കാമുകനും കാമുകിയുമായി ഒരുമിച്ചെത്തി സിദ്ധാര്‍ഥും നടി അദിതിയും; അടുത്തത് നിങ്ങളെന്ന് പ്രേക്ഷകർ

കാമുകനും കാമുകിയുമായി ഒരുമിച്ചെത്തി സിദ്ധാര്‍ഥും നടി അദിതിയും; അടുത്തത് നിങ്ങളെന്ന് പ്രേക്ഷകർ
Feb 4, 2023 12:15 AM | By Kavya N

തെന്നിന്ത്യന്‍ താരങ്ങളായ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദാരിയും പ്രണയത്തിലാണെന്ന് ഇരുവരും ഒരുമിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതിന് പിന്നാലെ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു .കൂടാതെ ഇടയ്ക്ക് മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് സിദ്ധാര്‍ഥ് തന്റെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ഇരുവരും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണോ എന്ന ചോദ്യം ഉയര്‍ന്ന് വരികയാണ്. താരങ്ങളുടെ വിവാഹനിശ്ചയം സംബന്ധിച്ചും കല്യാണത്തിനെ പറ്റിയുമൊക്കെ വിവരങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

ഇതിനിടയിലാണ് ഇരുവരും ഒരുമിച്ചുള്ള ഏറ്റവും പുതിയൊരു ഫോട്ടോ കൂടി പുറത്ത് വന്നിരിക്കുന്നത് . ഇരുവരും ഉടനെ വിവാഹം കഴിച്ച് ഒരുമിക്കാന്‍ പോവുകയാണെന്നാണ് പുതിയ വിവരം. കല്യാണ തീയ്യതി എന്നാണെന്ന് പ്രഖ്യാപിക്കുന്നതിന് വേണ്ടിയാണ് ആരാധകരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഇതിനിടയിലാണ് താരങ്ങളുടെ പുതിയൊരു ഫോട്ടോ വൈറലായത്.

കഴിഞ്ഞ ദിവസം തെലുങ്ക് നടന്‍ ശര്‍വാനന്ദിന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ അദിതിയും സിദ്ധാര്‍ഥും ഒരുമിച്ച് എത്തിയിരുന്നു. മഞ്ഞ നിറമുള്ള സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് അദിതി എത്തിയത്. മുണ്ടും ഷര്‍ട്ടും അതിന് മുകളില്‍ ഓവര്‍കോട്ടും അടങ്ങിയ പരമ്പരാഗതമായ വേഷത്തിലാണ് സിദ്ധാര്‍ഥും എത്തിയത്.

സുജാതയും എന്ന ചിത്രത്തിലൂടെ അദിതി മലയാള സിനിമാപ്രേമികളുടെ മനം കവര്‍ന്നിരുന്നു. ഇതിന് ശേഷമാണ് സിദ്ധാര്‍ഥും അദിതിയും തമ്മിലുള്ള പ്രണയകഥ പ്രചരിച്ച് തുടങ്ങിയത്. മുംബൈയില്‍ നിന്നും താരങ്ങളെ ഒരുമിച്ച് കണ്ടതോടെ ഗോസിപ്പുകളുടെ ആക്കം വര്‍ധിച്ചു.

Siddharth and actress Aditi come together as boyfriend and girlfriend; Next is you, the audience

Next TV

Related Stories
ഭർത്താവിന്റെ  'ക്രൂരമായ' തമാശയിൽ മനംനൊന്ത് മോഡൽ ആത്മഹത്യ ചെയ്തു

Jan 30, 2026 08:09 PM

ഭർത്താവിന്റെ 'ക്രൂരമായ' തമാശയിൽ മനംനൊന്ത് മോഡൽ ആത്മഹത്യ ചെയ്തു

ഭർത്താവിന്റെ 'ക്രൂരമായ' തമാശയിൽ മനംനൊന്ത് മോഡൽ ആത്മഹത്യ...

Read More >>
'എനിക്ക് സംഗീതം അറിയില്ല, അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ജോലി ചെയ്യുന്നത്' - ഇളയരാജ

Jan 30, 2026 01:10 PM

'എനിക്ക് സംഗീതം അറിയില്ല, അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ജോലി ചെയ്യുന്നത്' - ഇളയരാജ

'എനിക്ക് സംഗീതം അറിയില്ല, ഇളയരാജ പറഞ്ഞ കാര്യം ഇപ്പോൾ...

Read More >>
Top Stories










News Roundup