---
title: "കൂത്താട്ടു കുളത്ത് ലേലത്തിൽ റെക്കോർഡ് വിലയ്ക്ക് വിറ്റ് ചക്ക"
english_title: "Jackfruit sold at Koothatu Kula auction for record price"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87743/jackfruit-sold-at-koothatu-kula-auction-for-record-price"
published_at: "2022-12-28T20:58:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac60a2b365c_jackfruit.jpg"
keywords: []
---

# കൂത്താട്ടു കുളത്ത് ലേലത്തിൽ റെക്കോർഡ് വിലയ്ക്ക് വിറ്റ് ചക്ക

> **Lead Summary:** **കൊച്ചി: ** കൂത്താട്ടുകുളം കാർഷിക വിപണിയിൽ നടന്ന ലേലത്തിൽ കൗതുകമായി ചക്ക. റെക്കോർഡ് തുകയ്ക്കാണ് ചക്ക ലേലത്തിൽ സ്ഥാനം പിടിച്ചത്. 1010 രൂപയ്ക്ക് ചക്ക ലേലം കൊണ്ടതോടെ സംഭവം വയറലായി . ഒരു കാലത്ത് നമ്മൾ വെറുതേ കളഞ്ഞിരുന്ന ചക്കയാണിപ്പോൾ ലേല വിപണികളിൽ വിറ്റു പോകുന്നത് .

## Article Content

**കൊച്ചി: ** കൂത്താട്ടുകുളം കാർഷിക വിപണിയിൽ നടന്ന ലേലത്തിൽ കൗതുകമായി ചക്ക. റെക്കോർഡ് തുകയ്ക്കാണ് ചക്ക ലേലത്തിൽ സ്ഥാനം പിടിച്ചത്. 1010 രൂപയ്ക്ക് ചക്ക ലേലം കൊണ്ടതോടെ സംഭവം വയറലായി . ഒരു കാലത്ത് നമ്മൾ വെറുതേ കളഞ്ഞിരുന്ന ചക്കയാണിപ്പോൾ ലേല വിപണികളിൽ വിറ്റു പോകുന്നത് .

ലേലത്തിൽ കൊണ്ട് വന്ന രണ്ട് ചക്കയാണ് 1000 രൂപ എത്തിയത്. ചക്ക 1010 രൂപയ്ക്കും മറ്റൊരു ചക്ക 1000 രൂപയ്ക്കും വിറ്റു. നാട്ടുകാര്‍ തന്നെയാണ് ഈ വിലയിൽ ചക്ക വാങ്ങുന്നത് എന്നതും അതിശയിപ്പിക്കുന്ന കാര്യമാണ് . ആവശ്യക്കാർ ഏറിയതോടെ ലേലം മുറുകുകയും ഒടുവിൽ കിഴക്കേക്കുറ്റ് വീട്ടിൽ ചാക്കോച്ചൻ 1010 രൂപയ്ക്ക് ചക്ക സ്വന്തമാക്കുകയും ചെയ്തു .

സാധാരണ സീസണിൽ 150-200 രൂപ നിലവാരത്തിൽ ലഭിയ്ക്കാറുള്ള ചക്കയ്ക്ക് ഇത്തവണ വിപണിയിൽ 300 മുതൽ 500 വരെയാണ് വില. കർഷകർക്ക് ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൂത്താട്ടുകുളം അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് പ്രൊസസിങ് സൊസൈറ്റി 2009 ലാണ് ഇങ്ങനെ ഒരു ലേല വിപണി ആരംഭിച്ചത്. എല്ലാ ചൊവ്വാഴ്ച്ചയും നടക്കുന്ന കാർഷിക വിളകളുടെ ലേലത്തിൽ വളർത്തു മൃഗങ്ങൾ, പച്ചക്കറികൾ ഉൾപ്പെടെ എല്ലാം ഇവിടെ ലേലത്തിൽ വയ്ക്കാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/87743/jackfruit-sold-at-koothatu-kula-auction-for-record-price)