---
title: "1916 ല്‍ പോസ്റ്റ് ചെയ്ത എഴുത്ത് ലഭിച്ചത് നൂറ്റിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം; അത്ഭുതപ്പെട്ട് കത്തിന്റെ ഇപ്പോഴത്തെ ഉടമ"
english_title: "The text posted in 1916 was received one hundred and seven years later; The current owner of the letter was surprised"
publisher: "moviemax.in"
canonical_url: "https://moviemax.in/news/97788/the-text-posted-in-1916-was-received-one-hundred-and-seven-years-later-the-current-owner-of-the-letter-was-surprised"
published_at: "2023-02-17T19:54:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef8edea83c8_letter_pic.jpg"
keywords: []
---

# 1916 ല്‍ പോസ്റ്റ് ചെയ്ത എഴുത്ത് ലഭിച്ചത് നൂറ്റിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം; അത്ഭുതപ്പെട്ട് കത്തിന്റെ ഇപ്പോഴത്തെ ഉടമ

> **Lead Summary:** ഇംഗ്ലണ്ടിലെ ബാത്ത് സിറ്റിയില്‍ നിന്ന് 1916 ല്‍ അയച്ച എഴുത്ത് 107 വര്‍ഷങ്ങള്‍ക്ക് ശേഷം ലണ്ടനിലെ വിലാസത്തില്‍ ലഭിച്ചു. സൗത്ത് ലണ്ടനിലെ ഹാംലെറ്റ് റോഡിലെ പുതിയ അന്തേവാസിക്ക് കത്ത് ലഭിച്ചപ്പോള്‍ അയാള്‍ ശെരിക്കും അത്ഭുതപ്പെട്ടു. ജോർജ്ജ് അഞ്ചാമൻ രാജാവിന്‍റെ ചിത്രമുള്ള ഒരു പെന്നി വിലയുള്ള സ്റ്റാമ്പ് പതിച്ച കത്തില്‍ ബാത്ത്, സിഡന്‍ഹോം പോസ്റ്റോഫീസുകളുടെ സീലും ഉണ്ടായിരുന്നു.

## Article Content

ഇംഗ്ലണ്ടിലെ ബാത്ത് സിറ്റിയില്‍ നിന്ന് 1916 ല്‍ അയച്ച എഴുത്ത് 107 വര്‍ഷങ്ങള്‍ക്ക് ശേഷം ലണ്ടനിലെ വിലാസത്തില്‍ ലഭിച്ചു. സൗത്ത് ലണ്ടനിലെ ഹാംലെറ്റ് റോഡിലെ പുതിയ അന്തേവാസിക്ക് കത്ത് ലഭിച്ചപ്പോള്‍ അയാള്‍ ശെരിക്കും അത്ഭുതപ്പെട്ടു. ജോർജ്ജ് അഞ്ചാമൻ രാജാവിന്‍റെ ചിത്രമുള്ള ഒരു പെന്നി വിലയുള്ള സ്റ്റാമ്പ് പതിച്ച കത്തില്‍ ബാത്ത്, സിഡന്‍ഹോം പോസ്റ്റോഫീസുകളുടെ സീലും ഉണ്ടായിരുന്നു.

6 ഫെബ്രുവരി '16 - എന്നായിരുന്നു കത്തിന്‍റെ പുറത്ത് സീല് ചെയ്തിരുന്നത്. ഞങ്ങള്‍ കരുതി 2016 - ല്‍ ആണെന്ന്. പക്ഷേ, രാജ്ഞിയുടെ ചിത്രത്തിന് പകരം രാജാവിന്‍റെ ചിത്രം പതിച്ച സ്റ്റാമ്പ് കണ്ടപ്പോഴാണ് സംശയം ഇരട്ടിക്കുകയും രാജാവാണെങ്കില്‍ അതിലും പഴക്കമുണ്ടാകുമെന്ന് തോന്നിയെന്ന് അഡ്രസിന്‍റെ ഇപ്പോഴത്തെ ഉടമ പറയുന്നു. 2021 ൽ 27 കാരനായ ഗ്ലെൻസിന് ക്രിസ്റ്റൽ പാലസിന്‍റെ ഫ്ലാറ്റിൽ വച്ചാണ് കത്ത് ലഭിക്കുന്നത്.

