വളര്‍ത്തുമൃഗങ്ങളുടെ സ്‌നേഹവും കരുതലും ഒരുതവണ അനുഭവിച്ചവര്‍ക്ക് അതൊരിക്കലും മറക്കാന്‍ സാധിക്കില്ല. നമ്മളില്‍ ചിലരുടെയെങ്കിലും ജീവിതത്തില്‍ അവയ്ക്ക് വലിയ സ്ഥാനം ഉണ്ടായിരിക്കും. മാത്രമല്ല ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ നിരവധി പേര്‍ക്ക് ആശ്രയവും സന്തോഷവും ഒക്കെയാണ് അവരുടെ വളര്‍ത്തു മൃഗങ്ങള്‍ . ഇത്തരത്തില്‍ തന്റെ വളര്‍ത്തു പൂച്ചകളുടെ സഹായത്തോടെ സ്തനാര്‍ബുദ ക്യാന്‍സറിനെ അതിജീവിച്ച ഹോങ്കോങ്ങില്‍ നിന്നുള്ള ഒരു സ്ത്രീയുടെ കഥയാണ് സോഷ്യൽ മീഡിയ ഇപ്പോൾ വയറൽ ആയിരിക്കുന്നത്.
2021 മാര്‍ച്ചില്‍ ആണ് സിന്‍ഡി ചെങ്ങ് എന്ന ഇംഗ്ലീഷ് അധ്യാപികയ്ക്ക് സ്റ്റേജ് 2 ബി സ്തനാര്‍ബുദം ഉണ്ടെന്ന് കണ്ടെത്തിയത്. താന്‍ ഒരു കാന്‍സര്‍ രോഗിയാണെന്ന വാര്‍ത്ത അവളെ വല്ലാതെ തളര്‍ത്തുകയും പിന്നീട് വിഷാദരോഗത്തിലേക്കും അത് അവരെ നയിചു . ഇതിനിടയില്‍ കീമോതെറാപ്പി, സ്തനത്തിലെ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ, ടാര്‍ഗറ്റഡ് തെറാപ്പി എന്നിങ്ങനെ രോഗം ഭേദമാകുന്നതിനുള്ള ചികിത്സകള്‍ എല്ലാം അവള്‍ക്ക് നല്‍കിയെങ്കിലും അവളുടെ മനസ്സു മുഴുവന്‍ ആശങ്കകള്‍ ആയിരുന്നു.
താൻ ഒരിക്കലും തിരിചു വരില്ലെന്ന് കരുതി തന്റെ കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ലഭിച്ചിരുന്ന പിന്തുണ അവളുടെ മനസ്സിനെ ശാന്തമാക്കിയതും പോസിറ്റീവ് ആയി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു .എന്നാൽ കൂടുതൽ താൻ അടുത്തത് തന്റെ നാല് വളര്‍ത്തു പൂച്ചകള്‍ ആണെന്നാണ് ഇവര്‍ പറയുന്നത്. തന്റെ രോഗാവസ്ഥയില്‍ ഇവര്‍ തനിക്കു നല്‍കിയ ആശ്വാസം വിസ്മരിക്കാന്‍ ആകില്ല എന്നാണ് ഈ യുവതി അവർ പറയുന്നത്.
രോഗാവസ്ഥയില്‍ പലപ്പോഴും തന്റെ ശരീരത്തിന്റെ രൂപം തന്നെ മാറിയെന്നും പക്ഷേ അപ്പോഴൊന്നും പൂച്ചക്കുട്ടികള്‍ തന്നില്‍ നിന്നും അകന്നു നിന്നില്ലെന്നും സിന്‍ഡി തന്റെ പൂച്ചകളെക്കുറിച്ച് വാചാലയാകുന്നു. അതുകൊണ്ടുതന്നെ തന്റെ രോഗമുക്തിയില്‍ മാനസികമായി തന്നെ ഏറെ ശക്തിപ്പെടുത്തിയത് പൂച്ചക്കുട്ടികള്‍ ആണെന്നാണ് ഇവര്‍ പറയുന്നത്. അതി തീവ്രമായ വേദനയിലൂടെ കടന്നു പോകുമ്പോഴും പൂച്ചക്കുട്ടികളെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നത് തന്റെ ഞരമ്പുകളെ ശാന്തമാക്കുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ശാരീരിക വേദന ലഘൂകരിക്കുകയും ചെയ്തു എന്നാണ് ഇവര്‍ പറയുന്നത്.
Content Highlight: The reason he beat cancer was his pet cats; The young woman told her survival story
































