ഒടുവില്‍ അവര്‍ എന്നെ ജയിലിലടക്കാന്‍ പോലും ശ്രമിച്ചു; കടന്നു പോയ പ്രതിസന്ധികളെക്കുറിച്ച് നടി കങ്കണ

ഒടുവില്‍ അവര്‍ എന്നെ ജയിലിലടക്കാന്‍ പോലും ശ്രമിച്ചു; കടന്നു പോയ പ്രതിസന്ധികളെക്കുറിച്ച് നടി കങ്കണ
2023-02-27T21:11:00 | By Kavya N

തന്റെ കരിയറിന്റെ തുടക്കകാലത്ത് ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് നടി കങ്കണ റണാവത്ത്. സിനിമാ മേഖലയിലെ പലരും തന്നെ തഴയാന്‍ ശ്രമിച്ചു . അവരുടെ ആജ്ഞകള്‍ അനുസരിക്കാത്തതിനാല്‍ തനിക്ക് ഭ്രാന്താണെന്ന് പറഞ്ഞ് ജയിലില്‍ അടക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നാണ് കങ്കണ പറയുന്നത്.

”വിവാഹത്തിനു ഡാന്‍സ് ചെയ്യുവാനും ഐറ്റം നമ്പറുകളുടെ ഭാഗമാകാനും ഞാന്‍ വിസമ്മതിച്ചു. അതു പറയാന്‍ കാണിച്ച എന്റെ ആറ്റിറ്റ്യൂഡിനെ ദേഷ്യം എന്ന രീതിയിലാണ് അവര്‍ വ്യാഖ്യാനിച്ചത്. രാത്രി കാലങ്ങളില്‍ നായകന്മാരുടെ മുറിയില്‍ പോകാന്‍ ഞാന്‍ തയാറാകാതിരുന്നതും അതിലൊരു കാരണമായി മാറി.” ”ഒടുവില്‍ എനിക്കു ഭ്രാന്താണെന്നു പറഞ്ഞ് അവര്‍ എന്നെ ജയിലിലടക്കാന്‍ പോലും ശ്രമിച്ചു. ഇതിനെ ആറ്റിറ്റിയൂഡ് എന്നല്ല ആത്മാഭിമാനം എന്നാണ് പറയേണ്ടത്.

അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ഞാന്‍ വഴങ്ങുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാകണം. ഒരു ചിത്രത്തില്‍ മുഖം കാണിക്കാനായി ഒരുപാട് വെല്ലുവിളികളിലൂടെ ഞാന്‍ കടന്നു പോയിട്ടുണ്ട് ” എന്നാണ് കങ്കണ തന്റെ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.


കങ്കണയെ അനുകൂലിച്ചും ചോദ്യം ചെയ്തുമുള്ള കമന്റുകളാണ് ഇപ്പോള്‍ ട്വിറ്ററില്‍ നിറയുന്നത്.  ‘എമര്‍ജന്‍സി’ ആണ് കങ്കണയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്ന ചിത്രം. ഇന്ദിര ഗാന്ധിയായാണ് കങ്കണ ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തിന്റെ സംവിധാനവും നിര്‍മ്മാണവും കങ്കണ തന്നെയാണ്.

Content Highlight: Eventually they even tried to put me in jail; Actress Kangana on the crises she has gone through

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup