ഒരു കാസനോവ തന്റെ പിന്നാലെയുണ്ട്, ഇതിന് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നത് നടിയായ ഭാര്യ; കങ്കണ

ഒരു കാസനോവ തന്റെ പിന്നാലെയുണ്ട്, ഇതിന് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നത് നടിയായ ഭാര്യ; കങ്കണ
Feb 6, 2023 11:05 PM | By Kavya N

ബോളിവുഡിലെ വിവാദ താരമാണ് കങ്കണ റണാവത്. തന്റെ ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളിലൂടെ കയ്യടി നേടിയിട്ടുള്ള കങ്കണ ഓഫ് സ്‌ക്രീനിലെ പ്രകടനങ്ങളിലൂടെ സ്ഥിരം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. കഴിഞ്ഞ ദിവസം ബോളിവുഡിലെ ഒരു താരവും താരത്തിന്റെ ഭാര്യയായ നടിയും ചേര്‍ന്ന് തന്നെ പിന്തുടരുന്നതായി കങ്കണ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഈ സംഭവുമായി ബന്ധപ്പെട്ട് പുതിയൊരു പ്രതികരണവുമായി എത്തിയിരിക്കുകയാണ് കങ്കണ.

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. ''എന്നെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ അറിയുവാന്‍ വേണ്ടി പറയുകയാണ്, ഇന്നലെ മുതല്‍ സംശയാസ്പദമായതൊന്നും കാണുന്നില്ല. ക്യാമറയോ ക്യാമറയില്ലാതയോ ആരും എന്നെ പിന്തുടരുന്നില്ല. ചിലര്‍ക്ക് അടി കിട്ടിയാലേ പഠിക്കുകയുള്ളൂ. ഇതിനൊക്കെ പിന്നിലുള്ളവര്‍ക്കും എനിക്ക് ഭ്രാന്താണെന്ന് കരുതുന്നവര്‍ക്കും എനിക്കൊരു സന്ദേശം നല്‍കാനുണ്ട്. നന്നായിക്കോളൂ, ഇല്ലെങ്കില്‍ വീട്ടില്‍ കയറി അടിക്കും.

നിങ്ങള്‍ എനിക്ക് ഭ്രാന്താണെന്നല്ലേ പറയുന്നത്, പക്ഷെ എനിക്ക് എത്രത്തോളം ഭ്രാന്തിയാകാന്‍ ആകുമെന്ന് അറിയില്ല'' എന്നാണ് കങ്കണയുടെ പ്രതികരണം. ബോളിവുഡിലെ ഒരു കാസനോവ തന്റെ പിന്നാലെയുണ്ടെന്നാണ് കങ്കണ പറഞ്ഞത് . ഇതിന് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നത് നടിയായ ഭാര്യയാണന്നും കങ്കണ പറഞ്ഞിരുന്നു. ആരുടേയും പേരെടുത്ത് പറയാതെയായിരുന്നു കങ്കണയുടെ ആരോപണം. താന്‍ എവിടെ പോയാലും തന്നെ ഒരാള്‍ പിന്തുടരുകയും ചാരപ്രവൃത്തി നടത്തുകയും ചെയ്യുന്നുവെന്നാണ് കങ്കണ ആരോപിച്ചത്.

റോഡില്‍ മാത്രമല്ല, താമസിക്കുന്ന സ്ഥലത്തിന്റെ പാര്‍ക്കിങ് ഏരിയയിലും വീടിന്റെ ടെറസിലും വരെ ക്യാമറ പിടിപ്പിച്ച് തന്റെ നീക്കങ്ങള്‍ പകര്‍ത്തുകയാണെന്നും കങ്കണ ആരോപിച്ചു. നിര്‍മ്മാതാവാകാനും കൂടുതല്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ചെയ്യാനും എന്നെ പോലെ വസ്ത്രം ധരിക്കാനും എന്റെ വീടിന്റെ ഇന്റീരിയര്‍ ചെയ്യാന്‍ വരെ അയാളിപ്പോള്‍ ഭാര്യയെ നിര്‍ബന്ധിക്കുകയാണ് എന്നും കങ്കണ പറഞ്ഞിരുന്നു. എന്റെ സഹോദരന്റെ വിവാഹസത്ക്കാരത്തിന് ഞാന്‍ ഉടുത്തിരുന്ന അതേ സാരിയാണ് അവള്‍ സ്വന്തം വിവാഹത്തിന് പോലും ധരിച്ചിരുന്നത്.

