മൃദുലയെ വീഴ്ത്തിയ ട്രിക്ക് ഇതാണ്'; അവതാരകയെ ഞെട്ടിച്ച് യുവ കൃഷ്ണ

മൃദുലയെ വീഴ്ത്തിയ ട്രിക്ക് ഇതാണ്'; അവതാരകയെ ഞെട്ടിച്ച് യുവ കൃഷ്ണ
Feb 8, 2023 08:02 AM | By Athira V

ലയാളം ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകൾ, മറ്റു പരിപാടികൾ എന്നിവയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ രണ്ട് താരങ്ങളാണ് അഭിനേതാക്കളായ മൃദുല വിജയ്‍യും യുവ കൃഷ്ണയും. വളരെ വർഷങ്ങളായി ഇരുവരും മലയാളം സീരിയൽ രംഗത്ത് സജീവമാണ്. ഇരുവരും പ്രേക്ഷകരിലേക്ക് കൂടുതൽ അടുത്തത് സ്റ്റാർ മാജിക്ക് പരിപാടിയില്‍ പങ്കെടുത്തതിന് ശേഷമാണ്. പിന്നീടിങ്ങോട്ട് മൃദുലയും യുവയും ഒന്നിക്കുന്നുവെന്ന വാർത്തകൾ ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

Advertisement

2021 ജൂലൈയിലാണ് ഇവർ വിവാഹിതരായത്. വിവാഹ ശേഷവും അഭിനയത്തിൽ തുടർന്നിരുന്ന മൃദുല ഗർഭിണിയായതോടെയാണ് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്. മകൾ ധ്വനിയുടെ ജനന ശേഷം അധികം വൈകാതെ തന്നെ മിനിസ്‌ക്രീനിലേക്ക് നായികാ വേഷത്തിൽ തന്നെ താരം തിരിച്ചെത്തുകയും ചെയ്തു. അഭിനയത്തിന് പുറമെ മെന്റലിസ്റ്റ് കൂടിയാണ് യുവ കൃഷ്ണ. സ്റ്റാർ മാജിക് ഷോയിലും തന്റെ കഴിവ് കാണിച്ച് നടൻ മലയാളികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴിതാ മൃദുലയെ വീഴ്ത്തിയ ട്രിക്കുമായി എത്തുകയാണ് യുവ. ബിഹൈൻഡ് വുഡ്‌സ് ഐസിലെ അഭിമുഖത്തിലാണ് യുവ ഈ ട്രിക് വീണ്ടും പരീക്ഷിക്കുന്നത്. ഇരുവരും പങ്കെടുത്ത ആഭിമുഖത്തില്‍ കാർഡ് വച്ചുള്ള നമ്പർ വിജയിച്ച ശേഷം മറ്റെന്തെല്ലാമുണ്ടെന്ന അവതാരകയുടെ ചോദ്യത്തോടെയാണ് യുവ അതേ നമ്പർ വീണ്ടും പരീക്ഷിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ നിന്ന് അവതാരക കണ്ടുവെച്ച ഒരു ചിത്രം ഫോൺ മുഴുവൻ റിഫ്രഷ് ചെയ്ത ശേഷവും യുവ കണ്ടെത്തുകയായിരുന്നു.

വളരെ അമ്പരപ്പോടെ കണ്ടിരുന്ന അവതാരകയോട് ഇതിന്റെ ട്രിക് പിന്നീട് പറഞ്ഞു തരാമെന്നും എന്റെ ശിഷ്യ ഉടനെ ഇതെല്ലാമായി വരുമെന്നും നടൻ പറയുന്നുണ്ട്. മൃദുല അധികം വൈകാതെ തന്നെ മെന്റലിസം പഠിച്ചു തുടങ്ങുമെന്ന് താരം തന്നെ പറയുന്നുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂവ്, സുന്ദരി എന്നി സീരിയലുകളിലാണ് യുവ ഇപ്പോൾ അഭിനയിക്കുന്നത്. റാണി രാജ യാണ് മൃദുലയുടെ തിരിച്ചുവരവിന് അവസരമൊരുക്കിയ സീരിയൽ.

This is the trick that brought down Mridula'; Yuva Krishna shocked the presenter

Next TV

Related Stories
ഇന്നസെന്റിന്റെ ആരോഗ്യനില; വ്യാജ വാർത്തകളിൽ പ്രതികരണവുമായി ഇടവേള ബാബു

Mar 25, 2023 08:32 PM

ഇന്നസെന്റിന്റെ ആരോഗ്യനില; വ്യാജ വാർത്തകളിൽ പ്രതികരണവുമായി ഇടവേള ബാബു

വ്യാജവാർത്തകളിൽ പ്രതികരണവുമായി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന നടൻ ഇന്നസെന്റ് മരണപ്പെട്ടെന്ന തരത്തിലുള്ള...

Read More >>
'വിജയ് എന്റെ ആരാധകൻ' വാക്കുകൾ ഞെട്ടിച്ചെന്ന് മലയാളത്തിലെ സൂപ്പർതാരം

Mar 25, 2023 08:19 PM

'വിജയ് എന്റെ ആരാധകൻ' വാക്കുകൾ ഞെട്ടിച്ചെന്ന് മലയാളത്തിലെ സൂപ്പർതാരം

മാസ്റ്ററിന് ശേഷം വിജയിയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. നടൻ ബാബു ആന്റണിയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ...

Read More >>
ഇന്നസെന്റിന്റെ ആരോഗ്യ നില ഗുരുതരം, മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതം: ലേക് ഷോര്‍ ആശുപത്രി

Mar 25, 2023 07:08 PM

ഇന്നസെന്റിന്റെ ആരോഗ്യ നില ഗുരുതരം, മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതം: ലേക് ഷോര്‍ ആശുപത്രി

നടനും മുന്‍ എം പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്നും മറ്റിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ലേക് ഷോര്‍...

Read More >>
നടൻ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Mar 25, 2023 06:28 PM

നടൻ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

നടൻ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി...

Read More >>
 തലയിൽ തോര്‍ത്തും കെട്ടി, തനി കൃഷിക്കാരനായി ജയറാം; പച്ചക്കറി തോട്ടത്തിൽ വിളവെടുപ്പ്, വീഡിയോ

Mar 25, 2023 03:52 PM

തലയിൽ തോര്‍ത്തും കെട്ടി, തനി കൃഷിക്കാരനായി ജയറാം; പച്ചക്കറി തോട്ടത്തിൽ വിളവെടുപ്പ്, വീഡിയോ

തന്റെ വീട്ടുവളപ്പിലെ പച്ചക്കറി തോട്ടത്തിൽ നിന്നും വിളവെടുക്കുന്ന ജയറാമിനെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുക....

Read More >>
അവര്‍ക്ക് പണം മതി ഷക്കീലയെ വേണ്ട, ഡാഡിയ്ക്ക് മനസാക്ഷിയില്ല; ഷക്കീല പറയുന്നു

Mar 25, 2023 02:17 PM

അവര്‍ക്ക് പണം മതി ഷക്കീലയെ വേണ്ട, ഡാഡിയ്ക്ക് മനസാക്ഷിയില്ല; ഷക്കീല പറയുന്നു

അവര്‍ക്ക് പണം മതി ഷക്കീലയെ വേണ്ട. ഡാഡിയ്ക്ക് മനസാക്ഷിയില്ല. ചെരുപ്പു കൊണ്ട് അടിക്കും വരരുതെന്ന് പറഞ്ഞു. അതേക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചാല്‍ പോലും...

Read More >>
Top Stories