---
title: "അയര്‍ലെന്‍റില്‍ നിന്ന് ബിസി 3800 കാലത്തെ വീട് കണ്ടെത്തി; തെളിവായി മേശയുടെയും ബഞ്ചുകളുകളുടെയും അവശിഷ്ടങ്ങളും "
english_title: "3800 BC house found in Ireland; and the remains of the table and benches as evidence"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95016/3800-bc-house-found-in-ireland-and-the-remains-of-the-table-and-benches-as-evidence"
published_at: "2023-02-06T11:41:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e09bedc84e9_iraq.jpg"
keywords: []
---

# അയര്‍ലെന്‍റില്‍ നിന്ന് ബിസി 3800 കാലത്തെ വീട് കണ്ടെത്തി; തെളിവായി മേശയുടെയും ബഞ്ചുകളുകളുടെയും അവശിഷ്ടങ്ങളും 

> **Lead Summary:** **ഇ**റാഖില്‍ ബിസി 2700 ലെ ഒരു പുരാതന ഭക്ഷണശാലയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ വാര്‍ത്ത കഴിഞ്ഞ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളുടെ സംഗമസ്ഥാനത്തിന് വടക്ക് പടിഞ്ഞാറുള്ള ഉറുക്ക് നഗരത്തിന് കിഴക്ക് ഇറാഖിലെ പുരാതന നഗരമായ ലഗാഷില്‍ നിന്നായിരുന്നു ആ കണ്ടെത്തല്‍.

## Article Content

**ഇ**റാഖില്‍ ബിസി 2700 ലെ ഒരു പുരാതന ഭക്ഷണശാലയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ വാര്‍ത്ത കഴിഞ്ഞ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളുടെ സംഗമസ്ഥാനത്തിന് വടക്ക് പടിഞ്ഞാറുള്ള ഉറുക്ക് നഗരത്തിന് കിഴക്ക് ഇറാഖിലെ പുരാതന നഗരമായ ലഗാഷില്‍ നിന്നായിരുന്നു ആ കണ്ടെത്തല്‍.

പുരാവസ്തു ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ഭക്ഷണ ശാലയ്ക്ക് സമീപത്ത് നിന്ന് ഭക്ഷണം ശീതീകരിക്കാന്‍ ഉപയോഗിച്ചിരുന്ന പുരാതന ഫ്രിഡ്ജും ഭക്ഷണം ചൂടാകാന്‍ ഉപയോഗിച്ചിരുന്ന പുരാതന ഓവനും കണ്ടെത്തി.

അതോടൊപ്പം അക്കാലം മുതലെ മനുഷ്യന്‍ ഇരുന്ന് ഭക്ഷണം കഴിച്ചിരുന്നെന്നതിന് തെളിവായി മേശയുടെയും ബഞ്ചുകളുകളുടെയും അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബ്രിട്ടനില്‍ നിന്നുള്ള ഒരു പുരാതന കണ്ടെത്തല്‍ വാര്‍ത്തകളില്‍ ഇടം തേടുന്നത്. വേട്ടയാടി ജീവിച്ചിരുന്ന മനുഷ്യന്‍ കൃഷി പരിശീലിക്കാന്‍ തുടങ്ങിയ കാലത്തെ നിര്‍മ്മിതികളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 

അതായത് ഏതാണ്ട് 5000 വര്‍ഷങ്ങള്‍ക്കും മുമ്പ് മനുഷ്യന്‍ ഏങ്ങനെ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതിന്‍റെ അവശേഷിക്കുന്ന തെളിവുകളിലൊന്ന്. നോര്‍ത്തേണ്‍ അയര്‍ലെന്‍റിന്‍റെ ഏറ്റവും വടക്ക് ഭാഗത്തുള്ള ലോഫ് ഫോയിലിന്‍റെ തീരത്ത് പുരാതന മനുഷ്യന്‍ ജീവിച്ചിരുന്നതിന്‍റെ തെളിവുകളാണ് ലഭിച്ചിരിക്കുന്നത്.

പുരാതന കാലത്തെ രണ്ട് വീടുകളാണ് പ്രധാനമായും ഇവിടെ നിന്നും കണ്ടെത്തിയത്. ലഭിച്ച വസ്തുക്കളില്‍ നടത്തിയ പരിശോധനകളില്‍ ഈ വീടികള്‍ ബിസി 3800 ലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പുരാവസ്തു ശാസ്ത്രജ്ഞര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/95016/3800-bc-house-found-in-ireland-and-the-remains-of-the-table-and-benches-as-evidence)