ഈയ്യടുത്ത് അമ്മയായ നടിയാണെന്നും താരം പറയുന്നുണ്ട്. ഇതോടെ കങ്കണ ഉദ്ദേശിച്ചത് രണ്‍ബീര്‍ കപൂറിനേയും ആലിയ ഭട്ടിനേയും ആണോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്.സഹോദരന്റെ വിവാഹസത്കാരത്തിന് കങ്കണ ധരിച്ചത് പോലെ വെള്ളയും ഗോള്‍ഡന്‍ നിറത്തിലുള്ള സബ്യസാചി സാരിയാണ് ആലിയ വിവാഹത്തിന് ധരിച്ചിരുന്നതെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തിയിട്ടുണ്ട്. ഈയ്യടുത്തായിരുന്നു ആലിയ അമ്മയായതും. ഇതെല്ലാം കണക്ട് ചെയ്ത് കങ്കണ ആരോപണം ഉന്നയിച്ചത് രണ്‍ബീറിനും ആലിയയ്ക്കുമെതിരെയാണെന്നാണ് ചിലരുടെ നിഗമനം.

A casanova is after him, encouraged by his actress wife; Kangana

Next TV

Related Stories
നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു

Oct 10, 2025 07:42 AM

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ...

Read More >>
കാജോളിനെ കൈകൊണ്ട് തടഞ്ഞ് കടന്നുപിടിച്ചു ? പിന്നാലെ മുകളിലേക്ക് കയറി നടി ചെയ്തത്! അയാളുടെ ആഗ്രഹം അതായിരുന്നു; വൈറലായി വീഡിയോ

Oct 3, 2025 01:52 PM

കാജോളിനെ കൈകൊണ്ട് തടഞ്ഞ് കടന്നുപിടിച്ചു ? പിന്നാലെ മുകളിലേക്ക് കയറി നടി ചെയ്തത്! അയാളുടെ ആഗ്രഹം അതായിരുന്നു; വൈറലായി വീഡിയോ

കാജോളിനെ കൈകൊണ്ട് തടഞ്ഞ് കടന്നുപിടിച്ചു ? പിന്നാലെ മുകളിലേക്ക് കയറി നടി ചെയ്തത്! അയാളുടെ ആഗ്രഹം അതായിരുന്നു; വൈറലായി വീഡിയോ...

Read More >>
'ലഗ്ഗേജിന്റെ അടിയില്‍ ഒളിപ്പിച്ചു കടത്തി';  35 കോടിയുടെ കൊക്കെയ്‌നുമായി നടന്‍ അറസ്റ്റില്‍

Oct 1, 2025 12:46 PM

'ലഗ്ഗേജിന്റെ അടിയില്‍ ഒളിപ്പിച്ചു കടത്തി'; 35 കോടിയുടെ കൊക്കെയ്‌നുമായി നടന്‍ അറസ്റ്റില്‍

35 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി പ്രമുഖ ബോളിവുഡ് നടന്‍...

Read More >>
നെറ്റ്ഫ്ലിക്സ് സീരീസിലൂടെ അപമാനിക്കുന്നു; ഷാരൂഖിനും ആര്യൻ ഖാനുമെതിരെ കേസുമായി സമീർ വാങ്കഡെ

Sep 26, 2025 08:33 AM

നെറ്റ്ഫ്ലിക്സ് സീരീസിലൂടെ അപമാനിക്കുന്നു; ഷാരൂഖിനും ആര്യൻ ഖാനുമെതിരെ കേസുമായി സമീർ വാങ്കഡെ

നെറ്റ്ഫ്ലിക്സ് സീരീസിലൂടെ അപമാനിക്കുന്നു; ഷാരൂഖിനും ആര്യൻ ഖാനുമെതിരെ കേസുമായി സമീർ...

Read More >>
മാതാപിതാക്കളാകാൻ ഒരുങ്ങി വിക്കിയും കത്രീനയും: നിറവയറോടെ നടി; സസ്പെൻസിനൊടുവിൽ ചിത്രം പുറത്ത്

Sep 23, 2025 03:38 PM

മാതാപിതാക്കളാകാൻ ഒരുങ്ങി വിക്കിയും കത്രീനയും: നിറവയറോടെ നടി; സസ്പെൻസിനൊടുവിൽ ചിത്രം പുറത്ത്

മാതാപിതാക്കളാകാൻ ഒരുങ്ങി വിക്കിയും കത്രീനയും: നിറവയറോടെ നടി; സസ്പെൻസിനൊടുവിൽ ചിത്രം...

Read More >>
ഗർഭിണിയായിരുന്നപ്പോൾ ആഹാരം തന്നില്ല, അടുക്കള പൂട്ടി, കുട്ടികൾക്ക് പാല് പോലുമില്ല ; കുമാർസാനുവിനും കുടുംബത്തിനുമെതിരെ മുൻഭാര്യ

Sep 23, 2025 03:22 PM

ഗർഭിണിയായിരുന്നപ്പോൾ ആഹാരം തന്നില്ല, അടുക്കള പൂട്ടി, കുട്ടികൾക്ക് പാല് പോലുമില്ല ; കുമാർസാനുവിനും കുടുംബത്തിനുമെതിരെ മുൻഭാര്യ

ഗർഭിണിയായിരുന്നപ്പോൾ ആഹാരം തന്നില്ല, അടുക്കള പൂട്ടി, കുട്ടികൾക്ക് പാല് പോലുമില്ല ; കുമാർസാനുവിനും കുടുംബത്തിനുമെതിരെ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall