താരസുന്ദരിമാരുടെ ഇടയില്‍ നിന്ന് എത്തി നോക്കുന്നതാരാണെന്ന് മനസിലായോ...?; വൈറൽ ചിത്രം കാണാം

താരസുന്ദരിമാരുടെ ഇടയില്‍ നിന്ന് എത്തി നോക്കുന്നതാരാണെന്ന് മനസിലായോ...?; വൈറൽ ചിത്രം കാണാം
Feb 3, 2023 05:20 PM | By Vyshnavy Rajan

ബി ഉണ്ണികൃഷ്‌ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ക്രിസ്റ്റഫര്‍'. ഫെബ്രുവരി 7നാണ് ചിത്രം റിലീസിനെത്തുകയാണ് .ചിത്രത്തിലെ താരങ്ങളെല്ലാം പ്രമോഷന്‍ തിരക്കിലാണ്. ദുബായ് അറേബ്യന്‍ സെന്ററില്‍ ഇന്നലെ താരങ്ങള്‍ മാധ്യമങ്ങളെ കാണാനെത്തി.

മാധ്യമ സമ്മേളനത്തിനെത്തിയ താരങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. താരങ്ങള്‍ ദുബായില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

നടിമാരായ ഐശ്വര്യ ലക്ഷ്മി, സ്നേഹ, മീര എന്നിവരാണ് ചിത്രം ഷെയര്‍ ചെയ്‌തത്. “ഞാനും മമ്മൂക്കയും മണലാരണ്യവും” എന്ന അടികുറിപ്പോടെയാണ് ഐശ്വര്യ ചിത്രം പങ്കുവച്ചത്. ഐഷൂനൊപ്പമുള്ള ചുള്ളനെതാണെന്നാണ് ആരാധകരുടെ ചോദ്യം.

മീര നന്ദന്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഐശ്വര്യ ലക്ഷ്‌മി, മീര, സ്നേഹ എന്നിവര്‍ സെല്‍ഫി എടുക്കുമ്ബോള്‍ പുറകില്‍ നിന്ന് എത്തി നോക്കുകയാണ് മമ്മൂട്ടി. നിങ്ങളുടെ പുറകില്‍ നില്‍ക്കുന്ന ആ യുവാവ് ആരാണെന്നാണ് കമന്റ് ബോക്‌സില്‍ നിറയുന്നത്.

മമ്മൂട്ടി, സ്നേഹ, ഐശ്വര്യ ലക്ഷ്‌മി, ഷൈന്‍ ടോ ചാക്കോ, ശരത് കുമാര്‍, സിദ്ദിഖ്, അമല പോള്‍ തുടങ്ങിയ വലിയ താരനിര തന്നെ ക്രിസ്റ്റഫറിലുണ്ട്. ഉദയകൃഷ്‌ണയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

Do you understand who is looking from among the star beauties...?; See the viral image

Next TV

Related Stories
#feuok | പുതിയ സിനിമകൾ പ്രദർശിപ്പിക്കില്ല; സമരം ആരംഭിച്ച് ഫിയോക്ക്

Feb 23, 2024 05:19 PM

#feuok | പുതിയ സിനിമകൾ പ്രദർശിപ്പിക്കില്ല; സമരം ആരംഭിച്ച് ഫിയോക്ക്

സിനിമകളുടെ ഒടിടി റിലീസിംഗ്, കണ്ടന്റ് മാസ്റ്ററിങ് തുടങ്ങിയ വിഷയങ്ങളിൽ നിർമാതാക്കളുമായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകൾക്ക് പരിഹാരം...

Read More >>
#TOVINOTHOMAS |  ടൊവിനോ കമന്റിട്ടാല്‍ പഠിക്കാമെന്ന് കൗമാരക്കാരൻ, പിന്നാലെ താരത്തിന്റെ മറുപടി

Feb 23, 2024 03:58 PM

#TOVINOTHOMAS | ടൊവിനോ കമന്റിട്ടാല്‍ പഠിക്കാമെന്ന് കൗമാരക്കാരൻ, പിന്നാലെ താരത്തിന്റെ മറുപടി

താഹ ഹസൂനെന്ന ഇൻസ്‍റ്റാഗ്രാം പേജില്‍ വീഡിയോ പങ്കുവയ്‍ക്കുകയായിരുന്നു...

Read More >>
Top Stories