---
title: "പാമ്പിന്‍റെ പുറത്തിരുന്ന് സാഹസിക സഞ്ചാരം നടത്തുന്ന തവള; വൈറലായി വീഡിയോ"
english_title: "the frog who travels outside the snake; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/82683/the-frog-who-travels-outside-the-snake-the-video-went-viral"
published_at: "2022-11-30T15:02:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6387236ddc33f_viral.jpg"
keywords: []
---

# പാമ്പിന്‍റെ പുറത്തിരുന്ന് സാഹസിക സഞ്ചാരം നടത്തുന്ന തവള; വൈറലായി വീഡിയോ

> **Lead Summary:** സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അക്കൂട്ടത്തില്‍ പാമ്പുകളുടെ വീഡിയോകള്‍ കാണാന്‍ കാഴ്ചക്കാര്‍ ഏറെയാണ്. ചിലര്‍ക്ക് പാമ്പുകളെ ഭയമായിരിക്കും.

## Article Content

സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അക്കൂട്ടത്തില്‍ പാമ്പുകളുടെ വീഡിയോകള്‍ കാണാന്‍ കാഴ്ചക്കാര്‍ ഏറെയാണ്. ചിലര്‍ക്ക് പാമ്പുകളെ ഭയമായിരിക്കും.

പാമ്പുകളുടെ പ്രധാന ഇരകൾ തവളകളാണെങ്കില്‍ പോലും ഇവിടെയൊരു തവളയ്ക്ക് പാമ്പിനെ തീരെ പേടിയില്ല. പാമ്പിന്‍റെ പുറത്തിരുന്ന് ലാഘവത്തോടെ യാത്ര ചെയ്യുന്ന ഒരു തവളയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒരു പേടിയുമില്ലാതെയാണ് പാമ്പിന്റെ പുറത്തിരുന്ന് തവളയുടെ സാഹസിക സവാരി. ഇഴഞ്ഞു നീങ്ങുന്ന പാമ്പിന്റെ പുറത്തു പിടിച്ചിരുന്നാണ് യാത്ര.

[**https://twitter.com/i/status/1596172855514779653**](https://twitter.com/i/status/1596172855514779653)

ട്വിറ്ററിലൂടെ ആണ് ഈ വീഡിയോ പ്രചരിക്കുന്നത്. 12,000-ല്‍ അധികം ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റ് ചെയ്യുകയും ചെയ്തു.

മനോഹരമായ വീഡിയോ എന്നും ഇതാണ് യഥാര്‍ത്ഥ സൗഹൃദം എന്നുമാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/82683/the-frog-who-travels-outside-the-snake-the-video-went-viral)