---
title: "കുഞ്ഞതിഥിയ്ക്കായി ലഭിച്ച ആദ്യ സമ്മാനം പ്രേക്ഷകരുമായി പങ്കുവച്ച് താര ദമ്പതികൾ "
english_title: "The star couple shared the first gift they received for Kunjathithi with the audience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93302/the-star-couple-shared-the-first-gift-they-received-for-kunjathithi-with-the-audience"
published_at: "2023-01-30T08:44:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7368702d3f_Untitled-1.jpg"
keywords: []
---

# കുഞ്ഞതിഥിയ്ക്കായി ലഭിച്ച ആദ്യ സമ്മാനം പ്രേക്ഷകരുമായി പങ്കുവച്ച് താര ദമ്പതികൾ 

> **Lead Summary:** **യൂ**ട്യൂബ് ചാനലിലൂടെ തങ്ങളുടെ വ്യക്തിപരമായി വിശേഷങ്ങള്‍ പങ്കിടുന്നവരാണ് വിജയ് മാധവും ദേവിക നമ്പ്യാരും. കുഞ്ഞതിഥിയുടെ വരവ് കാത്തിരിക്കുന്നതിനിടയിലെ തങ്ങളുടെ സന്തോഷ നിമിഷങ്ങളെല്ലാം ഇവര്‍ അതിലൂടെ പങ്കുവെക്കുന്നുണ്ട്.

## Article Content

**യൂ**ട്യൂബ് ചാനലിലൂടെ തങ്ങളുടെ വ്യക്തിപരമായി വിശേഷങ്ങള്‍ പങ്കിടുന്നവരാണ് വിജയ് മാധവും ദേവിക നമ്പ്യാരും. കുഞ്ഞതിഥിയുടെ വരവ് കാത്തിരിക്കുന്നതിനിടയിലെ തങ്ങളുടെ സന്തോഷ നിമിഷങ്ങളെല്ലാം ഇവര്‍ അതിലൂടെ പങ്കുവെക്കുന്നുണ്ട്.

പാട്ടും പാചകവുമൊക്കെയായി സജീവമാണ് ദേവിക. ഇപ്പോഴിതാ കുഞ്ഞതിഥിയുടെ വരവ് അടുത്തതോടെ ലഭിച്ച സമ്മാനം പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് വിജയ്‍യും ദേവികയും. ജനിച്ച ഉടൻ കുഞ്ഞിന് ഉപയോഗിക്കാൻ കഴിയുന്ന വെള്ള നിറത്തിലുള്ള കുഞ്ഞുടുപ്പുകളാണ് സമ്മാനപൊതിയിൽ ഉള്ളത്.

ഇരുവരുടെയും അടുത്ത സുഹൃത്ത് തന്നെയാണ് ഉടുപ്പുകൾ സമ്മാനിച്ചിട്ടുള്ളത്. ഇത്തരം ഉടുപ്പുകൾ വാങ്ങാൻ ആലോചിച്ചിരുന്നതാണെന്നും എന്നാൽ നേരത്തെ കിട്ടിയെന്നും രണ്ടാളും വീഡിയോയില്‍ പറയുന്നുണ്ട്. ദേവിക നിറഞ്ഞ സന്തോഷത്തോടെയാണ് ഓരോ ഉടുപ്പും എടുത്ത് നോക്കുന്നത്.

ആൺകുട്ടിക്കും പെൺകുട്ടിക്കും ഇണങ്ങുന്ന ഉടുപ്പുകൾ കൂട്ടത്തിലുണ്ട്. കെട്ടുടുപ്പ് എടുത്ത് നോക്കുമ്പോൾ പെൺകുട്ടി ആയിരുന്നെങ്കിൽ എന്നും ദേവിക പറയുന്നുണ്ട്. കുഞ്ഞ് ആണ് ആണെങ്കിലും പെണ്ണ് ആണെങ്കിലും ആരോഗ്യമുള്ള വാവ ആകട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്.

കുട്ടിയെ പാട്ട് കേള്‍പ്പിക്കാന്‍ കഷ്ടപ്പെട്ട് പാട്ട് പഠിക്കുന്ന ഒരു പാവം ഗര്‍ഭിണിയെന്ന് പറഞ്ഞ് വിജയ് നേരത്തെ പങ്കുവെച്ച വീഡിയോ വൈറല്‍ ആയിരുന്നു. മുമ്പും ദേവികയുടെ പാട്ട് പാടുന്ന വീഡിയോ വിജയ് പങ്കുവച്ചിട്ടുണ്ട്. പാട്ടിലൂടെയാണ് ഇരുവരും ഒരുമിക്കുന്നതും.

അഭിനയത്തിനൊപ്പം പാട്ടുമുണ്ട് ദേവികയുടെ കയ്യില്‍ എന്ന് തെളിയിക്കുന്നതായിരുന്നു വീഡിയോ. 2022 ജനുവരി 22ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. സീരിയലിലൂടെയാണ് ദേവിക മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായത്.

സംഗീത റിയാലിറ്റി ഷോയിലെ മത്സരാർഥിയായി എത്തിയാണ് വിജയ് മാധവ് പ്രശസ്തനാകുന്നത്. പിന്നീട് സംഗീത സംവിധാന രംഗത്തേക്കും ഇദ്ദേഹം കടന്നുവരികയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/93302/the-star-couple-shared-the-first-gift-they-received-for-kunjathithi-with-the-audience)