AM

അമ്മയിൽ നിന്നും അകറ്റി സുധിയെ രേണു മതം മാറ്റി?, സംസ്കാരം പള്ളിയിൽ നടത്തിയതിന് പിന്നിൽ?; രേണു സുധി പറയുന്നു!

രണ്ടാം വിവാഹത്തിന് ശേഷം ക്രിസ്തുമതം സ്വീകരിച്ച കൊല്ലം സുധി, പള്ളിയിലെ ശവസംസ്കാരത്തിന് പിന്നിലെ...

Read More >>
Top Stories










News Roundup






GCC News