---
title: "അസ്ലീല വീഡിയോ കോള്‍, പ്രമുഖനടന്റെ പിതാവിന് നഷ്ടമായത് 89,000 രൂപ!"
english_title: "Nasty video call The famous actor's father lost 89,000 rupees in the video call!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90698/nasty-video-call-the-famous-actors-father-lost-89000-rupees-in-the-video-call"
published_at: "2023-01-16T20:06:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c5610fb4041_vdoccall.jpg"
keywords: []
---

# അസ്ലീല വീഡിയോ കോള്‍, പ്രമുഖനടന്റെ പിതാവിന് നഷ്ടമായത് 89,000 രൂപ!

> **Lead Summary:** ഹിന്ദിയിലെ പ്രമുഖനടന്റെ പിതാവിന് സ്വന്തം വീട്ടിലിരിക്കെയാണ് ഒരു കോള്‍ വന്നത്. അപ്പുറത്തുണ്ടായിരുന്നത് ഒരു സ്ത്രീയാണ്. എന്നാൽ ഇവർ കൂടുതലും ലൈംഗിക കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരുന്നത്. പെട്ടെന്ന് തന്നെ ആ കോള്‍ കട്ട് ചെയ്തുവെങ്കിലും അതിനു പിന്നാലെ ഫോണിലേക്ക് ഒരു അസ്ലീല വീഡിയോ എത്തുകയും ചെയ്തു . എന്നാൽ ആ നമ്പര്‍ ബ്ലോക്ക് ചെയ്തുവെങ്കിലും പിന്നീട്, പല പേരുകളിലായി ഇദ്ദേഹത്തിന്റെ കൈയില്‍ നിന്നും അജ്ഞാത സംഘം 89,000 രൂപ തട്ടിഎടുത്തു.

## Article Content

ഹിന്ദിയിലെ പ്രമുഖനടന്റെ പിതാവിന് സ്വന്തം വീട്ടിലിരിക്കെയാണ് ഒരു കോള്‍ വന്നത്. അപ്പുറത്തുണ്ടായിരുന്നത് ഒരു സ്ത്രീയാണ്. എന്നാൽ ഇവർ കൂടുതലും ലൈംഗിക കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരുന്നത്. പെട്ടെന്ന് തന്നെ ആ കോള്‍ കട്ട് ചെയ്തുവെങ്കിലും അതിനു പിന്നാലെ ഫോണിലേക്ക് ഒരു അസ്ലീല വീഡിയോ എത്തുകയും ചെയ്തു . എന്നാൽ ആ നമ്പര്‍ ബ്ലോക്ക് ചെയ്തുവെങ്കിലും പിന്നീട്, പല പേരുകളിലായി ഇദ്ദേഹത്തിന്റെ കൈയില്‍ നിന്നും അജ്ഞാത സംഘം 89,000 രൂപ തട്ടിഎടുത്തു.

 ഇന്ത്യയുടെ പല ഭാഗങ്ങളിലും നിന്ന് അശ്‌ളീല വീഡിയോ കോളുകളുമായി ബന്ധപ്പെട്ട് പണം തട്ടുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ്, മുംബൈയില്‍ ഈ സംഭവം നടന്നത്. വെര്‍സോവ പൊലീസാണ് സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. നിരവധി സിനിമകളിലൂടെ പ്രശസ്തനായ നടന്റെ പിതാവാണ് ഇത്തവണ കെണിയില്‍ പെട്ടതെന്ന് പൊലീസ് അറിയിച്ചു. മറ്റു നിരവധി സ്ഥലങ്ങളില്‍ സംഭവിച്ച അതേ രീതിയിലാണ്, പണം തട്ടുന്ന സംഘം ഇദ്ദേഹത്തെയും കുടുക്കിയത്.

പൊലീസ് ഇന്‍സ്‌പെക്ടറായ ഋഷിലാല്‍ ശുക്ലയാണ് എന്ന് പറഞ്ഞാണ് ഒരാള്‍ അദ്ദേഹത്തെ വിളിച്ചത്. ഒരു സ്ത്രീയോട് ഫോണില്‍ അശ്‌ളീല പരാമര്‍ശം നടത്തിയതായി പരാതി ലഭിച്ചു എന്നാണ് പൊലീസ് ഇന്‍സ്‌പെക്ടറെന്ന് പരിചയപ്പെടുത്തിയ ആള്‍ ഇദ്ദേഹത്തോട് പറഞ്ഞത്. യുവതി ഈ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതായും യൂ ട്യൂബ് വീഡിയോ ഒഴിവാക്കാനും ആ സ്ത്രീയുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ റദ്ദാക്കാനും തനിക്ക് പണം നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

പിറ്റേ ദിവസം ഈ സംഭവത്തെക്കുറിച്ച് മകനായ പ്രമുഖ നടനോട് ഇദ്ദേഹം പറയുകയും മകനും മകന്റെ ഭാര്യയും ഉടന്‍ തന്നെ പൊലീസ് സ്‌റ്റേഷനില്‍ ചെന്ന് പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും എന്നാല്‍, തട്ടിപ്പു സംഘത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/90698/nasty-video-call-the-famous-actors-father-lost-89000-rupees-in-the-video-call)