---
title: "17,524 വജ്രങ്ങളുള്ള വാച്ച്! ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി ഇന്ത്യക്കാരന്‍; വീഡിയോ"
english_title: "A watch with 17,524 diamonds! Indian man gets a place in the Guinness record; Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93045/a-watch-with-17524-diamonds-indian-man-gets-a-place-in-the-guinness-record-video"
published_at: "2023-01-28T19:35:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d52bc5db6ef_viral.jpg"
keywords: []
---

# 17,524 വജ്രങ്ങളുള്ള വാച്ച്! ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി ഇന്ത്യക്കാരന്‍; വീഡിയോ

> **Lead Summary:** വാച്ചില്‍ ഏറ്റവും കൂടുതല്‍ വജ്രങ്ങള്‍ പതിപ്പിച്ചതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി മീററ്റിലുള്ള ആഭരണ നിര്‍മാതാവ്. 17,524 വജ്രങ്ങളാണ് ഈ വാച്ചില്‍ പതിപ്പിച്ചിരിക്കുന്നത്.

## Article Content

വാച്ചില്‍ ഏറ്റവും കൂടുതല്‍ വജ്രങ്ങള്‍ പതിപ്പിച്ചതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി മീററ്റിലുള്ള ആഭരണ നിര്‍മാതാവ്. 17,524 വജ്രങ്ങളാണ് ഈ വാച്ചില്‍ പതിപ്പിച്ചിരിക്കുന്നത്.

റെനാനി ജുവല്‍സിന്‍റെ സിഇഒയും സ്ഥാപകനുമായ ഹര്‍ഷിത് ബന്‍സാലാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. വാച്ചിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ആണ് പ്രചരിക്കുന്നത്.

'ശ്രിനിക- ഭാഗ്യത്തിന്‍റെ കാവല്‍' എന്നാണ് വാച്ചിന് പേരിട്ടിരിക്കുന്നത്. ശ്രിനിക എന്നാല്‍ പൂവ് എന്നാണ് അര്‍ത്ഥം. 11 മാസം കൊണ്ടാണെത്രേ ഈ വാച്ച് നിര്‍മിച്ചിരിക്കുന്നത്. 17524 വെളുത്ത വജ്രവും 12 കറുത്ത വജ്രവും ഉപയോഗിച്ചാണ് വാച്ച് നിര്‍മ്മിച്ചിരിത്തുന്നത്. 373.030 ഗ്രാം ആണ് വാച്ചിന്‍റെ തൂക്കം.

[**https://twitter.com/i/status/1617819368532115462**](https://twitter.com/i/status/1617819368532115462)

കാഴ്ചയില്‍ മനോഹരവും ധരിക്കാന്‍ സുഖപ്രദവുമായിരിക്കണം വാച്ച് എന്ന് ആദ്യമേ തീരുമാനിച്ചിരുന്നതായി ഹര്‍ഷിത് ബന്‍സാല്‍ പറയുന്നു.

സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും പ്രചോദനമായി നിന്നതാണ് ലക്ഷ്യത്തില്‍ എത്താന്‍ സാധിച്ചത്. ഇന്ത്യന്‍ കലാപാരമ്പര്യം ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാന്‍ ലഭിച്ച അവസരമാണിതെന്നും ബന്‍സാല്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/93045/a-watch-with-17524-diamonds-indian-man-gets-a-place-in-the-guinness-record-video)