കത്ത് ഏറെ പഴയതാണെന്നും അതിന് ചരിത്രപരമായ വിലയുണ്ടെന്നും ഗ്ലെന്‍സിന് തോന്നി. ഇതോടെ പ്രാദേശിക മാസികയ്ക്ക് സംഭവം സൂചിപ്പിച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി. ഹാംലെറ്റ് റോഡിലെ വസ്തുവില്‍ മുമ്പ് താമസിച്ചിരുന്ന സ്റ്റാമ്പ് ഡീലർ ഓസ്വാൾഡ് മാർഷിന്‍റെ ഭാര്യ കാറ്റി മാർഷിന്‍റെ വിലാസത്തിലാണ് കത്ത് വന്നതെന്ന് മാസികയുടെ എഡിറ്ററായ സ്റ്റീഫന്‍ ഓക്സ്ഫോര്‍ഡ് കണ്ടെത്തി.

> ചായ കടക്കാരനായ ഹെൻറി ടുക്ക് മെന്നലിന്‍റെ മകളും കാറ്റിയുടെ സുഹൃത്തുമായ ക്രിസ്റ്റബെൽ മെന്നലാണ് കത്ത് അയച്ചിരുന്നത്. കത്ത് എഴുതിയിരുന്ന 1916 ല്‍ ക്രിസ്റ്റബെല്‍ ബാത്ത് നഗരത്തില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു. “എന്‍റെ പ്രിയപ്പെട്ട കാറ്റി, നിങ്ങൾ എനിക്കൊരു സഹായം ചെയ്യുമോ? കൂട്ടായ്മയ്ക്കിടയില്‍ ഞാനത് പറഞ്ഞതിന് ശേഷം എനിക്ക് എന്നെക്കുറിച്ച് തന്നെ ലജ്ജ തോന്നുന്നു,” കത്തിന്‍റെ ആദ്യ വരികളില്‍ ക്രിസ്റ്റബെല്‍ എഴുതി.

' ഇവിടെ ശക്തമായ തണുപ്പാണെന്നും' കത്തില്‍ കുറിച്ചിരിക്കുന്നു. പക്ഷേ, യൂറോപ്പിൽ നടന്ന രണ്ട് ലോകമഹായുദ്ധങ്ങളെ അതിജീവിച്ച് ഈ കത്ത് ഏങ്ങനെയാണ് ഇപ്പോള്‍ ഉടമയെ അന്വേഷിച്ച് എങ്ങനെ എത്തിയതെന്ന കാര്യത്തില്‍ എല്ലാവരും അത്ഭുതപ്പെടുകയാണ് .

ഇതുപോലുള്ള സംഭവങ്ങള്‍ ഇടയ്ക്ക് സംഭവിക്കാറുണ്ടെന്ന് ബ്രിട്ടനിലെ റോയല്‍ മെയിലിന്‍റെ വക്താവ് പറഞ്ഞു. ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന കത്തുകള്‍ തരം തിരിക്കുന്ന സിഡെന്‍ഹാം സോര്‍ട്ടിങ്ങ് ഓഫീസില്‍ നിന്ന് കത്ത് നഷ്ടപ്പെട്ടിരിക്കാം. എന്നാല്‍ അത് ഇപ്പോള്‍ പുനഃക്രമീകരണം നടന്നു കൊണ്ടിരിക്കുകയാണ് അപ്പോൾ ഇതിനിടയില്‍ അവര്‍ക്ക് കത്ത് എവിടെ നിന്നെങ്കിലും ലഭിച്ചിരിക്കാം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/97788/the-text-posted-in-1916-was-received-one-hundred-and-seven-years-later-the-current-owner-of-the-letter-was-surprised)