ഏതെങ്കിലും പെണ്ണ് വിളിച്ചാല്‍ ഭാര്യ അന്വേഷണം തുടങ്ങും; ബാല പറയുന്നു

ഏതെങ്കിലും പെണ്ണ് വിളിച്ചാല്‍ ഭാര്യ അന്വേഷണം തുടങ്ങും;  ബാല പറയുന്നു
Dec 1, 2022 11:52 AM | By Susmitha Surendran

നിരന്തരം വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെയാണ് നടന്‍ ബാലയുടെ ജീവിതത്തില്‍ ഉണ്ടാവുന്നത്. ഏറ്റവും പുതിയതായി സിനിമയുടെ റിലീസിന് ശേഷം മകളെ കുറിച്ചും ആദ്യഭാര്യയെ കുറിച്ചും ബാല പറഞ്ഞ കാര്യങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ തന്റെ യഥാര്‍ഥ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങള്‍ അജിത്തിന്റെ സിനിമയില്‍ കാണിച്ചിട്ടുണ്ടെന്ന് പറയുകയാണ് താരം.

ഭാര്യ എലിസബത്തിന്റെ കൂടെ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബാല. ഇരുവരുടെയും ദാമ്പത്യ ജീവിതത്തെ കുറിച്ചും കഴിഞ്ഞ നാളുകളിലെ വിവാദങ്ങളെ പറ്റിയുമാണ് താരദമ്പതിമാര്‍ ആദ്യം പറയുന്നത്. പിന്നാലെ യഥാര്‍ഥ ജീവിതത്തിലെ ചില സംഭവങ്ങള്‍ സിനിമയില്‍ വന്നതിനെപ്പറ്റിയും ബാല സൂചിപ്പിക്കുന്നു. 


ബാലയുടെ ഏറ്റവും ഇഷ്ടമുള്ള സിനിമയും കഥാപാത്രവും പുതിയമുഖം സിനിമയിലേതാണെന്നാണ് അവതാരകയുടെ ചോദ്യത്തിന് എലിസബത്തിന്റെ മറുപടി. അതിലെ തട്ടും മുട്ടും താളം എന്ന് തുടങ്ങുന്ന പാട്ട് വലിയ ഇഷ്ടമാണെന്ന് എലിസബത്ത് പറയുന്നു.

ഇടയ്ക്ക് ഭര്‍ത്താവിനോട് ദേഷ്യം തോന്നുന്ന സമയത്ത് ആ പാട്ട് എടുത്ത് കാണുകയാണ് ചെയ്യുന്നത്. അന്നേരം കുറച്ച് സ്‌നേഹം കൂടുതല്‍ തോന്നുമെന്ന് എലിസബത്ത് പറഞ്ഞു. എന്നാല്‍ ഇത് കേട്ട ബാല എന്നോട് എന്തിനാണ് ദേഷ്യം തോന്നുന്നതെന്ന മറുചോദ്യമാണ് ഉന്നയിച്ചത്. 

ആളുകളുടെ മുന്നില്‍ തങ്കപ്പെട്ട സ്വഭാവും അല്ലാത്തപ്പോള്‍ അത്ര തങ്കപ്പെട്ട സ്വഭാവും അല്ല ഭര്‍ത്താവിനെന്നാണ് എലിസബത്തിന്റെ കമന്റ്. എന്നാല്‍ ഭാര്യയുടെ ഉള്ളില്‍ ഒരു സിബിഐ ഓഫീസറുണ്ടെന്നാണ് ബാലയുടെ മറുപടി.

ഏതെങ്കിലും ഒരു പെണ്ണോ, നടിമാരില്‍ ആരെങ്കിലുമോ വിളിച്ചാല്‍ അവളുടെ ഉള്ളില്‍ ഒരു അന്വേഷണം തുടങ്ങും. പക്ഷേ അത് തനിക്ക് താങ്ങാന്‍ പറ്റുന്നില്ലെന്നാണ് ബാല പറയുന്നത്. എന്നാല്‍ പുള്ളി ഇതിന്റെയും അപ്പുറത്താണെന്നാണ് എലിസബത്ത് പറഞ്ഞത്. പൊസ്സസീവ്‌നെസ് കണ്ടുപിടിച്ച ആളാണ് ബാലയെന്നും ഭാര്യ കൂട്ടിച്ചേര്‍ത്തു. 


മിക്കപ്പോഴും കുട്ടികളുടെ സ്വഭാവമാണ് ഭർത്താവിനുള്ളത്. ഇടയ്ക്ക് ഇത് നമ്മുടെ കുട്ടിയാണോന്ന് തോന്നി പോകും. അതൊക്കെ ഭയങ്കരമായി ആസ്വദിക്കുന്ന ആളാണ്. അന്നേരം നമുക്ക് സ്‌നേഹം കൂടും. എത്ര കഴിഞ്ഞാലും അത് മറക്കാന്‍ സാധിക്കില്ല. എലിസബത്തുമായി വേര്‍പിരിഞ്ഞെന്ന പറഞ്ഞവരോട് ഞങ്ങളുടെ കാര്യം നിങ്ങളെന്തിനാണ് നോക്കുന്നതെന്നാണ് ബാല ചോദിക്കുന്നത്. അതിനെ പറ്റി ക്യാമറയ്ക്ക് മുന്നില്‍ ഇനി ചര്‍ച്ച ചെയ്യുന്നില്ല. 

ബാലയ്ക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ അജിത്തിന്റെ വിശ്വാസം ആണ്. ആ സിനിമയിലെ കുറേ ഭാഗങ്ങള്‍ തന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങളാണ്. ബാലയുടെ സഹോദരന്‍ ശിവ രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത ആ സിനിമയിലേക്ക് കഥയില്‍ കുറച്ചൊക്കെ താനും പറഞ്ഞ് കൊടുത്തിട്ടുണ്ടെന്നും അതിലെ ഒരു ഡയലോഗ് ഞാനാണ് കൊടുത്തതെന്നും നടന്‍ സൂചിപ്പിക്കുന്നു.

സ്വന്തം അച്ഛനെ അങ്കിള്‍ എന്ന് വിളിക്കുന്നൊരു സീനുണ്ട്. അത് ശരിക്കും ജീവിതത്തില്‍ നടന്നതാണെന്ന് ബാല പറയുമ്പോള്‍ ഇടയ്ക്ക് ആ സിനിമ കണ്ടോണ്ട് കരയുമെന്ന് എലിസബത്ത് കൂട്ടിച്ചേര്‍ത്തു.

If any woman calls, the wife will start investigating; Bala says

Next TV

Related Stories
'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

Jul 5, 2025 09:07 PM

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ...

Read More >>
Top Stories










News Roundup






https://moviemax.in/-