വിവാദങ്ങൾക്കൊടുവിൽ ട്വിറ്ററിലേക്കുള്ള തന്റെ തിരിച്ചു വരവ് അറിയിച്ച് നടി കങ്കണ

വിവാദങ്ങൾക്കൊടുവിൽ  ട്വിറ്ററിലേക്കുള്ള തന്റെ തിരിച്ചു വരവ് അറിയിച്ച് നടി കങ്കണ
Jan 25, 2023 07:53 AM | By Kavya N

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് കങ്കണ. ഇതുവരെ ഇവർ ഒരു മലയാളം സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും പ്രേക്ഷകർ ഏറെ ഉറ്റു നോക്കുന്ന നടിയാണ് കങ്കണ. ഒരേ സമയം ഹിന്ദിയിലും തമിഴിലുമായി ഒരുങ്ങിയ ജയിലളിതയുടെ ജീവിതം പറഞ്ഞ തലൈവി എന്ന സിനിമയിൽ നരീതിയിലുള്ള പ്രകടനം നടി കാഴ്ചവെച്ചിട്ടുണ്ട് . അതേസമയം രണ്ടു വർഷങ്ങൾക്കു മുൻപ് വിദ്വേഷ പ്രസംഗം നടത്തി എന്ന് ആരോപിച്ചുകൊണ്ട് ആയിരുന്നു മൈക്രോ ബ്ലോഗിംഗ് സൈറ്റ് ആയിട്ടുള്ള ട്വിറ്റർ ഇവരുടെ അക്കൗണ്ട് നീക്കം ചെയ്തത്.

പിന്നീട് വലിയ രീതിയിൽ താരം ട്വിറ്ററിനെതിരെ രംഗത്തുവന്നിരുന്നു. പിന്നീട് താരം തന്റെ ചിത്രങ്ങളും അപ്ഡേറ്റുകളും എല്ലാം പങ്കുവെച്ചത് ഇൻസ്റ്റാഗ്രാം വഴിയായിരുന്നു. ഒരിക്കൽ ട്വിറ്ററിൽ നിന്നും പണി കിട്ടിയതുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ വളരെ മാന്യമായിട്ടാണ് താരം ഇടപെട്ടത്. രണ്ടു വർഷത്തെ വിലക്കിന് ശേഷം തിരിച്ചുവന്നിരിക്കുകയാണ് എന്ന് ഏറ്റവും പുതിയ സിനിമയുടെ ടീസർ പങ്ക് വെച്ചുകൊണ്ട് ആണ് താരം ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.


for video: https://twitter.com/i/status/1617857042143940608

എമർജൻസി എന്നാണ് സിനിമയുടെ പേര്. ഇന്ദിരാഗാന്ധിയുടെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ഈ സിനിമയുടെ സംവിധാനം നിർവഹിക്കുന്നതും കങ്കണ തന്നെയാണ് എന്നതും ആ സിനിമയുടെ പ്രത്യേകതയാണ് സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് എങ്കിലും വലിയ രീതിയിലുള്ള പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കാനുള്ളതിനാൽ ഉടനെ ഒന്നും സിനിമ റിലീസ് ചെയ്യാൻ സാധ്യതയില്ല.

എന്നാൽ ഇപ്പോൾ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ഒക്ടോബർ ഇരുപതാം തീയതി ആയിരിക്കും ചിത്രം റിലീസ് ചെയ്യുന്നത് എന്നാണ് ലഭിക്കുന്ന സൂചന. അതായത് 9 മാസം നീണ്ടുനിൽക്കുന്ന പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് ആണ് സിനിമ ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത് എന്നർത്ഥം.

After the controversies, actress Kangana announced her return to Twitter

Next TV

Related Stories
യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

Dec 31, 2025 05:12 PM

യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

യഷിന്റെ 19-ാം വജ്രായുധം, 'ടോക്സിക്' വരുന്നു, മലയാളി സ്പർശമുള്ള കന്നഡ വിസ്മയം, ലേഡി സൂപ്പർസ്റ്റാറിന്റെ 'ഗൺ' ലുക്ക്...

Read More >>
‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

Dec 24, 2025 08:38 AM

‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

കിയാര അദ്വാനി, ബിക്കിനി രംഗം, അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ...

Read More >>
Top Stories