അച്ഛനൊപ്പമിരുന്ന് മോഹിനിയാട്ടം ആസ്വദിക്കുന്ന ഈ താരപുത്രിയെ മനസിലായോ ? ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് താരം

അച്ഛനൊപ്പമിരുന്ന് മോഹിനിയാട്ടം ആസ്വദിക്കുന്ന ഈ താരപുത്രിയെ മനസിലായോ ? ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് താരം
Jan 26, 2023 07:24 PM | By Nourin Minara KM

സംവിധായകന്‍ സത്യന്‍ അന്തിക്കാട് സംവിധാനം നിര്‍വ്വഹിച്ച നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിന്‍ ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്. ഈ സിനിമയില്‍ നായകനായി അഭിനയിച്ചത് കുഞ്ചാക്കോ ബോബനാണ്. അസിന്റെ ആദ്യത്തെ വിജയചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുഗു ചിത്രമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് അസിന് ലഭിക്കുകയുണ്ടായി. തമിഴില്‍ അസിന്‍ അഭിനയിച്ച ആദ്യ ചിത്രമാണ് എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി .പിന്നീട് അഭിനയിച്ച ഗജിനി എന്ന ചിത്രത്തിന് പിന്നാലെ അസിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു.


വിവാഹത്തോടെയാണ് താരം അഭിനയത്തില്‍ നിന്നും വിട്ട് നിന്നത്. ഇപ്പോള്‍ കുടുംബത്തിനൊപ്പം ആണ് അസിന്‍ . ഒരു മകളും ഉണ്ട് നടിക്ക്.ഇപ്പോള്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം കേരളത്തിലെത്തിയിരിക്കുകയാണ് അസിന്‍. . അച്ഛനൊപ്പമിരുന്ന് മോഹിനിയാട്ടം ആസ്വദിക്കുന്ന മകള്‍ അറിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി അസിന്‍ പങ്കുവച്ചു.


2017ലായിരുന്നു അസിന് കുഞ്ഞ് ജനിച്ചത്. വ്യവസായിയും മൈക്രോമാക്‌സ് സ്ഥാപകനുമായ രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്. 2016 ലായിരുന്നു ഇവര്‍ വിവാഹിതരായത്.കൊച്ചിയിലെ നാവല്‍ പബ്ലിക് സ്‌കൂളിലാണ് അസിന്‍ തന്റെ വിദ്യാഭ്യാസം തുടങ്ങുന്നത്. അസിന്റെ അച്ഛന്‍ ഒരു ബിസിനസ്സുകാരനാണ് അമ്മ ഒരു ശാസ്ത്രജ്ഞയും. ഈ ദമ്പതികളുടെ ഏകമകളാണ് അസിന്‍. കൊച്ചിയിലെ സെന്റ് തെരേസാസ് കോളേജില്‍ നിന്ന് ബിരുദം നേടിയ അസിന്‍ പിന്നീട് കുടുംബത്തോടൊപ്പം ചെന്നൈയിലേക്ക് താമസം മാറ്റി.

Do you understand this starlet enjoying Mohiniyattam with her father? The actor shared the picture on social media

Next TV

Related Stories
Top Stories